1 GBP = 92.00INR                       

BREAKING NEWS

ചെംസ്‌ഫോര്‍ഡില്‍ സംഘടിപ്പിച്ച എസ്സെക്‌സ് ഹിന്ദു സമാജത്തിന്റെ ശിവരാത്രി ആഘോഷം ഭക്തിനിര്‍ഭരമായി

Britishmalayali
kz´wteJI³

യുകെയിലെ പ്രധാന ഹിന്ദു സമാജങ്ങളില്‍ ഒന്നായ എസ്സെക്‌സ് ഹിന്ദു സമാജത്തിന്റെ ശിവരാത്രി ആഘോഷം ശിവരാത്രി ദിനം തന്നെ ചെംസ്‌ഫോര്‍ഡില്‍ വെച്ച് സമുചിതമായി ആഘോഷിച്ചു. താത്കാലികമായി തയ്യാറാക്കിയ ക്ഷേത്രത്തില്‍ പൂജാരിണി ഡോക്ടര്‍ മമത ഹംപേഷിന്റെ മഹാശിവരാത്രി ആചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന സന്ദേശത്തോടെ ആരംഭിച്ച പൂജാ ചടങ്ങുകള്‍ ഭക്തി നിര്‍ഭരം ആയിരുന്നു. 

ചെംസ്‌ഫോര്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെയുളള സംഘം അവതരിപ്പിച്ച ഭജനയും ശിവകീര്‍ത്തനങ്ങളും പഞ്ചാക്ഷരി മന്ത്രങ്ങളും നിറഞ്ഞ ദിവ്യ മുഹൂര്‍ത്തത്തിലാണ് ആരതി സമര്‍പ്പിച്ചു പൂജാചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പൂജാ ചടങ്ങുകള്‍ക്ക് ശേഷം കുട്ടികളും മുതിര്‍ന്നരും അവതരിപ്പിച്ച കുട്ടികളുടെ നാടകവും ബാലെയും, നൃത്ത നൃത്ത്യങ്ങള്‍ ഉള്‍പ്പെടെയുളള വിവിധ കലാപരിപാടികള്‍ ഭക്തരുടെ മനം നിറച്ചു.

എസ്സെക്‌സ് ഹിന്ദു സമാജം പ്രസിഡന്റ് അനൂപ് കൊരട്ടിക്കുന്നേല്‍, സെക്രട്ടറി സജിലാല്‍ വാസു, മുന്‍ ഭാരവാഹികള്‍ ആയ ഷനില്‍ അന്‍ഗ്രത്ത്, ഡോക്ടര്‍ ബോബി വലിയത്ത്, ചിത്ര ശങ്കരന്‍ നായര്‍, ഡോക്ടര്‍ ധന്യ വലിയത്ത്, ഫാസില അജി തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. 

ആഘോഷ പരിപാടികള്‍ക്ക് ഉത്സവക്കമ്മിറ്റി അംഗങ്ങള്‍ ആയ അനു ജിക്കു, സ്‌നേഹ നായര്‍, വിനു വി ആര്‍, യദു നന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category