ലോക പൊലീസ് തലവനായ ട്രംപ് സ്വന്തം നാട്ടുകാരുടെ മുമ്പില്‍ വച്ച് സ്തുതി പാടുന്നത് കേള്‍ക്കാന്‍ വേണ്ടി മാത്രം മോദി മുടക്കിയത് 100 കോടി: രണ്ടുപേരും പരസ്പരം തള്ളിരസിച്ചപ്പോള് ആര്‍ക്കാണ് കൂടുതല്‍ നേട്ടം ഉണ്ടായത്? ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം കൂടുതല്‍ മെച്ചപ്പെട്ടതില്‍ അഭിമാനിക്കുമ്പോള്‍ ഇങ്ങനെ ഒരു തള്ളു വണ്ടി രാജ്യത്തിന്റെ ചെലവില്‍ വേണ്ടിയിരുന്നോ എന്ന് ആലോചിക്കേണ്ടതല്ലേ...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുന്നതോ ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുന്നതോ ഒരു പ്രധാനപ്പെട്ട വാര്‍ത്തയെ അല്ല. രണ്ട് രാഷ്ട്രത്തലവന്മാര് പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിക്കുക അത് സ്വഭാവികമായ പ്രക്രീയ മാത്രമാണ്. എന്നാല്‍ ലോക പൊലീസുകാരന് എന്നറിയപ്പെടുന്ന അമേരിക്കയുടെ പ്രസിഡന്റ് ഇന്ത്യയിലേക്ക് സന്ദര്‍ശനത്തിന് എത്തുകയും ആ സന്ദര്‍ശനം സൗഹൃദത്തിന്റെ അടിത്തറയില്‍ മാത്രം ആവുമ്പോള്‍ തികച്ചു ഇന്ത്യയക്ക് അഭിമാനിക്കാന്‍ വകയുണ്ട്. പ്രത്യേകിച്ച് ഇന്ത്യ സന്ദര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദ ഗ്രേറ്റ് ഫ്രണ്ട് ഓഫ് മൈന്‍ എന്ന് എഴുതിവെക്കുമ്പോള്‍ ഇന്ത്യയെ ആണ് ആദരിക്കപ്പെടുന്നത്. ലോകത്തെ എല്ലാ രാജ്യങ്ങളും സൗഹൃദത്തിന് വേണ്ടി ക്യൂ നില്ക്കുന്ന അമേരിക്ക എന്ന രാജ്യത്തിന്റെ തലവന്‍ ഭാര്യയും മകളും മരുമക്കളും അടക്കം ഇന്ത്യന്‍ പ്രധാനമന്ത്രിയെ കാണാന്‍ എത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ സ്വീകരണം ഏറ്റുവാങ്ങുകയും ഇന്ത്യന്‍ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തുകയും ചെയ്യുമ്പോള്‍ നമ്മള് എന്തിനാണ് നിരാശപ്പെടുന്നതും കുറ്റം പറയുന്നതും. കേവലം ഈ സന്ദര്‍ശം രണ്ട് സുഹൃത്തുക്കളുടെ പരസ്പര സ്നേഹ പ്രകടനം അപ്പുറത്തേക്ക് ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നുണ്ടോ ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണ്.
ട്രംപ് എത്തുന്നതിന് മുമ്പും ശേഷവും തന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ കാണാനും അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കാനും എത്തിയതാണെന്ന് തുറന്നു പറയുകയുണ്ടായി. എന്നാല്‍ മറ്റ് എല്ലാ ഘടകങ്ങളെയും അപ്രസക്തമാക്കി രണ്ടുപേരുടെ സൗഹൃദം ഊഷ്മളമാക്കി കൊണ്ടുപോകുന്നതിന് വേണ്ടി പൊതുഖജനാവില്‍ നിന്നും കോടികള്‍ വാരിയെറിയേണ്ടി വന്നത് ചര്‍ച്ചചെയ്യേണ്ടത് തന്നെയാണ്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഏതെങ്കിലും വ്യാപാര കരാറില്‍ ഒപ്പു വെക്കുകയോ ഈ സന്ദര്‍ശനം കൊണ്ട് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനോ ഇന്ത്യയുടെ വ്യാപാരങ്ങള്‍ ഉയര്‍ത്തുന്നതിനോ ഏതെങ്കിലും ഇടപെടലോ നടത്തുകയോ ചെയ്തിട്ടില്ല എന്ന് ഓര്‍ക്കേണ്ടതാണ്.
അമേരിക്കന്‍ പ്രസിഡന്റിനെ പോലെ ഉന്നത പദവിയിലുള്ള ഒരാള്‍ ഈ രാജ്യം സന്ദര്‍ശിക്കുമ്പോള്‍ എത്രമുടക്കിയാലും അത് ഫലപ്രധമാകുന്നത് വ്യാപാര കരാറുകളുടെ ഒപ്പുവെക്കല്‍ മൂലമാണ്. അമേരിക്കയ്ക്ക് ഉപകാരപ്രധമായ ചില പ്രതിരോധ ഇടപാടുകള്‍ നടത്തി എന്നതിനപ്പുറം ഈ സന്ദര്‍ശനം കൊണ്ട് ഇന്ത്യക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് തീര്‍ച്ചയായും ചര്‍ച്ചചെയ്യേണ്ടതാണ്. ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ സ്വീകാര്യമായി എന്നതിനപ്പുറം സന്ദര്‍ശനം കൊണ്ട് സാമ്പത്തിക നഷ്ടം അല്ലാതെ എന്തുണ്ടായി എന്നാ ആലോചിക്കേണ്ടതാണ്.
കെട്ടിയടക്കപ്പെട്ട ചേരികളും വ്യത്തിയാക്കപ്പെട്ട തെരുവുകളും അമേരിക്കന്‍ പ്രസിഡന്റിന് വേണ്ടി കൃത്രിമായി നിര്‍മ്മിച്ചതാണെന്ന് പ്രസിഡന്റ് അടക്കം ലോകനേതാക്കള്‍ അറിഞ്ഞപ്പോള്‍ അങ്ങനെ കെട്ടിയടക്കാന്‍ കഴിയുന്നതാണോ ഇന്ത്യയുടെ ചേരികളിലെ മറയ്ക്കാന്‍ കഴിയാത്തതാണോ എന്ന ചോദ്യത്തിനും ഉത്തരം പറയേണ്ടതുണ്ട്. ഇരുവരുടെയും പ്രസംഗം ശ്രദ്ധിച്ച് നേക്കുക. പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും തള്ളിമറിക്കുന്നതപ്പം ഇതിനപ്പുറം ഒന്നും ഉണ്ടായിരുന്നില്ല. ആദ്യം മോദി ട്രംപിനെ വാനോളം പുകഴ്ത്തുന്നു. തൊട്ടുപിന്നാലെ മൈക്കിന് മുന്നിലെത്തിയ ട്രംപ് ഇന്ത്യയിലെ മറ്റൊരു നേതാവും ലഭിക്കാത്ത തരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വ്യക്തിപരമായി പുകഴ്ത്തികൊണ്ടിരുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണാം...