1 GBP = 92.00INR                       

BREAKING NEWS

എടക്കരയില്‍ എത്തിയത് സര്‍ക്കാര്‍ ജീവനക്കാരനായ ഭര്‍ത്താവിനൊപ്പം; സൗന്ദര്യം കൈമുതലാക്കി പ്രണയക്കളി തുടങ്ങിയപ്പോള്‍ ഭാര്യയെ ഡിവോഴ്സ് ചെയ്ത് മകനൊപ്പം മടങ്ങിയ ആദ്യ ഭര്‍ത്താവ്; കോടീശ്വരനെ കെട്ടി പിച്ചക്കാരനാക്കിയ ധൂര്‍ത്തിലും കുട്ടി പിറന്നു; മൂന്ന് വയസ്സുകാരനെ നോക്കാനെത്തിയ ആയയെ മറയാക്കിയ അനാശാസ്യത്തിലേക്ക് കാര്യങ്ങളെത്തിച്ചത് നാട്ടുകാരെ ഭയപ്പെടുത്തി അകറ്റി നിര്‍ത്തിയും; അഴിക്കുള്ളിലായത് കഞ്ചാവും മയക്കുമരുന്നുമായി എടക്കരയെ ഭീതിയിലാക്കിയ സുന്ദരി; ബിന്‍സ തമ്പുരാന്‍കുന്നിലെ 'സെക്സ് റാണി' ആയ കഥ

Britishmalayali
kz´wteJI³

മലപ്പുറം: എടക്കരയില്‍ വീട്ടുജോലിക്കാരിയെ പീഡനത്തിനിരയാക്കി മറ്റുള്ളവര്‍ക്ക് കൈമാറിയ കേസിലെ മുഖ്യപ്രതി ബിന്‍സയുടേത് ആരെയും അമ്പരപ്പിക്കുന്ന ആഡംബര ജീവിതം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യ ഭര്‍ത്താവിനൊപ്പം എടക്കരയില്‍ താമസമാക്കിയ ബിന്‍സയുടെ ജീവിതം ആഡംബരം നിറഞ്ഞതും സംശയം ജനിപ്പിക്കുന്നതുമായിരുന്നു.

ഗവ. ഉദ്യോഗസ്ഥനായ ആദ്യ ഭര്‍ത്താവിനൊപ്പമാണ് തിരുവനന്തപുരം സ്വദേശിനിയായ ബിന്‍സ ആദ്യം എടക്കരയിലെത്തുന്നത്. പിന്നീട് ഈ ബന്ധം തകര്‍ന്നു. യുവതിയുടെ രഹസ്യബന്ധങ്ങളും ആഡംബരജീവിതവും കാരണം കുട്ടിയേയും കൊണ്ട് ഭര്‍ത്താവ് പോയി. ഇതോടെ പ്രണയം തുടങ്ങി. എടക്കര സ്വദേശിയായ മറ്റൊരു യുവാവുമായി ബിന്‍സ അടുപ്പത്തിലായി. സാമ്പത്തികമായി ഉയര്‍ന്നനിലയിലായിരുന്ന ഇയാളുമായി കൂടിയതോടെ ധൂര്‍ത്ത് പുതിയ തലത്തിലെത്തി. ലക്ഷക്കണക്കിന് രൂപയാണ് ബിന്‍സ ധൂര്‍ത്തടിച്ച് കളഞ്ഞത്. ഈ ബന്ധത്തിലും കുട്ടി പിറന്നു. കോടീശ്വരന്‍ പിച്ചക്കാരാനായതോടെ ഇയാളെ കൈവിട്ടു. പിന്നെയായിരുന്നു പണമുണ്ടാക്കാന്‍ അനാശാസ്യം.

തമ്പുരാന്‍കുന്നിലെ വീട് കേന്ദ്രീകരിച്ചായിരുന്നു അനാശാസ്യം. സംശയം പ്രകടിപ്പിക്കുന്ന നാട്ടുകാര്‍ക്കെതിരേ കള്ളപ്പരാതി നല്‍കി. ഒറ്റയ്ക്ക് താമസിക്കുന്ന തന്നെ ഇവര്‍ ശല്യം ചെയ്യുന്നുവെന്നായിരുന്നു പരാതി. ഇതിനായി വീടിന് മുന്നില്‍ സിസിടിവിയും സ്ഥാപിച്ചു. സിസിടിവിയില്‍ പെട്ടാല്‍ കേസില്‍പെടുമെന്ന് ഭയന്ന് ആരും അങ്ങോട്ട് പോയില്ല. ആഡംബര ജീവിതത്തിനൊപ്പം ബിന്‍സ മദ്യവും കഞ്ചാവും അടക്കമുള്ള ലഹരികളും ഉപയോഗിച്ചിരുന്നു. ഹോട്ടലുകളില്‍ നിന്നായിരുന്നു ഭക്ഷണം. അങ്ങനെയിരിക്കാണ് പീഡനത്തിനിരയായ യുവതി ബിന്‍സയുടെ വീട്ടില്‍ ജോലിക്കെത്തുന്നത്.

മൂന്നുവയസുള്ള കുഞ്ഞിനെ നോക്കാനെന്ന് പറഞ്ഞാണ് യുവതിയെ വീട്ടില്‍ താമസിപ്പിച്ചത്. എന്നാല്‍ ജനുവരി 20 ന് ബിന്‍സയുടെ വീട്ടില്‍ ജോലിക്കെത്തിയ ദിവസം മുതല്‍ ക്രൂരമായ പീഡനമാണ് യുവതി നേരിട്ടത്. ഇടപാടുകാരായെത്തുന്നവര്‍ക്ക് ചൂഷണം ചെയ്യാന്‍ ബിന്‍സ യുവതിയെ വിട്ടു നല്‍കി. വീട്ടില്‍നിന്ന് പുറത്തിറങ്ങാനോ ബന്ധുക്കളുമായി ബന്ധപ്പെടാനോ യുവതിയെ അനുവദിച്ചിരുന്നില്ല. ഇതിനിടെ യുവതിയെ എറണാകുളത്തേക്ക് കൊണ്ടുപോയും പീഡനത്തിനിരയാക്കി. ഇപ്പോള്‍ അറസ്റ്റിലായ ഷെമീറും മുഹമ്മദ് ഷാനും ഇവിടെവെച്ചും യുവതിയെ പീഡിപ്പിച്ചു.

കുഞ്ഞിന്റെ ചികിത്സയ്ക്കായി എറണാകുളത്തേക്കും കോട്ടക്കലിലേക്കും എല്ലാം പോകേണ്ട ആവശ്യമുണ്ടെന്നും അതിനാല്‍ യുവതിയെയും കൂടെ കൊണ്ടുപോകുന്നുവെന്നുമായിരുന്നു ബിന്‍സ പീഡനത്തിനിരയായ യുവതിയുടെ ബന്ധുക്കളോട് പറഞ്ഞിരുന്നത്. പിന്നെ തന്ത്രപരമായി ജോലിക്കാരി രക്ഷപ്പെട്ടു. സഹോദരന്റെ മകന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങിവരാമെന്ന് തന്ത്രപൂര്‍വം ബിന്‍സയോട് പറഞ്ഞു. അന്നുതന്നെ മടങ്ങിവരുമെന്ന പ്രതീക്ഷയില്‍ യുവതിയെ ബിന്‍സ പോകാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ വീട്ടിലെത്തിയ യുവതി പീഡനത്തിനിരയായ വിവരം ബന്ധുക്കളോട് പറഞ്ഞു. ഫെബ്രുവരി 17ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ അനാശാസ്യത്തിന് വിരാമമായി.

ബിന്‍സയ്ക്ക് പുറമേ കാക്കപ്പരത എരഞ്ഞിക്കല്‍ ഷെമീര്‍(21), ചുള്ളിയോട് പറമ്പില്‍ മുഹമ്മദ് ഷാന്‍(24) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ ജയിലിലേക്ക് മാറ്റി. കുഞ്ഞ് കൂടെയുള്ളതിനാല്‍ ബിന്‍സയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേയും നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

മൂന്നുവയസ്സുള്ള കുട്ടിയെ പരിചരിക്കാന്‍ കഴിഞ്ഞ ജനുവരി 20നാണ് യുവതി എത്തിയത്. പ്രതിമാസം 8000 രൂപ ശമ്പളം നല്‍കാമെന്ന വ്യവസ്ഥയിലായിരുന്നു ജോലി. എന്നാല്‍, ബിന്‍സ വീട്ടില്‍ നിന്നും പുറത്തുപോകുമ്പോള്‍ വാതില്‍ പുറമെ നിന്ന് പൂട്ടുകയായിരുന്നു പതിവ്. ഇതിനകം തന്നെ വീട്ടിലെത്തുന്ന പലര്‍ക്കും യുവതിയെ കാഴ്ചവെച്ചു. എറണാകുളത്തെ ലോഡ്ജ് മുറിയില്‍ കൊണ്ടുപോയും പലര്‍ക്കും യുവതിയെ കാഴ്ചവെച്ചുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category