1 GBP = 93.00 INR                       

BREAKING NEWS

റെയ്ഡില്‍ കിട്ടിയത് 50 പവനും 30000 രൂപയും; എസ് കെ ആശുപത്രി സ്വന്തമെന്നതിന് രേഖകളൊന്നും ഇല്ല; മുന്‍ മന്ത്രിയും കുടുംബവും ഇടപ്പഴിഞ്ഞിയിലെ ഹോസ്പിറ്റലില്‍ ചികില്‍സയ്ക്ക് പോലും പോകാറില്ല; കിട്ടിയത് എസ് യു ടിയിലെ പരിശോധനാ രേഖകള്‍; ഇളയ മകളുടെ എംബിബിഎസ് പഠനം എന്‍ആര്‍ഐ ക്വാട്ടയിലും; നേതാവിന്റെ മകള്‍ക്ക് പ്രവാസി സ്റ്റാറ്റസ് കിട്ടിയതില്‍ ഇനി പരിശോധന; അന്വേഷകര്‍ അമലാ കോളേജിലേക്ക്; മന്ത്രി ശിവകുമാറിനെ കുടുക്കാന്‍ കരുതലോടെ വിജിലന്‍സ്

Britishmalayali
പ്രവീണ്‍ സുകുമാരന്‍

തിരുവനന്തപുരം: മുന്‍ മന്ത്രി വി എസ് ശിവകുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലെ അന്വേഷണം അമല മെഡിക്കല്‍ കോളേജിലേക്ക്. ശിവകുമാറിന്റെ രണ്ടാമത്തെ മകള്‍ അമലാ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്. എന്‍ ആര്‍ ഐ ക്വാട്ടയിലായിരുന്നു അഡ്മിഷന്‍ നേടിയതെന്നാണ് വിജിലന്‍സ് മനസ്സിലാക്കുന്നത്. ശിവകുമാര്‍ എന്‍ ആര്‍ ഐ അല്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് എന്‍ ആര്‍ ഐ ക്വാട്ടയില്‍ അഡ്മിഷന്‍ കിട്ടിയതെന്നതാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. കോളേജിലെത്തി മാനേജ്മെന്റിലെ പ്രമുഖരുടെ മൊഴിയെടുക്കാനും തെളിവെടുക്കാനുമാണ് പദ്ധതി.

ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. അമ്പത് പവന്റെ സ്വര്‍ണ്ണവും 30,000 രൂപയും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അതിന് അപ്പുറത്തേക്ക് പണമൊന്നും കിട്ടിയില്ല. എന്നാല്‍ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ശിവകുമാറിനെ ചോദ്യം ചെയ്ത് കൂടുതല്‍ വ്യക്തതയുണ്ടാക്കാനാണഅ തീരുമാനം. കേസില്‍ പ്രതികളായ ശിവകുമാര്‍, എന്‍.എസ്. ഹരികുമാര്‍ എന്നിവരുടെ വസതികളില്‍ വിജിലന്‍സ് നടത്തിയ പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. തിരുവനന്തപുരത്തെ എസ് കെ ആശുപത്രി ശിവകുമാര്‍ വാങ്ങിയെന്ന പ്രചരണം വ്യാപകമായിരുന്നു. ഇത് തെളിയിക്കുന്ന രേഖകളും കിട്ടിയില്ല.

എസ് കെ ആശുപത്രിയില്‍ ശിവകുമാറിന്റെ കുടുംബം ചികില്‍സിക്കുന്നു പോലുമില്ല. എസ് യു ടി ആശുപത്രിയിലാണ് കുടുംബത്തിന്റെ ചികില്‍സയെന്ന് തെളിയിക്കുന്ന രേഖകളും കിട്ടി. എന്നാല്‍ ശിവകുമാറിനെതിരെ തെളിവ് കിട്ടിയെന്നാണ് വിജിലന്‍സ് ഇപ്പോഴും പറയുന്നത്. കൂടുതല്‍ വ്യക്തത വരുത്താന്‍ ശിവകുമാറിനെ ഉടന്‍ ചോദ്യം ചെയ്യുമെന്നും പറയുന്നു. ഇതോടെ കേസിന് വ്യക്തത വരുമെന്നാണ് വിജിലന്‍സ് വിശദീകരണം. നേരത്തെ രണ്ട് തവണ അന്വേഷിച്ച് അവസാനിപ്പിച്ച പരാതിയാണ് വിജിലന്‍സ് ഇപ്പോള്‍ വീണ്ടും പരിഗണിക്കുന്നത്.

ഒന്നാം പ്രതി ശിവകുമാറിന്റെ ശാസ്തമംഗലത്തെ വീട്ടിലും നാലാം പ്രതി ഹരികുമാറിന്റെ രണ്ടു വീടുകളിലുമായിരുന്നു പരിശോധന. ഹരികുമാറിനു പുളിമൂടിലുള്ള ഇരുനില വീടിന്റെ താഴത്തെ നില വാടകയ്ക്കു കൊടുത്തിരിക്കുന്നതിന്റെ വാടക കരാര്‍ കോടതിയില്‍ ഹാജരാക്കി. വഞ്ചിയൂരിലെ ഇരുനില വീട്ടില്‍ ബന്ധു താമസിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 94 പ്രകാരമാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു പരിശോധനാ വാറന്റ് വിജിലന്‍സ് വാങ്ങിയത്. ശിവകുമാറിന്റെ വീട്ടില്‍നിന്ന് സാമ്പത്തിക ഇടപാടിന്റെ 56 രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.

സ്വത്ത്, വിവിധ ഉറവിടങ്ങളില്‍നിന്ന് ലഭിച്ച വരുമാനം, ചെലവഴിച്ചവ എന്നിവയുടെ രേഖകള്‍ ഇതിലുണ്ട്. ഇവ. എസ്ബിഐയുടെ ഒരു ശാഖയിലുള്ള അദ്ദേഹത്തിന്റെ ലോക്കര്‍ പരിശോധിക്കാന്‍ വിജിലന്‍സ് കോടതിയില്‍നിന്ന് സെര്‍ച്ച് വാറന്റ് വാങ്ങും. റെയ്ഡില്‍ ലോക്കറിന്റെ വിവരം ലഭിച്ചെങ്കിലും ശിവകുമാര്‍ താക്കോല്‍ കൈമാറാഞ്ഞതിനെത്തുടര്‍ന്നാണ് സെര്‍ച്ച് വാറന്റ് വാങ്ങി ലോക്കര്‍ പരിശോധിക്കുക. ഇതിന്റെ ഭാഗമായി ബാങ്കിനും കത്ത് നല്‍കി. ലോക്കര്‍ തുറക്കാന്‍ ശിവകുമാറിനെ അനുവദിക്കരുതെന്ന് വിജിലന്‍സ് ബാങ്കിന് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മുഴുവന്‍ ബാങ്ക് ഇടപാടുകളും പരിശോധിക്കും. ഇതിനായി എസ്ബിഐ, കനറാ ബാങ്കുകള്‍ക്ക് കത്ത് നല്‍കും.

വി എസ് ശിവകുമാറിന്റെ സ്വത്ത് സമ്പാദന കേസ് അന്വേഷിക്കുന്ന സംഘം വിപുലീകരിച്ചു. സ്‌പെഷ്യല്‍ സെല്‍ എസ് പി അജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഡിവൈഎസ്പി എസ് അനില്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ സജികുമാര്‍, രതീഷ് എന്നിവരുള്‍പ്പെടെ പത്തുപേരെ കൂടി ഉള്‍പ്പെടുത്തി.

അതിനിടെ വിജിലന്‍സ് നടത്തിയ റെയ്ഡ് ഒരു വിധത്തില്‍ തനിക്ക് അനുഗ്രഹമായതായി വി എസ് ശിവകുമാര്‍ പ്രതികരിക്കുന്നു. റെയ്ഡില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ തന്റെ ആസ്തികള്‍ മാത്രമല്ല, ബാധ്യതകളും വിജിലന്‍സിന് മനസിലായി. താന്‍ ആശുപത്രി വാങ്ങിയെന്ന് തിരഞ്ഞെടുപ്പ് കാലം മുതല്‍ പ്രചാരണം നടക്കുന്നു. അതിന്റെ സത്യാവസ്ഥയും ബോധ്യപ്പെട്ട് കാണും. തെറ്റിദ്ധാരണയും മാറി. തനിക്കെതിരെ മൂന്നാമത്തെ വിജിലന്‍സ് അന്വേഷണമാണ് ഇപ്പോള്‍ നടത്തുന്നത്. ആദ്യ രണ്ട് പ്രാഥമിക അന്വേഷണത്തിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബിനാമി സ്വത്തുണ്ടെന്ന പേരിലാണ് മൂന്നാമത്തെ അന്വേഷണം. സര്‍ക്കാരിന്റെ അഴിമതികള്‍ പുറത്തുവന്ന് കൊണ്ടിരിക്കെ മാന്യമായി പൊതുപ്രവര്‍ത്തനം നടത്തുന്നവരെ അപമാനിക്കുകയാണെന്നും ശിവകുമാര്‍ പറയുന്നു.

വി എസ് ശിവകുമാറിന്റെ സുഹൃത്തുക്കളായ ശാന്തിവിള എം രാജേന്ദ്രന്‍, എന്‍.എസ് ഹരികുമാര്‍, ഡ്രൈവര്‍ ഷൈജുഹരന്‍ എന്നിവര്‍ വാങ്ങിയ ഭൂമിയിലും ഇതിനായി നല്‍കിയ പണത്തിന്റെ ഉറവിടത്തിലും വിജിലന്‍സിന് സംശയമുണ്ട്. ഇവരുടെ സ്വത്തില്‍ 50%ത്തിന്റെ വര്‍ധന കണ്ടെത്തിയെന്നാണ് വിജിലന്‍സ് പറയുന്നത്. ഇത് ശിവകുമാറിന്റെ സ്വത്താണെന്നും വിജിലന്‍സ് സംശയിക്കുന്നു. തുടര്‍ന്നാണ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category