1 GBP = 93.00 INR                       

BREAKING NEWS

ഐതിഹാസിക വിജയത്തോടെ ബാഴ്‌സലോണ: നാല് ഗോളടിച്ച് തകര്‍പ്പന്‍ ഫോമില്‍ മെസി; ലാലിഗയില്‍ ഐബറിനെ തകര്‍ത്തത് 5-0 ന്; പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി ബാഴ്സലോണ; അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലില്‍ ഐബര്‍

Britishmalayali
kz´wteJI³

ബാഴ്സലോണ: തകര്‍പ്പന്‍ പ്രകടനത്തോടെ നാല് ഗോളുകള്‍ വലയിലാക്കി ബാഴ്സലോണ താരം ലയണല്‍ മെസ്സി. മൈതാനത്ത് മെസി നിറഞ്ഞാടിയതോടെ ഐബറിനെ 5-0 നി തകര്‍ത്ത് ബാഴ്സലോണ ലാലിഗ പോയിന്റ് പട്ടികയില്‍ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. റയല്‍ മാഡ്രിഡിനേക്കാള്‍ രണ്ട് പോയിന്റ് മുന്നിലാണ് മെസിയും സംഘവും.

ബാഴ്സക്കായി കഴിഞ്ഞ നാല് മത്സരങ്ങളില്‍ ഗോളടിക്കാതിരുന്ന മെസി മത്സരത്തിന്റെ 14ാം മിനിറ്റില്‍ ഐബര്‍ പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറി തകര്‍പ്പന്‍ ഗോള്‍ നേടി. 37ാം മിനിറ്റിലും 40ാം മിനിറ്റിലും ഗോളുകളടിച്ച് ഒന്നാം പകുതിയില്‍ തന്നെ സ്‌കോര്‍ 3-0 എന്ന നിലയിലാക്കി. 87ാം മിനിറ്റില്‍ മെസി നാലാം ഗോളും നേടി. ആര്‍തര്‍ മെലോയാണ് ബാഴ്സലോണക്കായി അഞ്ചാം ഗോള്‍ നേടിയത്.

ആദ്യ 40 മിനിറ്റിനുള്ളില്‍ ഹാട്രിക് തികച്ച മെസ്സി (14, 37, 40) 87ാം മിനിറ്റില്‍ ഒരു ഗോള്‍കൂടി നേടി പട്ടിക തികച്ചു. 89ാം മിനിറ്റില്‍ ആര്‍തറിന്റെ വകയായിരുന്നു അഞ്ചാം ഗോള്‍. പരിക്കേറ്റ ഉസമാന്‍ ഡെംബലെയുടെ പകരക്കാരനായി ബാഴസയിലെത്തിയ മാര്‍ടിന്‍ ബ്രാത്തവെയറ്റ മെസ്സിയുടെ നാലാമത്തെ ഗോളിന വഴിയൊരുക്കി അരങ്ങേറ്റം ഗംഭീരമാക്കി. 25 മത്സരങ്ങളില്‍നിന്ന ബാഴസക്ക 55 പോയന്റും ഒരുമത്സരം കുറച്ച കളിച്ച റയല്‍ മഡ്രിഡിന 53 പോയന്റുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category