1 GBP = 92.00INR                       

BREAKING NEWS

നിങ്ങള്‍ ടെസ്‌കോ കാര്‍ഡ് ഉടമയാണോ? എങ്കില്‍ ഉടന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇതുവരെ നേടിയ ക്ലബ്ബ് പോയന്റ്‌സ് എല്ലാം വെറുതെയാകും: ഈ മാസം കാലാവധി തീരുന്ന കാര്‍ഡുകളാണോ നിങ്ങളുടേത്?

Britishmalayali
kz´wteJI³

ടെസ്‌കോ ക്ലബ്കാര്‍ഡ് വൗച്ചറുകള്‍ കയ്യിലുണ്ടെങ്കില്‍ നൂറുകണക്കിനു സാധനങ്ങള്‍ ഓരോ ആഴ്ചയും നമുക്ക് വാങ്ങുവാന്‍ സാധിക്കും. എങ്കിലും ദശലക്ഷക്കണക്കിനു കാര്‍ഡുകള്‍ ഉപയോഗിക്കാതെയുണ്ട് എന്നാണ് ടെസ്‌കോ അറിയിച്ചിരിക്കുന്നത്. ഉപയോഗിക്കാത്ത കാര്‍ഡുകള്‍ ഈമാസം 29ന് മുന്‍പ് ഉപയോഗിച്ചില്ലെങ്കില്‍ നിങ്ങള്‍ ഇതുവരെ നേടിയ ക്ലബ്ബ് പോയന്റുകളും വൗച്ചറുകളുമെല്ലാം നഷ്ടമാകുമെന്നാണ് ടെസ്‌കോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

150 റിവാര്‍ഡ് പങ്കാളികളില്‍ ഒരാളുമായി ഉപയോഗിക്കുമ്പോള്‍ ക്ലബ്കാര്‍ഡ് ഉടമകളുടെ മൂല്യം മൂന്നിരട്ടിയാക്കാം. 'ഞങ്ങളോടൊപ്പം ഷോപ്പിംഗ് നടത്തുമ്പോള്‍ ഏറ്റവും മികച്ച മൂല്യം നേടാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നതിനുള്ള ഞങ്ങളുടെ മാര്‍ഗമാണ് ക്ലബ്കാര്‍ഡ്, അത് പരമാവധി പ്രയോജനപ്പെടുത്താന്‍ അവരെ സഹായിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് ടെസ്‌കോ ചീഫ് കസ്റ്റമര്‍ ഓഫീസര്‍ അലസ്സാന്ദ്ര ബെല്ലിനി പറഞ്ഞു.

'തിരക്കുള്ള ജീവിതം നയിക്കുമ്പോള്‍ കാലാകാലങ്ങള്‍ക്കൊണ്ട് അവര്‍ നേടിയ പോയിന്റുകളെയും വൗച്ചറുകളെയും ചിലപ്പോള്‍ മറന്നേക്കാം'. 'മാസാവസാനമായ സാഹചര്യത്തില്‍ ഒരു വലിയ സംഖ്യ കാലഹരണപ്പെടാന്‍ സമയമായിരിക്കുകയാണ്, അതിനാല്‍, ഉപയോഗിക്കാത്ത വൗച്ചറുകളിലേതെങ്കിലും നിങ്ങളുടെ കാര്‍ഡ് ഉണ്ടോ എന്നറിയാന്‍ ക്ലബ്കാര്‍ഡ് ആപ്ലിക്കേഷന്‍ പരിശോധിക്കണമെന്നാണ്' ടെസ്‌കോ മുന്നറിയിപ്പ് നല്‍കുന്നത്.

സ്‌റ്റോറുകളില്‍ പോയും ഓണ്‍ലൈനിലും ഷോപ്പിംഗ് നടത്തുമ്പോള്‍ ക്ലബ്കാര്‍ഡ് അംഗങ്ങള്‍ക്ക് പോയിന്റുകള്‍ ശേഖരിക്കാന്‍ കഴിയും. ഈ പോയന്റുകള്‍ വൗച്ചറുകളായി മാറും. ഭാവിയില്‍ ലാഭകരമായി ഷോപ്പിംഗ് നടത്തുവാന്‍ സഹായിക്കുന്നതിനോ അല്ലെങ്കില്‍ മറ്റു വഴികളിലൂടെ ചെലവഴിക്കുന്നതിനോ ഈ വൗച്ചറുകള്‍ നിങ്ങളെ സഹായിക്കും. ചെലവാക്കുന്ന ഓരോ പൗണ്ടിനും ഒരു പോയന്റാണ് ലഭിക്കുക.

രണ്ടു വര്‍ഷമാണ് ഒരു വൗച്ചറിന്റെ പരമാവധി കാലാവധി. സ്റ്റോറുകളിലൂടെയും ഓണ്‍ലൈന്‍ വഴിയും ഷോപ്പിംഗ് നടത്തി ഈ കാര്‍ഡുകള്‍ ഉപയോഗിക്കാം. തെറ്റായ പേപ്പര്‍ വൗച്ചറുകള്‍ ക്ലബ്ബ്കാര്‍ഡ് ആപ്പ് വഴി പരിശോധിക്കാം. ഏറ്റവും കൂടുതല്‍ വൗച്ചറുകളുടെ കാലാവധി കഴിയുന്ന യുകെയിലെ സ്ഥലങ്ങളുടെ ലിസ്റ്റ് ടെസ്‌കോ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഒന്നാം സ്ഥാനത്ത് ലണ്ടന്‍ വെസ്റ്റ് എന്റ് ആണ്. ഇവിടെ 388,000 പൗണ്ടിന്റെ ക്ലബ് കാര്‍ഡ് വൗച്ചറുകളാണ് ഉള്ളത്.

മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്. 156,000 പൗണ്ടിന്റെ ക്ലബ്ബ് കാര്‍ഡ് വൗച്ചറുകളാണ് ഇവിടെ ഉപയോഗിക്കാതെയുള്ളത്. മൂന്നാം സ്ഥാനത്ത് ബ്രിസ്‌റ്റോളും തൊട്ടു പിന്നാലെ ലണ്ടന്‍ വുഡ് ഗ്രീനും ഇല്‍ഫോര്‍ഡും ബിര്‍മിങാം സിറ്റിയും ഉണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category