1 GBP = 93.00 INR                       

BREAKING NEWS

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ അവസ്ഥ സമ്മര്‍ദത്തില്‍: ബോള്‍ട്ടാക്രമത്തില്‍ മുന്‍നിര ബാറ്റ്സ്മാന്മാര്‍ തകര്‍ന്നു വീണു; ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ കോലിപ്പട പൊരുതുന്നു

Britishmalayali
kz´wteJI³

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ സമ്മര്‍ദ്ദത്തില്‍. തോല്‍ക്കാനുള്ള സാധ്യത വളരെയധികമാണ്. 83 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് കടവുമായിറങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എന്ന നിലയിലാണ്. ഉപനായകന്‍ അജിന്‍ക്യ രഹാനെ 25 റണ്‍സോടെയും ഹനുമ വിഹാരി 15 റണ്‍സോടെയും ക്രീസില്‍. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 118 പന്തില്‍നിന്ന് 31 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ആറു വിക്കറ്റ് കയ്യിലിരിക്കെ ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ഇനിയും 39 റണ്‍സ് കൂടി വേണം.

ഓപ്പണര്‍മാരായ പൃഥ്വി ഷാ (30 പന്തില്‍ 14), മായങ്ക് അഗര്‍വാള്‍ (99 പന്തില്‍ 58), ചേതേശ്വര്‍ പൂജാര (81 പന്തില്‍ 11), ക്യാപ്റ്റന്‍ വിരാട് കോലി (43 പന്തില്‍ 19) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ മറ്റുള്ളവര്‍. മൂന്നു വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോള്‍ട്ടാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ തകര്‍ത്തത്. ടിം സൗത്തിക്കാണ് ശേഷിക്കുന്ന വിക്കറ്റ്. അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസീലന്‍ഡ് വാലറ്റക്കാരുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ 348 റണ്‍സ് നേടിയതോടെയാണ് അവര്‍ക്ക് 183 റണ്‍സിന്റെ കൂറ്റന്‍ ലീഡ് ലഭിച്ചത്. കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം (74 പന്തില്‍ 43), കൈല്‍ ജയ്മിസന്‍ (45 പന്തില്‍ 44), ട്രെന്റ് ബോള്‍ട്ട് (24 പന്തില്‍ 38) എന്നിവരാണ് ഇന്ന് തിളങ്ങിയ കിവീസ് താരങ്ങള്‍. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ അഞ്ച് വിക്കറ്റ് വീഴ്ത്തി. എന്നാല്‍ രഹാനെ 67ഉം വിഹാരി 70 പന്തും പ്രതിരോധിച്ച് കൂടുതല്‍ നഷ്ടമില്ലാതെ മൂന്നാംദിനം അവസാനിപ്പിക്കുകയായിരുന്നു.

നേരത്തെ, അഞ്ചിന് 216 റണ്‍സ് എന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് പുനഃരാരംഭിച്ച ന്യൂസീലന്‍ഡിന് വാലറ്റത്തിന്റെ ശക്തമായ പോരാട്ടമാണ് മികച്ച ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചത്. ഒരേയൊരു അര്‍ധസെഞ്ചുറി മാത്രം പിറന്ന ഇന്നിങ്സില്‍ 100.2 ഓവറിലാണ് കിവീസ് 348 റണ്‍സെടുത്തത്. കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം (74 പന്തില്‍ 43), കൈല്‍ ജയ്മിസന്‍ (45 പന്തില്‍ 44), ട്രെന്റ് ബോള്‍ട്ട് (24 പന്തില്‍ 38) എന്നിവരാണ് വാലറ്റത്ത് കിവീസ് സ്‌കോര്‍ ബോര്‍ഡിലേക്ക് കനമുള്ള സംഭാവനകള്‍ ഉറപ്പാക്കിയത്. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category