1 GBP = 94.20 INR                       

BREAKING NEWS

ഗര്‍ഭിണിയായ ഒന്‍പതാം ക്ലാസുകാരി പീഡകനായി ചൂണ്ടിക്കാട്ടിയത് ഇളയച്ഛനെ; മൊഴിയിലെ വൈരുദ്ധ്യം മൊബൈല്‍ പരിശോധനയില്‍ എത്തിയപ്പോള്‍ അറസ്റ്റിലായത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ സുഹൃത്തും; അച്ഛന്റെ അനുജനെ ജയിലില്‍ അടയ്ക്കാന്‍ പെണ്‍കുട്ടി ശ്രമിച്ചതിന് കാരണം പ്രണയത്തെ വിലക്കിയതിനുള്ള പ്രതികാരം; കണ്ണൂരിലെ പോക്സോ കേസിന് പൊലീസ് ചുരുളഴിക്കുമ്പോള്‍

Britishmalayali
kz´wteJI³

കണ്ണൂര്‍: ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു. ഒരേ വീട്ടില്‍ താമസിക്കുന്ന അവിവാഹിതനായ ഇളയച്ഛന്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്.

മൊഴിയിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയുടെ വാട്ട്സാപ്പ് സന്ദേശങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സുഹൃത്തായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് പീഡകനെന്ന് വ്യക്തമായത്. ഇതോടെ ഈ പയ്യനെ പൊലീസ് അറസ്റ്റു ചെയ്തത്.

വയറുവേദനയെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിഞ്ഞത്. മുന്‍ സഹപാഠിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി പ്രണയമായിരുന്നുവെന്നും ഇവരുടെ പ്രണയം വിലക്കിയതുകൊണ്ടാണ് പിതൃസഹോദരനെതിരെ മൊഴി നല്‍കിയത് എന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. പെണ്‍കുട്ടിയുടെ സമ്മതത്തോടെയായിരുന്നു പയ്യന്റെ ബന്ധപ്പെടല്‍. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്തതു കൊണ്ട് അതും കുറ്റകരമാണ്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോകുന്ന സമയത്ത് സുഹൃത്ത് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം വാട്ട്സ്ആപ്പ് വഴി സുഹൃത്തിനെ അറിയിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category