1 GBP = 93.00 INR                       

BREAKING NEWS

യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്നത് നൂറിലധികം കുടുംബങ്ങള്‍; മുട്ടുചിറ നിവാസികളുടെ 12-ാമത് സംഗമം ജൂലായ് 10, 11, 12 തീയതികളില്‍

Britishmalayali
ജിജോ അരയത്ത്

ഘോഷ പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും യുകെയിലെങ്ങും പ്രശസ്തമായ യുകെയിലെ മുട്ടുചിറ നിവാസികളുടെ പന്ത്രണ്ടാമത് സംഗമം ജൂലൈ 10, 11, 12 തീയതികളില്‍ (വെള്ളിയാഴ്ച വൈകുന്നേരം തുടങ്ങി ഞായറാഴ്ച ഉച്ച വരെ) വെയില്‍സിലെ കെഫന്‍സി പാര്‍ക്കില്‍ വച്ച് മുന്‍ വര്‍ഷങ്ങളിലെ പോലെ വന്‍ ജനപങ്കാളിത്തത്തോടു കൂടി നടത്തുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ ചരിത്രമുറങ്ങുന്ന ഉണ്ണിനീലി സന്ദേശങ്ങളിലൂടെ വരെ അറിയപ്പെട്ട കടന്തേരി എന്നറിയപ്പെട്ട കടുത്തുരുത്തിയുടെ ഭാഗമായ മുട്ടുചിറയിലെ ഏകദേശം 100 ലധികം കുടുംബങ്ങള്‍ ഇന്ന് യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്. ഈ എല്ലാ കുടുംബങ്ങളെയും കോര്‍ത്തിണക്കി വന്‍ ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്ന യുകെയിലെ സംഗമങ്ങളുടെ ഒരു സംഗമമാണ് മുട്ടുചിറ സംഗമം ഇന്‍ യുകെ.

മുട്ടുചിറ സ്വദേശികളാകട്ടെ പ്രശസ്തനായ പാലാ രൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പിതാവടക്കം നിരവധി മത, സാമൂഹ്യ, രാഷ്ട്രീയ നേതാക്കന്മാര്‍ സംഗമത്തിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകളുമായി എത്തും. കഴിഞ്ഞ വര്‍ഷവും ജോസ് കെ. മാണി എംപി, മോന്‍സ് ജോസഫ് എംഎല്‍എ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനില്‍ അടക്കം നിരവധിയാളുകള്‍ സംഗമ ദിവസം വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകളുമായി എത്തിയിരുന്നു.

സ്വിറ്റ്സര്‍ലന്റിലെ സൂറിച്ചിലെ ഇടവക വികാരിയും മുട്ടുചിറ വാലാച്ചിറ നടയ്ക്കല്‍ കുടുംബാഗവുമായ ഫാ. വര്‍ഗ്ഗീസ് നടയ്ക്കലാണ് മുട്ടുചിറ സംഗമത്തിന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ വര്‍ഷവും ഫാ: വര്‍ഗ്ഗീസ് നടയ്ക്കലിന്റെ വിശുദ്ധ കുര്‍ബാനയോടു കൂടിയാണ് പ്രധാന സംഗമ പരിപാടികള്‍ ആരംഭിക്കുന്നത്.

ജോണി കണിവേലില്‍ കണ്‍വീനറായി വിന്‍സെന്റ് പോള്‍ പാണകുഴിയുടെയും റോയ് പറമ്പിലിന്റെയും മേല്‍നോട്ടത്തിലാണ് ഈ പ്രാവശ്യവും വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും അണിയിച്ചൊരുക്കി സംഗമം ഒരു നവ്യനുഭവമാക്കി സൃഷ്ടിക്കുവാനുള്ള പരിശ്രമത്തിലാണ് വിന്‍സെന്റ് പോളും റോയി പറമ്പിലും ഇനി ഏതെങ്കിലും സാഹചര്യത്തില്‍ സംഗമത്തിന് മുഴുവന്‍ സമയവും പങ്കെടുക്കുവാന്‍ സാധിക്കാതെ വരുന്നവര്‍ക്ക് പ്രധാന സംഗമ ദിവസമായ ജൂലൈ 11 ശനിയാഴ്ച സംഗമത്തിന് എത്തിച്ചേര്‍ന്ന് ഗൃഹാതുരത്വമുണര്‍ത്തുന്ന പഴയകാല സ്മരണകള്‍ അയവിറക്കുവാന്‍ അവസരമുണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജോണി കണിവേലില്‍ - 07889800292, വിന്‍സെന്റ് പോള്‍ - 07885612487, റോയി പറമ്പില്‍ - 07572523333
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം
Cefn Lea Park, Dolfor, Newtown, SY16 4AJ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category