1 GBP = 92.00INR                       

BREAKING NEWS

'എനിക്ക് ഒട്ടേറെപ്പേരെ കൊല്ലണം; ചരിത്ര പ്രാധാന്യമുള്ള പള്ളി ക്രിസ്മസ്, ന്യൂ ഇയര്‍ ദിവസങ്ങളില്‍ ലക്ഷ്യമിടണം'; ഭീകരാക്രമണത്തിന് പദ്ധതിയിട്ട ലണ്ടനിലെ സഫിയ അമിറ ഷെയ്ഖ് എന്ന യുവതി അയച്ച സന്ദേശങ്ങളില്‍ ഞെട്ടി ബ്രിട്ടീഷ് കോടതി

Britishmalayali
kz´wteJI³

ലണ്ടന്‍: ഇസ്ലാമിക ഭീകരവാദ സംഘടനയായ ഐഎസിന് ലോക വ്യാപകമായി തിരിച്ചെടി എല്‍ക്കുകയാണെങ്കിലും ബ്രിട്ടന്‍ അടക്കമുള്ള രാജ്യങ്ങളില്‍ ഇപ്പോഴും അതിന്റെ വേരുകള്‍ നിലനില്‍ക്കയാണ്. ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന് പിടികൂടപ്പെട്ട പടിഞ്ഞാറന്‍ ലണ്ടനിലെ സഫിയ അമിറ ഷെയ്ഖ് എന്ന 36 വയസ്സുകാരി അയച്ച സന്ദേശങ്ങളില്‍ ഞെട്ടിയിരിക്കയാണ് യുകെ കോടതി പോലും.

'എനിക്ക് ഒട്ടേറെപ്പേരെ കൊല്ലണം. വലുതായി എന്തെങ്കിലും ചെയ്യണം. ഒരു അവിശ്വാസിയെ കൊല്ലുന്നത് എനിക്ക് ഒന്നുമാകില്ല. ചരിത്ര പ്രാധാന്യമുള്ള പള്ളി ക്രിസ്മസ്, ന്യൂ ഇയര്‍ ദിവസങ്ങളില്‍ ലക്ഷ്യമിടണം.'- അമീറ അയച്ച സന്ദേശങ്ങളില്‍ ഒന്ന് ഇങ്ങനെയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് വേഷം മാറി നടക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൂട്ടാളികളെന്ന് ധരിച്ചു സഫിയ അമിറ പദ്ധതികളുടെ വിവരങ്ങള്‍ നല്‍കിയത്. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവിയായ സഫിയയെ ലണ്ടനിലെ സെന്റ് പോള്‍സ് കത്തീഡ്രലിലും ഒരു ഹോട്ടലിലും ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട കേസില്‍ കുറ്റക്കാരിയായി കോടതി കണ്ടെത്തി.

2007ലാണ് സഫിയ ഇസ്ലാം മതം സ്വീകരിക്കുന്നത്. 2015 മുതല്‍ ഭീകര സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിനോദ സഞ്ചാരിയെന്ന വ്യാജേന കത്തീഡ്രലില്‍ എത്തി ചിത്രങ്ങള്‍ പകര്‍ത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ബോംബ് തയാറാക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നു സഫിയ ദമ്പതികളോടു തന്റെ പദ്ധതികളെക്കുറിച്ചു വെളിപ്പെടുത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബര്‍ 13ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഭീകരാക്രമണത്തിന് ഒരുക്കങ്ങള്‍ നടത്തിയതായി സഫിയ കുറ്റസമ്മതം നടത്തി. ഐഎസിനോടുള്ള കൂറ് വെളിവാക്കുന്ന പ്രതിജ്ഞ സഫിയ നടത്തിയതായും ഭീകരരുമായി ബന്ധപ്പെട്ട രേഖകള്‍ ചാറ്റിങ് ആപ്പായ ടെലഗ്രാമില്‍ അവര്‍ പങ്കുവച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിനും ഒക്ടോബറിനും ഇടയില്‍ ആക്രമണത്തിന് പദ്ധതി തയാറാക്കുന്നതിനായി വലിയ ഗവേഷണം തന്നെ ഇവര്‍ നടത്തി. സെന്‍ട്രല്‍ ലണ്ടനിലെത്തിയ സഫിയ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചാണു ലക്ഷ്യമിടേണ്ട പ്രദേശങ്ങള്‍ നിരീക്ഷിച്ചത്.

സെന്റ് പോള്‍സ് പള്ളിയില്‍ ചാവേര്‍ ആക്രമണം നടത്തി കഴിയുന്നത്രയും പേരെ കൊല്ലുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്ന് സഫിയ കോടതിയില്‍ പറഞ്ഞു. തന്റെ പദ്ധതികളെക്കുറിച്ചു രണ്ടു പേരോടു പറഞ്ഞതാണ് ആക്രമണത്തിനു മുന്‍പേ സഫിയയെ പിടികൂടാന്‍ അന്വേഷണ സംഘത്തെ സഹായിച്ചത്. സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാക്കുന്ന വിദഗ്ധനായ ഒരാളോടും അദ്ദേഹത്തിന്റെ ഭാര്യയോടുമായിരുന്നു സഫിയ പദ്ധതികള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ സത്യത്തില്‍ ഇവര്‍ വേഷം മാറി നടക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category