1 GBP = 102.00 INR                       

BREAKING NEWS

ദൈവത്തിന്റെ സ്വന്തം നാടെന്ന് നമ്മള്‍ സ്വയം പറഞ്ഞ് ആശ്വസിക്കുന്ന കേരളത്തില്‍ ഇപ്പോള്‍ പാക് നിര്‍മ്മിതമായ മാരക വെടിയുണ്ടകള്‍ വരെ വഴിയില്‍ കിടന്ന് കിട്ടുന്നു; അഭിപ്രായം പറഞ്ഞാല്‍ കുത്തി കൊല്ലുന്ന തരത്തില്‍ അസഹിഷ്ണുത പടര്‍ന്ന് പിടിക്കുന്നു; ഭീകരതയ്ക്ക് ഏറ്റവും വളക്കൂറുള്ള നാടായി കേരളം മാറിയതിന് ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം?

Britishmalayali
kz´wteJI³

കേരളത്തില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതൊക്കെ നമ്മള്‍ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത കാര്യങ്ങള്‍ ആണ്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴക്ക് സമീപം വഴിയില്‍ ബൈക്ക് നിര്‍ത്തി മൂത്രമൊഴിക്കാന്‍ ഇറങ്ങിയ രണ്ട് ചെറുപ്പക്കാര്‍ കാണുന്നത് മഞ്ഞ കവറില്‍ പൊതിഞ്ഞ വെടിയുണ്ടകളാണ്. അവര്‍ കൗതുകത്തോട് കൂടി കമ്പെടുത്ത് കുത്തിനോക്കിയപ്പോള്‍ അത് വെടിയുണ്ടകള്‍ ആണ് എന്ന് തിരിച്ചറിയുകയും പൊലീസിനെ അറിയിക്കുകയും ആയിരുന്നു. ഞൊടിയിടയില്‍ പൊലീസെത്തി. ഇന്ന കേരളം ചര്‍ച്ച ചെയ്യുന്ന ഏറ്റവും വലിയ വിഷയങ്ങളില്‍ ഒന്നായി ഇത് മാറിയിരിക്കുന്നു. കാരണം, ഈ വെടിയുണ്ടകള്‍ നിര്‍മ്മിച്ചത് പാക്കിസ്ഥാനിലാണ്.

പാക്കിസ്ഥാനില്‍ നിര്‍മ്മിച്ച ദീര്‍ഘദൂരത്തേക്ക് ഷൂട്ട് ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള തോക്കുകള്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ എങ്ങനെ കേരളത്തിലെ ഒരു ഉള്‍നാടന്‍ പ്രദേശത്തെത്തി എന്നത് ചര്‍ച്ച ചെയ്യേണ്ട വിഷയം തന്നെയാണ്. കുളത്തൂപ്പുഴയുടെ പ്രത്യേകത തിരിച്ചറിയേണ്ടതുണ്ട്. ഒന്ന്, ഏറ്റവും വലിയ അയ്യപ്പ ക്ഷേത്രങ്ങളില്‍ ഒന്ന് സ്ഥിതി ചെയ്യുന്നത് കുളത്തൂപ്പുഴയാണ്. രണ്ട്, അതിനിബിഢമായ കാടുകള്‍ക്ക് അരുകിലുള്ള ഒരു കൊച്ച് നഗരമാണ് കുളത്തൂപ്പുഴ. മൂന്ന്, കുളത്തൂപ്പുഴയും തമിഴ്നാടും തമ്മിലുള്ള അകലം ഏറെയൊന്നുമില്ല. നാല്, ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ പിന്‍തലമുറക്കാര്‍ ധാരാളമായി അവിടെ ജീവിച്ച് പോരുന്നു. അഞ്ച്, കുളത്തൂപ്പുഴയിലെ പ്ലാന്റേഷനുകള്‍ പ്രത്യേകിച്ച് റബ്ബര്‍ തോട്ടങ്ങള്‍ പ്രസിദ്ധമാണ്.

അങ്ങനെ വളരെയേറെ മര്‍മ്മപ്രധാനമായ സ്ഥലമാണ് കുളത്തൂപ്പുഴ എന്ന് മറക്കരുതാത്തതാണ്. അതുകൊണ്ട് തന്നെ കുളത്തൂപ്പുഴയില്‍ പാക് നിര്‍മ്മിത വെടിക്കോപ്പുകള്‍ കണ്ടെത്തി എന്നത് അത്ര നിസ്സാരമായി കരുതേണ്ടതില്ല. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിച്ച് അഭിമാനിക്കുന്ന കേരളം ഒരുപക്ഷേ ഇന്ന് ഇന്ത്യയിലെ ഏറ്റവും അപകടകരമായ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു എന്ന സത്യം നമ്മളില്‍ പലരും തിരിച്ചറിയുന്നില്ല. ഇസ്ലാമിക മൗലിക വാദത്തിന്റെ ഏറ്റവും ആഴത്തില്‍ വേര് പടര്‍ത്താന്‍ കഴിയുന്ന മണ്ണായി കേരളം മാറിയിരിക്കുന്നു. രാഷ്ട്രീയ കാലാവസ്ഥ തന്നെയാണ് അതിന് പ്രധാനപ്പെട്ടത്. കേരളത്തിലെ ഇടത്- വലത് മുന്നണികള്‍ക്ക് ഇസ്ലാമിക പ്രീണനം എന്നത് അവരുടെ പ്രഖ്യാപിത രാഷ്ട്രീയത്തിന്റെ ഭാഗമായതുകൊണ്ട് തന്നെ മൗലിക വാദികള്‍ക്ക് ഇരവാദം ഉയര്‍ത്തിക്കൊണ്ട് ആരും അറിയാതെ ഇവിടെ തഴച്ച് വളരാന്‍ കഴിയുന്ന സാഹചര്യം ഉണ്ട്.


അതുകൊണ്ടാണ് സലഫിസം അടക്കമുള്ള തീവ്ര ഇസ്ലാമിക ചിന്തകള്‍ പോലും ആദ്യം ഇന്ത്യയില്‍ വേര്പിടിച്ചത് ഈ നാട്ടിലായത്. നമ്മുടെ തൊട്ടയല്‍രാജ്യമായ ശ്രീലങ്കയില്‍ സ്ഫോടനത്തില്‍ അനേകംപേര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരുടെ അഭയകേന്ദ്രമായി കണ്ടെത്തിയത് കേരളമാണ് എന്ന് മറന്ന് പോകരുത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category