1 GBP = 94.20 INR                       

BREAKING NEWS

കാമുകനെ സ്വന്തമാക്കാന്‍ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകന്‍ തൂങ്ങി മരിച്ചു! വാട്സാപ്പ് ഗ്രൂപ്പുകളിലെ വ്യാജ പ്രചരണത്തില്‍ പണി കിട്ടിയത് പൊലീസിനും; തെറ്റായ സന്ദേശം ചര്‍ച്ചയാകുന്നത് വിദേശ രാജ്യങ്ങളിലടക്കം മലയാളികള്‍ അംഗമായ പല ഗ്രൂപ്പുകളില്‍; നാട്ടുകാരുടെ രോഷം ഭയന്ന് നിധിന്‍ ഒളിവില്‍ കഴിയുന്നുവെന്ന സൂചന; വിയാനെ കൊന്ന അമ്മയുടെ കാമുകനെ കൈയില്‍ കിട്ടിയാല്‍ കൈകാര്യം ചെയ്യുമെന്ന ഭീഷണിയുമായി നാട്ടുകാരും; ശരണ്യയുടെ 'ജാരന്മാരെ' കണ്ടെത്താന്‍ പൊലീസും

Britishmalayali
ആര്‍ പീയൂഷ്

കണ്ണൂര്‍: കാമുകനെ സ്വന്തമാക്കാന്‍ ഒന്നര വയസ്സുകാരനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകന്‍ തൂങ്ങി മരിച്ചു എന്ന് സമൂഹ മാധ്യമങ്ങലില്‍ പ്രചരണം. എന്നാല്‍ ഇത് വ്യാജമാണെന്ന് പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ശരണ്യയുടെ കാമുകന്‍ തൂങ്ങി മരിച്ചു എന്ന കുറിപ്പോടെ ഇയാളുടെ ചിത്രങ്ങള്‍ സഹിതമാണ് പ്രചരണം നടന്നത്.

വ്യാജ പ്രചരണം മൂലം പണികിട്ടിയത് കണ്ണൂര്‍ സിറ്റി പൊലീസിനാണ്. കാരണം ഇയാള്‍ ആത്മഹത്യ ചെയ്‌തോ എന്ന് ചോദിച്ചു കൊണ്ടുള്ള ഫോണ്‍ കോളുകള്‍ക്ക് മറുപടി പറഞ്ഞാണ് പൊലീസ് വലഞ്ഞത്. ശരണ്യ കുട്ടിയെ കൊലപ്പെടുത്തിയതില്‍ കാമുകനും പങ്കുണ്ട് എന്ന വിമര്‍ശ്ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോ വ്യാജ പ്രചരണം അഴിച്ചു വിടുകയായിരുപന്നു. വിദേശ രാജ്യങ്ങളിലടക്കം മലയാളികള്‍ അംഗമായ പല ഗ്രൂപ്പുകളിലും സന്ദേശം പ്രചരിക്കുന്നുണ്ട്.

നിധിനോടുള്ള ജനരോഷമാണ് ഇതിന് പിന്നിലെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. നിധിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ജനങ്ങളുടെ പ്രതിഷേധം ഭയന്ന് നിധിന്‍ ബന്ധുവീട്ടില്‍ ഒളിച്ചു കഴിയുകയാണ് എന്നാണ് ലഭിക്കുന്ന വിവരം. കയ്യില്‍ കിട്ടിയാല്‍ കായികമായി കൈകാര്യം ചെയ്യുമെന്ന് നാട്ടുകാര്‍ പരസ്യമായി വെല്ലുവിളിച്ചിട്ടുണ്ട്.

അതിനാല്‍ തന്നെ ഇന്ന് പൊലീസ് സ്റ്റേഷനില്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായത് വളരെ രഹസ്യമായിട്ടാണ്. ചോദ്യംചെയ്യലില്‍ വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നാണ് വിവരം. നിധിന്‍ നല്‍കിയിരിക്കുന്ന മൊഴികളുടെ അടിസ്ഥാനത്തിലും അന്വേഷണം നടത്തി കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും നിലവില്‍ അറസ്റ്റ് ചെയ്യാന്‍ കഴിയില്ല. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലീസ് പറയുന്നത്.

അതേ സമയം ശരണ്യക്ക് മറ്റ് ബന്ധങ്ങളും ഉണ്ടായിരുന്നതായി ശരണ്യയുടെ കാമുകന്‍ നിധിന്‍ പൊലീസിന് പ്രാഥമികമായി നല്‍കിയ മൊഴിയില്‍ പറഞ്ഞു. പാലക്കാട് സ്വദേശിയായ ഒരു യുവാവുമായിട്ടാണ് ബന്ധം. ഈ ബന്ധവും ഫെയ്സ് ബുക്ക് വഴിയാണ് ആരംഭിച്ചത് എന്നുമാണ് നിധിന്‍ പൊലീസിനോട് പറഞ്ഞത്. ശരണ്യയുടെ ഫോണിന്റെ പാസ്വേര്‍ഡ് അടക്കമുള്ള പല കാര്യങ്ങളും നിധിനറിയാമായിരുന്നു. മിക്കപ്പോഴും ഫോണ്‍ പരിശോധിക്കുകയും മെസ്സേജുകള്‍ വായിച്ചു നോക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയില്‍പെട്ടതെന്നും ഇയാള്‍ പറയുന്നു. ഇതോടെ ശരണ്യക്ക് ഒന്നിലധികം ബന്ധങ്ങള്‍ ഉണ്ടായിരുന്നു എന്ന് തെളിയുകയാണ്. നിധിന്റെ മൊഴി കേട്ട് പൊലീസ് ഞെട്ടിയിരിക്കുകയാണ്.

നിധിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെയ്സ് ബുക്ക് സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേയിടിരിക്കുകയാണ് കണ്ണൂര്‍ സിറ്റി പൊലീസ്. കൂടാതെ ശരണ്യയുടെ കഴിഞ്ഞ ആറുമാസത്തെ ഫോണ്‍ കോളുകള്‍ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങളും തുടങ്ങി. ശരണ്യയുമായി നിധിനല്ലാതെ മറ്റാരൊക്കെയായി ബന്ധമുണ്ട് എന്ന് കണ്ടെത്താനായിട്ടാണ് ഫോണ്‍ കോളുകളുടെ പരിശോധന നടത്തുന്നത്. ഫെയ്സ് ബുക്കുമായി ബന്ധപ്പെട്ട് പാലക്കാടുള്ള യുവാവിന്റെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയും നടന്നു വരികയാണ്. ഇയാളുമായി ചാറ്റ് ചെയ്ത വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിധിന്‍ മെസ്സേജുകള്‍ കാണാതിരിക്കാന്‍ മുന്‍പുള്ള ചാറ്റുകളൊക്കെ ഡിലീറ്റ് ചെയ്തിട്ടുള്ളതായാണ് സംശയം. ഇരുവരുടെയും ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫോറന്‍സിക് പരിശോദനയില്‍ വിലപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസിന്റെ നിഗമനം.

ശരണ്യയെ കൂടുതല്‍ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനാണ് തീരുമാനം. ശരണ്യയെ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ നിധിനുമായുള്ള സാമ്പത്തിക ഇടപാടിന്റെയും മറ്റും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. ഇരുവരും ചേര്‍ന്ന് കണ്ണൂര്‍ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കില്‍ നിന്നും ലോണ്‍ എടുക്കാന്‍ ശ്രമിച്ചിരുന്നു. നിധിന്റെ വീട്ടില്‍ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടിയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടില്‍ നിന്നും നിധിന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍, തിരിച്ചറിയല്‍ രേഖകള്‍, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. പൊലീസ് ഈ സഹകരണ ബാങ്കില്‍ അന്വേഷിച്ചെത്തിയപ്പോള്‍ ശരണ്യയും നിധിനും ലോണിന് അപോക്ഷിക്കാന്‍ എത്തിയിരുന്നു എന്ന വിവരം ലഭിച്ചു.

ഇക്കാര്യം നിധിനോട് ചോദിച്ചപ്പോള്‍ ഒരു ലക്ഷം രൂപയുടെ ലോണ്‍ എടുക്കാനായിരുന്നു എന്നും 50,000 രൂപ വീതം രണ്ടുപേരും കൂടി പങ്കിട്ടെടുക്കാനായിരുന്നു തീരുമാനമെന്നുമാണ് പറഞ്ഞത്. എന്തായാലും നിധിനെ അറസ്റ്റ് ചെയ്യണമെന്നാവസ്യമുന്നയിച്ച് നാട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്. ശരണ്യ ഒറ്റയ്ക്ക് കുറ്റ കൃത്യം ചെയ്യില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category