1 GBP = 93.00 INR                       

BREAKING NEWS

സിലിയുടെ ശരീരത്തില്‍ സയനൈഡിന് തെളിവായി ഹൈഡ്രോസിനായിക്ക് ആസിഡ്; ലക്ഷ്യമിട്ടത് സിലിയെ കൊന്ന് ഷാജുവിനെ രണ്ടാം ഭര്‍ത്താവാക്കി വകവരുത്തി ആശ്രിത നിയമനത്തിലൂടെ സര്‍ക്കാര്‍ ജോലി നേടല്‍; വക്കാലത്ത് തന്നില്‍ നിന്നും മാറ്റി ജോളിയെ കുടുക്കാന്‍ ഗൂഢാലോചനയെന്ന് ആരോപിച്ച് ആളൂര്‍ വക്കീലും; അന്വേഷണ സംഘം തീര്‍ത്തും കോണ്‍ഫിഡന്റ്; കൂടത്തായിയിലെ വില്ലത്തിയെ കുടുക്കാന്‍ രാസപരിശോധനാ റിപ്പോര്‍ട്ടും പൊലീസിന് തുണയാകുമ്പോള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: കൂടത്തായി സിലി വധക്കേസില്‍ കൊടുംവിഷത്തിന്റെ സാന്നിധ്യം കണ്ടതായി രാസപരിശോധനാ റിപ്പോര്‍ട്ട്. സോഡിയം സയനൈഡുമായി പ്രവര്‍ത്തിച്ചാല്‍ ഉണ്ടാവുന്ന ഹൈഡ്രോസിനായിക്ക് ആസിഡിന്റെ സാന്നിധ്യം ശരീരത്തില്‍ ഉണ്ടായിരുന്നതായതാണ് റിപ്പോര്‍ട്ട്. ഇതോടെ ഈ കേസില്‍ ജോളി കുടുങ്ങുമെന്ന് ഉറപ്പായി. സിലിയുടെ ശരീരത്തില്‍ സയനൈഡിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി നേരത്തെ തന്നെ കോഴിക്കോട്ടെ കെമിക്കല്‍ ലാബ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

താമരശ്ശേരിയിലെ ദന്താശുപത്രിയില്‍വെച്ച് മഷ്‌റൂം ക്യാപ്‌സൂളില്‍ സയനൈഡ് നിറച്ച് ജോളി സിലിക്ക് നല്‍കിയെന്നാണ് കേസ്. അസ്വസ്ഥത പ്രകടിപ്പിച്ചപ്പോള്‍ സയനൈഡ് കലര്‍ത്തിയ വെള്ളവും കുടിക്കാന്‍ നല്‍കി മരണം ഉറപ്പിക്കുകയായിരുന്നു. കൂടത്തായി കൊലപാതക പരമ്പരയില്‍ ഏറ്റവും അവസാനം മരിച്ചത് സിലിയാണ്-2016 ജനുവരിയില്‍. സിലിയുടെ ഭര്‍ത്താവായിരുന്ന ഷാജുവിനെ സ്വന്തമാക്കുക എന്നത് തന്നെയായിരുന്നു ജോളിയുടെ പ്രധാന ലക്ഷ്യം. ഷാജുവിനെ കൊന്ന ശേഷം അയാളേയും വകവരുത്തി സര്‍ക്കാര്‍ ജോലി സ്വന്തമാക്കുകയായിരുന്നു ജോളിയുടെ ലക്ഷ്യം. ഇതിനിടെയാണ് പിടിക്കപ്പെടുന്നത്.

സാലി കേസിലും സയനൈയ്ഡ് എത്തുമ്പോള്‍ അത് ജോളിക്ക് കടുത്ത വെല്ലുവിളിയാണ്. ജോളി ബാഗില്‍ നിന്ന് വെള്ളമെടുത്ത് അമ്മക്ക് നല്‍കുന്നത് കണ്ടെന്ന സിലിയുടെ മകന്റെ മൊഴിയും കേസില്‍ ദൃക്സാക്ഷി മൊഴിയായുണ്ട്. അന്വേഷണ സംഘത്തെ സംബന്ധിച്ച് ഇതും നിര്‍ണായകമായ കാര്യമാണ്. ഇതിനായി സിലിയെ ഒഴിവാക്കാന്‍ പല വഴികളും ജോളി സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് സയനൈഡ് നല്‍കാന്‍ തീരുമാനിച്ചത്. ജോളിയാണ് ഈ കേസിലും ഒന്നാം പ്രതി. മാത്യു രണ്ടാം പ്രതിയും സ്വര്‍ണപണിക്കാരന്‍ പ്രജികുമാര്‍ മൂന്നാം പ്രതിയുമാണ്.

ഇതിനിടെ സിലി വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇത് മാര്‍ച്ച് ഏഴിലേക്കു മാറ്റി. നേരത്തെ റോയ് വധക്കേസില്‍ ജോളിയുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. അതിനിടെ വീണ്ടും സംശയവുമായി ആളൂര്‍ വക്കീലും രംഗത്ത് എത്തി. ജോളിയുടെ വക്കാലത്ത് മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് നിലവിലെ ആരോപണം. കൂടാതെ തന്നില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നാണ് ജോളി ആവര്‍ത്തിച്ചതെന്നും ആളൂര്‍ വ്യക്തമാക്കി. അഭിഭാഷക സംഘം കഴിഞ്ഞ ദിവസം ജയില്‍ ഡിജിപി നിര്‍ദേശിച്ചുവെന്നറിയിച്ച് ജോളിയെ കണ്ടിരുന്നുവെന്നും ആളൂര്‍ പറഞ്ഞു. നിലവിലെ അഭിഭാഷകനായ ആളൂരിനെ മാറ്റി പകരം വക്കാലത്ത് ഏറ്റെടുക്കാന്‍ തയാറാണെന്ന് പ്രമുഖ അഭിഭാഷകന്റെ ജൂനിയര്‍മാരാണെന്ന് പരിചയപ്പെടുത്തി എത്തിയ മൂന്നു പേര്‍ അറിയിച്ചതായും ആളൂര്‍ പറഞ്ഞു. വക്കാലത്ത് മാറ്റാന്‍ ഉന്നത ഇടപെടലാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പലപ്പോഴായി മറ്റ് ചില അഭിഭാഷകരും ജോളിയെ കാണാന്‍ വന്നിരുന്നുവെന്നാണ് വിവരം. എന്നാല്‍ വക്കാലത്ത് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നായിരുന്നു ജോളി മറുപടി നല്‍കിയതെന്നും ആളൂര്‍ പറഞ്ഞു. ഒരു തെളിവുമില്ലാതെയാണ് ആറ് കേസുകളിലും ജോളിയെ അന്വേഷണ സംഘം പ്രതിയാക്കിയതെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു. റോയ് തോമസ് കൊലക്കേസില്‍ ആളൂര്‍ വഴി ജേളി ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ജോളിക്ക് വേണ്ടി അഡ്വ. ബി എ ആളൂര്‍ നേരിട്ട് കോടതിയില്‍ ഹാജരായിരുന്നു. ആളും ആരവങ്ങളുമൊക്കെയായി കരിമ്പൂച്ചകളുടെ കാവലിലായിരുന്നു അന്ന് ആളൂരെത്തിയിരുന്നത്. ജോളിക്ക് അഭിഭാഷകന്‍ ഇല്ലാത്തതിനാല്‍ കോടതിതന്നെ വക്കീലിനെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആളൂര്‍ ജോളിയെ ജയിലില്‍ സന്ദര്‍ശിച്ച ശേഷം എല്ലാ കേസുകളും വാദിക്കാമെന്നേല്‍ക്കുകയായരുന്നു.

അതിനിടെ ആറ് കേസുകളിലും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്ന് അന്വേഷണസംഘം വിലയിരുത്തി. കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ശാസ്ത്രീയ തെളിവുകളോ കൂടുതല്‍ സാക്ഷികളെയോ കിട്ടിയാല്‍ കരുതലോടെ ശേഖരിക്കേണ്ടതാണ്. പൊലീസിന് ആത്മവീര്യം കൂട്ടിയ കേസെന്ന നിലയില്‍ വിചാരണ വേളയില്‍ കൃത്യമായ നിരീക്ഷണമുണ്ടാകണമെന്നും ഉത്തരമേഖല ഐ.ജിയുടെ നേതൃത്വത്തില്‍ കോഴിക്കോട് ചേര്‍ന്ന അവലോകന യോഗം വിലയിരുത്തി. ആറ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണമായതിനാല്‍ മതിയായ തെളിവുകളും സാക്ഷിമൊഴികളുമെല്ലാം ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സയനൈഡിന്റെ സാന്നിധ്യമുള്‍പ്പെടെ വ്യക്തമാക്കുന്ന ശാസ്ത്രീയ പരിശോധനാഫലവും ലഭിച്ചു. സാക്ഷിമൊഴികളുടെ കൂറുമാറ്റമുണ്ടായാല്‍ പ്രതിരോധിക്കാനുള്ള കരുതലുണ്ടാകണം. കിട്ടിയ തെളിവുകളുടെ ആധികാരികത ഉറപ്പാക്കണമെന്നും ഐ.ജി അശോക് യാദവും, സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എന്‍.കെ.ഉണ്ണിക്കൃഷ്ണനും ആവശ്യപ്പെട്ടു.

കാലപ്പഴക്കമുള്ള കേസായിട്ടും കുറ്റസമ്മത മൊഴിയും, മികവുറ്റ സാക്ഷികളും കേസ് തെളിയിക്കാന്‍ കഴിയുന്ന ഘടകങ്ങളാണ്. കുറ്റപത്രം സമര്‍പ്പിച്ചതുകൊണ്ട് മാത്രം ഉത്തരവാദിത്തം പൂര്‍ത്തിയായില്ലെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു. കൂട്ടായ പരിശ്രമം പ്രതികള്‍ക്ക് മതിയായ ശിക്ഷ കിട്ടും വരെയുണ്ടാകണം. വടകരയില്‍ നിന്ന് മാറിയെങ്കിലും കേസിന്റെ പൂര്‍ണമായ മേല്‍നോട്ടം സൈമണായിരിക്കുമെന്ന് ഡി.ജി.പി നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടത്തായി കൂട്ടക്കൊലയില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയില്ലെന്ന് യോഗം വിലയിരുത്തി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category