1 GBP = 93.00 INR                       

BREAKING NEWS

കുഞ്ഞ് പിറന്നാല്‍ അച്ഛനും അമ്മയ്ക്കും ഏഴു മാസം പ്രസവാവധി; ലോകത്ത് അച്ഛനും അമ്മയ്ക്കും ഒരേ കാലയളവ് പ്രസവാവധി നല്‍കുന്ന രാജ്യമായി ഫിന്‍ലാന്‍ഡ്: വേണമെങ്കില്‍ ഒരാള്‍ക്ക് തന്നെ മുഴുവന്‍ അവധിയും ഉപയോഗിക്കാനും അവസരം

Britishmalayali
kz´wteJI³

മനില: കുഞ്ഞ് പിറന്നാല്‍ അച്ഛനും അമ്മയ്ക്കും ഏഴു മാസം വീതം പ്രസവാവധി നല്‍കി ഫിന്‍ലന്‍ഡ്. ഇതാദ്യമായാണ് ഒരു രാജ്യം അച്ഛനും അമ്മയ്ക്കും ഒരേ കാലയളവില്‍ പ്രസവാവധി നല്‍കുന്നത്. മുഴുവന്‍ ശമ്പളത്തോട് കൂടി തന്നെ ഇരുവര്‍ക്കും ഏഴ് മാസം അവധി എടുക്കാം. ഇതോടെ ഇരുവര്‍ക്കും കുഞ്ഞിനൊപ്പം ചിലവഴിക്കാം. അടുത്ത വര്‍ഷം സെപ്റ്റംബറോട് കൂടിയായിരിക്കും നിയമം നിലവില്‍ വരിക. നിലവില്‍ ഫിന്‍ലന്‍ഡില്‍ അമ്മമാര്‍ക്ക് നാല് മാസത്തെ പ്രസവാവധിയും അച്ഛന്മാര്‍ക്ക് രണ്ടോ മൂന്നോ മാസത്തെ പ്രസവാവധിയുമാണ് ലഭിക്കുന്നത്. എന്നാല്‍ പുതിയ നിയമം അനുസരിച്ച് ശമ്പളത്തോട് കൂടി തന്നെ രക്ഷിതാക്കള്‍ക്ക് ഏഴ് മാസം കുട്ടിയോടൊപ്പം നില്‍ക്കാനാകും.

പുതിയ നിയമം അനുസരിച്ച് പാര്‍ടണറിലൊരാള്‍ക്ക് കൂടുതല്‍ ലീവ് വേണമെങ്കില്‍ മറ്റേയാളുടെ ലീവില്‍ നിന്നും അത് ട്രാന്‍സ്ഫര്‍ ചെയ്ത് ഉപയോഗിക്കാനുള്ള അവസരവും ഉണ്ട്. അതായത് അമ്മയ്ക്ക് കുട്ടിയോടൊപ്പം ഏഴ് മാസം ചിലവിട്ട് കഴിഞ്ഞാല്‍ വീണ്ടും കൂടുതല്‍ സമയം കുഞ്ഞിനൊപ്പം നില്‍ക്കണമെങ്കില്‍ അച്ഛന്റെ ലീവ് ട്രാന്‍സ്ഫര്‍ ചെയ്ത് ഉപയോഗിക്കാം. രക്ഷിതാക്കളില്‍ ഒരാള്‍ക്ക് വേണമെങ്കില്‍ രണ്ട് പേര്‍ക്കും കൂടി ലഭിക്കുന്ന 14 മാസത്തെ ലീവ് ഉപയോഗിക്കാനും സാധിക്കും. അതായത് അമ്മയ്ക്കാണ് കുട്ടിയോടൊപ്പം നില്‍ക്കാന്‍ താല്‍പ്പര്യമെങ്കില്‍ കുട്ടിക്ക് ഒരു വയസ്സും രണ്ട് മാസവും ആകും വരെ അമ്മയ്ക്ക് തന്നെ കുഞ്ഞിനൊപ്പം നില്‍ക്കാം.

ഇതുപോലെ പല കാരണങ്ങള്‍ കൊണ്ടാണ് ഫിന്‍ലാന്‍ഡിനെ ലോകത്തെ ഏറ്റവും സന്തോഷം നിറഞ്ഞ രാജ്യമായി നിലനിര്‍ത്തുന്നത്. കുട്ടികളെ വളര്‍ത്താന്‍ ഏറ്റവും നല്ല രാജ്യങ്ങളിലൊന്നുമാണ് ഫിന്‍ലന്‍ഡ്. പുതിയ മാതാപിതാക്കള്‍ക്ക് സൗജന്യമായി ബേബി പ്രോഡക്ടുകളും അതായത് ബെഡ്, വസ്ത്രങ്ങള്‍, കളിപ്പാട്ടം, ബുക്കുകള്‍ തുടങ്ങിയവയും ഫിന്‍ലാന്‍ഡ് നല്‍കാറുണ്ട്. പ്രസവ ചിലവും ഈ രാജ്യത്ത് വളരെ കുറവാണ്. സൗജന്യ ഡേ കെയറും ഫിന്‍ലന്‍ഡില്‍ ലഭ്യമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category