1 GBP = 102.00 INR                       

BREAKING NEWS

നാലു ലക്ഷം പേരെ കയ്യടിക്കാന്‍ തരാമെന്ന് പറഞ്ഞ് മോഹിപ്പിച്ചപ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്താമെന്ന് സമ്മതിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ്: ദാരിദ്ര്യത്തിന്റെ നഗ്നത ആരും കാണാതിരിക്കാന്‍ വലിയ മതില്‍കെട്ടിയും ചേരി പൊളിച്ചും നദികളില്‍ വെള്ളം നിറച്ചും വികസനം കാട്ടിക്കൊടുക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി; ലക്ഷക്കണക്കിന് പേര്‍ ഒരു നേരം വയറു നിറയാന്‍ കഷ്ടപ്പെടുന്ന നാട്ടില്‍ ഇനി എന്തെല്ലാം കാണേണ്ടിയിരിക്കുന്നു?

Britishmalayali
kz´wteJI³

മേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏതാനും ദിവസങ്ങള്‍ക്കകം ഇന്ത്യ സന്ദര്‍ശിക്കുകയാണ്. പതിവില്‍ നിന്നും വ്യത്യസ്തമായി ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി ഗുജറാത്തിന്റെ തലസ്ഥാനമായ അഹമ്മദാബാദിലേക്കാണ് ആദ്യം തന്നെ യാത്ര പോകുന്നത്. അങ്ങനെ പോകാന്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് ഗുജറാത്ത് എന്നത് മോദിയുടെ ജന്മനാടായതിനാല്‍ മോദിയുമായി വ്യക്തിബന്ധം കാത്തുസൂക്ഷിക്കുന്ന ട്രംപിനെ തന്റെ ജന്മനാട് കാണിക്കണം എന്ന മോഹം മോദിക്ക് ഉണ്ടായതിന്റെ പ്രതിഫലനമാണ്. രണ്ട് മോദി അമേരിക്കയില്‍ പോയപ്പോള്‍ ആയിരക്കണക്കിന് ആളുകള്‍ മോദിയെ സ്വീകരിക്കുന്ന ഒരു യോഗത്തില്‍ ട്രംപും പങ്കെടുത്തിരുന്നു.

അമേരിക്കയുടെ പ്രസിഡന്റായി മൂന്നുനാല് വര്‍ഷം ആ നാട് ഭരിച്ചിട്ടും ഇത്രയും വലിയൊരു ജനക്കൂട്ടത്തെ നേരിട്ട് കാണാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ലഭിച്ച സ്വീകരണം കണ്ട് ഞെട്ടിത്തരിച്ച്പോയിരുന്നു. ആ ഞെട്ടലിനെ കുറിച്ച് ട്രംപ് മോദിയുമായി പങ്കുവെച്ചപ്പോള്‍ എങ്കില്‍ നിങ്ങള്‍ എന്റെ ജന്മനാട്ടിലേക്ക് വരൂ, ഞാനവിടെ അഞ്ച് ലക്ഷം പേരുടെ സ്വീകരണം ഒരുക്കിത്തരാം എന്ന വാക്കാണ് മോദി ട്രംപിന് കൊടുത്തത്. ഇത് തുറന്ന് പറഞ്ഞത് ട്രംപ് തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ തുറന്ന് പറയാന്‍ ഒരു നാണവും ഇല്ലാത്ത ഭരണാധികാരിയാണ് ട്രംപ് എന്ന് മറക്കേണ്ടതില്ല. തന്നെ സമാധാനത്തിലുള്ള നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യാമോ എന്ന് ജപ്പാന്‍ പ്രധാനമന്ത്രിയോട് പലതവണ ചോദിച്ചിരുന്നു എന്ന് ജപ്പാന്‍ പ്രധാനമന്ത്രി വെളിപ്പെടുത്തിയത് മറക്കരുത്.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടുന്നതിന് വേണ്ടി മാത്രം ഉത്തരകൊറിയന്‍ ഭരണാധികാരിയുമായി കൈകോര്‍ക്കാന്‍ സീയൂളില്‍ ഇറങ്ങിയ കാര്യവും ട്രംപ് തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ലജ്ജയില്ലാത്ത ഒരു ഭരണാധികാരി അമേരിക്ക ഭരിക്കുന്നു എന്നത് തന്നെ അമേരിക്ക എന്ന ലോക പൊലീസിന് നാണക്കേടാണ്. അത്തരം ഒരു ഭരണാധികാരിയെ ഇന്ത്യയിലേക്ക ക്ഷണിച്ച് വരുത്തുമ്പോള്‍ ഇന്ത്യയും ആ നാണക്കേടിന്റെ പങ്ക് കൈപ്പറ്റുകയാണ്. തീര്‍ച്ചയായും അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നു എന്നത് അത്ര നിസ്സാരമായ കാര്യമല്ല. ലോകത്തെ ഏറ്റവും കരുത്തുള്ള ഭരണകൂടത്തിന്റെ അധിപന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതില്‍ ഇന്ത്യ അഭിമാനിക്കുകയാണ് വേണ്ടത്.

എന്നാല്‍, ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം അമേരിക്കന്‍ പ്രസിഡന്റ് അറിയാതിരിക്കുന്നതിന് വേണ്ടി നാണം മറയ്ക്കുന്നത് പോലെ ഏച്ചുകെട്ടിക്കൊണ്ടുള്ള ഗുജറാത്തിലെ നാടകങ്ങള്‍ നിരാശാജനകവും സങ്കടകരവുമാണ്. സോഷ്യല്‍മീഡിയ ലൈവായി കാര്യങ്ങള്‍ ഒപ്പിയെടുക്കാന്‍ തുടങ്ങുന്നതിന് മുമ്പ് ഇത്തരം നാടകങ്ങള്‍ക്ക് ഗുണങ്ങള്‍ ഉണ്ടായെന്ന് വരാം. എന്നാല്‍ ഇന്ന് ലോകത്ത് നടക്കുന്ന ഓരോ സംഭവങ്ങളും അതാത് നിമിഷങ്ങളില്‍ തന്നെ സോഷ്യല്‍ മീഡിയ ഒപ്പിയെടുത്ത് പ്രചരിപ്പിക്കുമ്പോള്‍ നാലടിയോ ആറടിയോ ഉയരമുള്ള മതില്‍ കെട്ടി ഇന്ത്യയുടെ പട്ടിണിയുടെ നേര്‍ചിത്രങ്ങള്‍ മായ്ക്കാന്‍ മോദി ശ്രമിച്ചാല്‍ അത് ട്രംപ് അറിയുകയില്ല എന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category