1 GBP = 93.50 INR                       

BREAKING NEWS

വിദ്വേഷ പ്രസംഗത്തിന്റെ നിര്‍വ്വചനം മാറ്റി വ്യാപ്തി കൂട്ടാന്‍ ഉറച്ച് മോദി; ഡിജിപിമാരുടെ സമ്മേളനത്തില്‍ മോദി ആവശ്യപ്പെട്ടതനുസരിച്ച് നിയമ നിര്‍മ്മാണത്തിന് കേന്ദ്രം ഒരുങ്ങുന്നു; അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കാനായുള്ള നിയമ പരിഷ്‌ക്കാരം എന്ന ആക്ഷേപം ഉയരുന്നു: വായില്‍ തോന്നുന്നത് കോതയ്ക്ക് പാടുന്നവരെ പിടിക്കാന്‍ കേന്ദ്രം നിയമം കൊണ്ടു വരുമ്പോള്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നവരുടെ എണ്ണം കൂടുമോ?

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗത്തിന്റെ നിര്‍വ്വചനം മാറ്റി വ്യാപ്തി കൂട്ടാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ത്യന്‍ പൗരന്മാരുടെ അന്തസ്സും അഭിമാനവും നിലനിര്‍ത്തുന്നതിന് വേണ്ടി നിര്‍മ്മിക്കുന്ന നിയമം എന്ന് മോദി പറയുമ്പോഴും അഭിപ്രായ സ്വാതന്ത്യത്തിന്റെ പേരില്‍ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നവരുടെ എണ്ണം കൂടുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. പുതുതായി വരുന്ന നിയമം നിലവില്‍ വരുന്നതോടെ ഒരു വാക്കും നോക്കും പോലും ചിലപ്പോള്‍ നനമ്മളെ കീഴ്മേല്‍ മറിച്ചേക്കും.

ഡിസംബറില്‍ നടന്നഡിജിപിമാരുടെ വാര്‍ഷിക സമ്മേളനത്തില്‍ വിദ്വേഷ പ്രസംഗത്തിന്റെ നിര്‍വ്വചനം തയ്യാറാക്കാനും ഇതിന്റെ വ്യാപ്തി നിര്‍ണ്ണയിച്ച് നിയമം നിര്‍മ്മിക്കാനും മോദി ആവശ്യപ്പെട്ടിരുന്നു.  ഇപ്പോള്‍ ഇത് നിയമം ആകുമ്പോള്‍ പേടിയോടെ തന്നെ നോക്കി കാണേണ്ടി വരും. പുതിയ നിയമം വരുന്നതോടെ സോഷ്യല്‍ മീഡിയകളില്‍ വരുന്ന കമന്റുകളോ കാര്‍ട്ടൂണുകളോ പോലും നിങ്ങളെ ജയിലിലേക്ക് എത്തിച്ചേക്കും എന്ന് സംശയിക്കാതെ തരമില്ല. നിങ്ങള്‍ ഒപ്പുവെച്ച് ഇറക്കുന്ന ഒരു കടലാസില്‍ പോലും ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ഉണ്ട തിന്നേണ്ടി വരുമെന്ന് ഉറപ്പ്.

അടുത്തിടെ നിയമം സംബന്ധിച്ച പോയന്റുകള്‍ ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാനങ്ങള്‍ക്കും മന്ത്രിമാര്‍ക്കും അയച്ച് നല്‍കിയിരുന്നു. രാഷ്ട്രീയക്കാരുടെ പ്രചോദനം മൂലം മഹാരാഷ്ട്രയില്‍ നോര്‍ത്ത് ഇന്ത്യക്കാര്‍ നേരിടുന്ന ആക്രമണങ്ങള്‍, ഖലിസ്ഥാന്‍ പോലെ പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടുള്ള ദേശ വിരുദ്ധ പ്രസ്താവനകള്‍, പ്രാദേശിക ലഹളകള്‍ക്ക് കാരണമാകുന്ന പ്രസംഗങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കാശ്മീരില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങള്‍ എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നിര്‍മ്മിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

സോഷ്യല്‍ മീഡിയകളില്‍ വരുന്ന കമന്റുകളും കാര്‍ട്ടൂണുകളും അടക്കം എല്ലാ പ്രസിദ്ധീകരണങ്ങളിലും വരുന്ന ഏതെങ്കിലും വിദ്വേഷ പ്രസംഗമോ ലഹളകളിലേക്ക് നയിക്കുന്ന കമന്റുകളോ എല്ലാം പുതുതായി അമന്‍ഡ് ചെയ്യുന്ന നിയമത്തിന്‍ കീഴില്‍ വരും. നിലവില്‍ മതം, സംസ്‌ക്കാരം, വംശം, എത്തിനിസിറ്റി എന്നിവയാണ് വിദ്വേഷ പ്രസംഗത്തിന് കീഴില്‍ വരുന്നതെങ്കില്‍ പുതുതായി നിയമം പരിഷ്‌ക്കരിക്കുന്നതോടെ ഇതിന്റെ വ്യാപ്തി മറ്റ് തലങ്ങളിലേക്കും വ്യാപിക്കും. അതായത് വാക്കിലോ നോക്കിലോ ഒപ്പുവെച്ച് ഇറക്കുന്ന ഒരു കടലാസിലോ പോലും ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ നിയമത്തിന്റെ പൂട്ട് വീഴും എന്ന് ഉറപ്പ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category