1 GBP = 92.00INR                       

BREAKING NEWS

പ്ലീമൗത്തിന്റെ സ്‌നേഹം ഏറ്റുവാങ്ങി സണ്ണി യാത്രയായി; എന്തും തുറന്നു പറയുന്ന പ്രകൃതക്കാരന്‍ മക്കളെ പഠിപ്പിച്ചതും സത്യസന്ധതയോടെ ജീവിക്കാന്‍; ലാളിത്യം നിറഞ്ഞ ജീവിതത്തിന് അന്ത്യയാത്രയിലും കുടുംബം ഒരുക്കിയത് ലില്ലിപ്പൂക്കളുടെ നൈര്‍മല്യം മാത്രം; വാക്കുകള്‍ മുറിഞ്ഞു വിഷമം പങ്കിട്ടു സൗഹൃദ സംഘം

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ''വീട്ടില്‍ എന്നും വൈകുന്നേരം തങ്ങള്‍ സ്‌നേഹത്തോടെ വഴക്കിട്ടിരുന്നത് പ്രാര്‍ത്ഥന സമയം ആരു മുന്നില്‍ നില്‍ക്കണം എന്നതിനെ കുറിച്ചായിരുന്നു. ഞാനും സഹോദരനും തമ്മില്‍ നടന്നിരുന്ന ആ വഴക്കില്‍ മാധ്യസ്ഥം പിടിക്കുക എന്ന ജോലിയായിരുന്നു പപ്പയ്ക്ക്. ജീവിതത്തില്‍ പ്രാര്‍ത്ഥനയ്ക്കു വലിയ സ്വാധീനം ഉണ്ടെന്നു പഠിപ്പിച്ചാണ് അദ്ദേഹം യാത്രയായിരിക്കുന്നത് ''... ജീവിതം ഇനിയും തിരിച്ചറിയാന്‍ പാകം ആയില്ലെങ്കിലും ദൃഢ നിശ്ചയത്തോടെ തന്റെ പിതാവിന്റെ വേര്‍പാടില്‍ അനുശോചനം അറിയിക്കാനും അന്ത്യ യാത്രയില്‍ വിടചൊല്ലാനും എത്തിയവരോട് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന ആത്മ ബന്ധം കൗമാരക്കാരിയായ മകള്‍ സാന്ദ്ര വിവരിക്കുമ്പോള്‍ ഈറനണിഞ്ഞ കണ്ണുകളോടെയാണ് പ്ലീമൗത്തിലെ മലയാളി സമൂഹം കേട്ടിരുന്നത്.

സാന്ദ്ര പറഞ്ഞ വാക്കുകള്‍ അക്ഷരം പ്രതി ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണ് സണ്ണിയുടെ മരണവും. ജനുവരി 26നു ഞായറാഴ്ച രാവിലെ ഭാര്യ നാട്ടില്‍ ആയിരുന്നിട്ടും മക്കള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കി പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകാന്‍ തയ്യാറെടുക്കവെയാണ് മരണം ഹൃദ്രോഗത്തിന്റെ രൂപത്തില്‍ എത്തി അദ്ദേഹത്തെ മടക്കി വിളിക്കുന്നത്. 

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പ്ലീമൗത്തിന്റെ മലയാളി സാന്നിധ്യമായി ജീവിച്ചിരുന്ന ഏവരുടെയും പ്രിയപ്പെട്ടവന്‍ ആയിരുന്ന സണ്ണിക്ക് വിട നല്‍കാന്‍ എക്‌സീറ്റര്‍ പ്രദേശത്തെ നിരവധിയിടങ്ങളില്‍ നിന്നുള്ളവര്‍ സെന്റ് പീറ്റേഴ്‌സ് കത്തോലിക്കാ പള്ളിയില്‍ എത്തിയിരുന്നു. സണ്ണിയുടെ ബന്ധുക്കളും സുഹൃത്തുക്കളും നിറഞ്ഞ ചടങ്ങിലാണ് സംസ്‌ക്കാര ശുശ്രൂഷകള്‍ പൂര്‍ത്തിയായത്.

നിരവധി സാമൂഹിക, മത സംഘടനകള്‍ക്ക് വേണ്ടി പ്രതിനിധികള്‍ സംസാരിക്കുകയും പുഷ്പങ്ങള്‍ പരേതന്റെ ഓര്‍മ്മയ്ക്കായി അര്‍പ്പിക്കുകയും ചെയ്തു. സണ്ണിയുടെ ജീവിതം പോലെ തീര്‍ത്തും ലളിതമായ അന്തരീക്ഷത്തിലാണ് സംസ്‌കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയായത്. പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് പ്ലീമൗത്തിലെ മലയാളി വൈദികന്‍ സണ്ണി നേതൃത്വം നല്‍കി. 

ജീവിച്ചിരുന്നപ്പോള്‍ എന്തു കാര്യവും ആരോടും മുഖത്ത് നോക്കി പറയുന്ന പ്രകൃതക്കാരന്‍ ആയിരുന്നു സണ്ണി എന്ന് സുഹൃത്തുക്കള്‍ ചരമോപചാര പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഈ രീതി നല്ലതാണോ എന്ന് പലരും സണ്ണിയോട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ അതിനൊക്കെ സണ്ണി മറുപടിയും പറഞ്ഞിട്ടുണ്ട്. ആദ്യം കേള്‍ക്കുമ്പോള്‍ നീരസം തോന്നിയാലും പിന്നീട് സത്യം തിരിച്ചറിയുമ്പോള്‍ എല്ലാ പ്രയാസവും മാറുമെന്നും മനസ്സില്‍ ഒന്ന് ഒളിപ്പിച്ചു മുഖത്ത് മറ്റൊരു ഭാവത്തില്‍ സംസാരിക്കാന്‍ തനിക്കു അറിയില്ലെന്നും സണ്ണി കൂടെക്കൂടെ പറയാറുണ്ട് എന്നും ഉറ്റ സുഹൃത്തുക്കള്‍ സൂചിപ്പിച്ചു. ഇപ്പോള്‍ സണ്ണി മരിച്ചു കിടക്കുമ്പോള്‍ ആ വാക്കുകളിലെ സത്യസന്ധതയും ആത്മാര്‍ത്ഥതയുമാണ് തിരിച്ചറിയപ്പെടുന്നതെന്നും പ്ലീമൗത്തുകാര്‍ ഓര്‍മ്മിക്കുന്നു. 

കുടുംബത്തിന് വേണ്ടി ഓര്‍മ്മകള്‍ പങ്കിടാന്‍ എത്തിയത് മകള്‍ സാന്ദ്ര ഫ്രാന്‍സിസ് ആയിരുന്നു. ജീവിതത്തില്‍ നല്ലവരാകാന്‍ പഠിപ്പിച്ചാണ് തങ്ങളുടെ പ്രിയ പപ്പാ മടങ്ങിയിരിക്കുന്നതെന്നു സാന്ദ്ര ഓര്‍മ്മിച്ചു. നാട്ടില്‍ അവധിയിലായിരുന്ന സണ്ണിയുടെ ഭാര്യ റോഷന്‍ മരണമറിഞ്ഞ് ഉടന്‍ മടങ്ങി എത്തിയതോടെ മൃതദേഹം യുകെയില്‍ തന്നെ സംസ്‌കരിക്കാന്‍ കുട്ടികളുടെയും ഇഷ്ടം പരിഗണിച്ചു തീരുമാനിക്കുക ആയിരുന്നു.

കോട്ടയം ആയാംകുടി പനക്കല്‍ കുടുംബാംഗമായ സണ്ണിയുടെ ഉറ്റ ബന്ധുക്കള്‍ അടക്കമുള്ളവര്‍ വിദേശ നാടുകളില്‍ നിന്നും എത്തിയിരുന്നു. തങ്ങളുടെ കൂടെ ഒരാളായി ഏതു സമയവും നിന്നിരുന്ന സണ്ണിയുടെ കുടുംബത്തിന് ആശ്വാസമേകാന്‍ പ്ലീമൗത്തിലെ മലയാളികള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. ഇക്കാര്യങ്ങള്‍ സംസ്‌ക്കാര ചടങ്ങുകളിലും ഓര്‍മ്മിക്കപെട്ടു. കുടുംബം തങ്ങള്‍ക്കു നല്‍കിയ സ്‌നേഹവാത്സല്യങ്ങള്‍ക്കു പ്ലീമൗത്തിലെ മലയാളി സമൂഹത്തോട് പ്രത്യേക നന്ദി അറിയിക്കുകയും ചെയ്തു. നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിലാണ് സണ്ണിയുടെ സംസ്‌കാര കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്.  

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category