1 GBP = 93.00 INR                       

BREAKING NEWS

അവിനാശി അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ശുദ്ധ തട്ടിപ്പ്; നഷ്ടപരിഹാരം നല്‍കുന്നത് ഇന്‍ഷുറന്‍സ് കമ്പനികള്‍; പ്രീമിയം തുക കെ എസ് ആര്‍ ടി സി അടയ്ക്കുന്നത് യാത്രക്കാരില്‍ നിന്ന് സെസിലൂടെ പണം പിരിച്ചെടുത്തും; കെ എസ് ആര്‍ ടി സിയിലെ നന്മമരങ്ങളായ ഡ്രൈവറുടേയും കണ്ടക്ടറുടേയും ആശ്രിതര്‍ക്ക് ജോലി നല്‍കാനും തടസ്സങ്ങള്‍ ഏറെ; ആളുകളെ പറ്റിച്ച പത്ത് ലക്ഷത്തിന്റേയും 30 ലക്ഷത്തിന്റേയും ധന സഹായത്തിന് പിന്നിലെ സത്യം

Britishmalayali
kz´wteJI³

തിരുവനന്തപുരം: അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ ശുദ്ധ തട്ടിപ്പ്. ഖജനാവില്‍ നിന്ന് ഒരു തുക പോലും സര്‍ക്കാര്‍ ആശ്രിതര്‍ക്ക് നല്‍കില്ല. പത്ത് ലക്ഷം രൂപ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയ അപകട ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നുള്ള സഹായമാണ്. ടിക്കറ്റുകളില്‍ നിന്നുള്ള സെസ് പിരിവിലൂടെ പ്രതിവര്‍ഷം 3 കോടി രൂപയാണു കെഎസ്ആര്‍ടിസി ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കുന്നത്. അതായത് യാത്രക്കാരില്‍ നിന്ന് പിരിച്ചെടുത്ത് നല്‍കുന്ന തുകയാണ് നല്‍കുന്നത്.

അപകടമുണ്ടായപ്പോള്‍ തന്നെ മരിച്ചവര്‍ക്കുള്ള സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഇന്‍ഷുറന്‍സ് തുകയാണെന്ന് പിന്നീടാണ് വ്യക്തമായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ലെങ്കിലും ഈ തുക മരിച്ചവരുടെ ആശ്രിതര്‍ക്ക് കിട്ടും. അങ്ങനെ ഭൂലോക തട്ടിപ്പായി മാറുകയാണ് സര്‍ക്കാരിന്റെ ധനസഹായ പ്രഖ്യാപനം. പരുക്കേറ്റവര്‍ക്കു പരുക്കിന്റെ തോത് അനുസരിച്ചു പരമാവധി 3 ലക്ഷം രൂപ വരെ നല്‍കും. ബസ് ഡ്രൈവര്‍ ഗിരീഷ്, കണ്ടക്ടര്‍ ബൈജു എന്നിവരുടെ കുടുംബങ്ങള്‍ക്കു 30 ലക്ഷം രൂപ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇതില്‍ 10 ലക്ഷം രൂപ കെഎസ്ആര്‍ടിസി ഏര്‍പ്പെടുത്തിയിട്ടുള്ള അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നാണ്. മറ്റൊരു 10 ലക്ഷം രൂപ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി വഴിയാണു ലഭിക്കുക. ഇതിനായി പ്രതിവര്‍ഷം 600 രൂപയോളം ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പ്രീമിയമായി ഈടാക്കി വരുന്നു. ഇനിയുള്ള 10 ലക്ഷം രൂപ ദേശസാല്‍കൃത ബാങ്കിന്റെ അക്കൗണ്ട് ഉടമകള്‍ എന്ന പേരില്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ഭാഗമാണ്. കെഎസ്ആര്‍ടിസി ജീവനക്കാരില്‍ ഭൂരിഭാഗം പേരും ഒരേ ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് ഉടമകളായതിനാല്‍ ഇവരില്‍ മിക്കവരും ബാങ്കിന്റെ ഇന്‍ഷുറന്‍സ് പദ്ധതിയിലും അംഗങ്ങളാണ്. അങ്ങനെ ആ തുകയും ഇന്‍ഷുറന്‍സ്.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണല്‍ (എംഎസിടി) മുഖേനയുള്ള നഷ്ടപരിഹാരത്തിനും അപേക്ഷിക്കാം. അതേസമയം, മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കുള്ള ആശ്രിത നിയമനം കെഎസ്ആര്‍ടിസിയില്‍ 4 വര്‍ഷമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ കെ എസ് ആര്‍ ടിയിലെ നന്മമരങ്ങളായിരുന്ന ഡ്രൈവറുടേയും കണ്ടക്ടറുടേയും കുടുംബത്തിന് കെ എസ് ആര്‍ ടി സി ഒന്നും നല്‍കില്ല. ആശ്രിത നിയമനവും ലഭിക്കാനിടയില്ല.

അവിനാശി അപകടത്തില്‍ മരിച്ചവരുടെ ലൈഫ് ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ അതിവേഗത്തില്‍ വിതരണം ചെയ്ത് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ (എല്‍ഐസി). വെള്ളിയാഴ്ചയും ഇന്നലെയും അവധിയായിരുന്നിട്ടും ക്ലെയിം സെറ്റില്‍ ചെയ്യാന്‍ മുഖ്യ ഓഫിസിലും ശാഖകളിലും ആവശ്യമായ ജീവനക്കാര്‍ എത്തുകയായിരുന്നെന്ന് എറണാകുളം സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ പി.രാധാകൃഷ്ണന്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവര്‍കണ്ടക്ടര്‍ വി.ആര്‍.ബൈജു, ജോഫി പോള്‍, ശിവകുമാര്‍, ഗോപിക, ജിസ്മോന്‍, എം.സി.കെ. മാത്യു എന്നിവരുടെ ആശ്രിതര്‍ക്കു വിവിധ പോളിസികളിലുള്ള ക്ലെയിം തുക ശാഖാ അധികൃതര്‍ വീടുകളിലെത്തി കൈമാറി.

തിരുപ്പൂര്‍ അവിനാശിയില്‍ നടന്ന ബസ് അപകടത്തില്‍ പരുക്കേറ്റു വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ആശുപത്രി ബില്ലുകള്‍ പാലക്കാട് കലക്ടര്‍ക്ക് ഇ മെയില്‍ ചെയ്യാം. പരുക്കേറ്റവരുടെ ചികിത്സാ ചെലവു വഹിക്കുമെന്നു നേരത്തേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇ മെയില്‍ വിലാസം: [email protected] ഫോണ്‍: 95397 50214. ട്രക്ക് ഡ്രൈവര്‍ ഉറങ്ങിയതാണ് അവിനാശിയില്‍ 19 പേര്‍ മരിച്ച അപകടത്തിന് കാരണമായതെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതോ അശ്രദ്ധയോടെ വണ്ടിയോടിച്ചതോ അപകടകാരണമായെന്നാണ് കണ്ടെത്തല്‍. ട്രക്ക് നിയന്ത്രണംവിട്ട് റോഡിലെ കോണ്‍ക്രീറ്റ് മീഡിയനില്‍ക്കൂടി 50 മീറ്ററോളം സഞ്ചരിച്ചു. ഘര്‍ഷണം മൂലം പിന്‍ചക്രം പൊട്ടുകയും പിന്നീട് 20 മീറ്റര്‍ കൂടി വാഹനം മുന്നോട്ട് നീങ്ങുകയും ചെയ്തു. ഇതിനിടയില്‍ കണ്ടെയ്‌നര്‍ ട്രക്കില്‍നിന്ന് വേര്‍പെട്ട് തെന്നിനീങ്ങി കെഎസ്ആര്‍ടിസി ബസില്‍ ശക്തിയായി ഉരസുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പാലക്കാട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പി ശിവകുമാറിന്റെ നേതൃത്വത്തില്‍ നാല് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരടങ്ങിയ വിദഗ്ധസംഘം അപകടംനടന്ന അവിനാശിയില്‍ പരിശോധന നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

രണ്ട് വണ്ടികള്‍ക്കും യന്ത്രത്തകരാര്‍ ഇല്ലെന്നും പരിശോധനയില്‍ കണ്ടെത്തി. ദേശീയ ഹൈവേയില്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് വാഹനം നിര്‍ത്തി വിശ്രമിക്കാന്‍ 'ട്രക്ക് ബേ'കളും വിശ്രമത്താവളങ്ങളും തുടങ്ങുന്നത് ദേശീയപാതാ അഥോറിറ്റിയുമായി ചര്‍ച്ചചെയ്യണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ദീര്‍ഘദൂര ട്രക്കുകളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണ്ടെന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണം. ഡ്രൈവര്‍മാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ബ്രീത്ത് അനലൈസറുകള്‍ ലഭ്യമാക്കണം. ട്രക്കുകളില്‍ അമിതഭാരം കയറ്റുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ വെയിങ് ബ്രിഡ്ജ് നിര്‍ബന്ധമാക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ഗതാഗത കമീഷണര്‍ ആര്‍ ശ്രീലേഖയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് മന്ത്രി എ കെ ശശീന്ദ്രന് സമര്‍പ്പിച്ചു.

കൂടുതല്‍ പരിശോധനയ്ക്കായി തിങ്കളാഴ്ച ബസ് അവിനാശിയില്‍നിന്ന് ഏറ്റെടുക്കും. അപകടം സംബന്ധിച്ച് തമിഴ്നാട് പൊലീസിന്റെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടിയിലേക്ക് കടക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അവിനാശി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച റോഡ് സുരക്ഷാ അഥോറിറ്റി അടിയന്തര യോഗം ചേരും. അഥോറിറ്റി അധ്യക്ഷന്‍ കൂടിയായ ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ചേരുന്ന യോഗം ഭാവിയില്‍ അപകടങ്ങള്‍ തടയാന്‍ ആവശ്യമായ നടപടികള്‍ ചര്‍ച്ചചെയ്യും. ദീര്‍ഘദൂര ട്രക്കുകളില്‍ രണ്ട് ഡ്രൈവര്‍മാരെ ഉറപ്പാക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗം പരിഗണിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category