1 GBP = 93.00 INR                       

BREAKING NEWS

മര്‍ത്തമറിയം വനിതാ സമാജം മധ്യമേഖലാ ഏകദിന സമ്മേളനം ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ നടത്തി

Britishmalayali
ജോര്‍ജ് മാത്യു

ലങ്കര ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസന മര്‍ത്തമറിയം സമാജം മധ്യമേഖലാ ഏകദിന സമ്മേളനം ബര്‍മിങ്ഹാം സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ വച്ച് നടന്നു. എന്റെ പ്രാണന്‍ മുഴുവനും എന്നിലും ദൈവത്തിന്റെ ശ്വാസം എന്റെ മൂക്കിലും ഉണ്ടല്ലോ. (ഇയ്യോബ് 27: 3) എന്നതായിരുന്നു കോണ്‍ഫറന്‍സിന്റെ പ്രധാന ചിന്താവിഷയം. മേല്‍പ്പറഞ്ഞ വിഷയത്തെ അടിസ്ഥാനമാക്കി ചര്‍ച്ചാ ക്ലാസ്സുകളും വചന പ്രഘോഷണവും ഗാനപരിശീലനവും പ്രശ്നോത്തരിയും ക്രമീകരിച്ചിരുന്നു.

ബര്‍മിങ്ഹാം ഇടവക ഗായക സംഘത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തില്‍ ഇടവക വികാരി ഫാ: മാത്യൂസ് കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ: ഹാപ്പി ജേക്കബ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പരിശുദ്ധാത്മാവിന്റെ മൂന്ന് രൂപാന്തരങ്ങളെ കുറിച്ചും ദൈംന ദിന ജീവിതത്തില്‍ പരിശുദ്ധാത്മാവിനാല്‍ പുതുക്കം പ്രാപിക്കേണ്ട ആവശ്യകതയെക്കുറിച്ചും അച്ചന്‍ ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. സമാജം ഭദ്രാസന സെക്രട്ടറി സോഫി തോമസ് ചിന്താവിഷയത്തെ സംബന്ധിച്ച് ആമുഖ പ്രസംഗം നടത്തി.

ഫാ: വര്‍ഗ്ഗീസ് മാത്യു, ധനുജ് ജെറിന്‍ എന്നിവര്‍ പ്രസംഗിച്ചു. മുഖ്യ വിഷയത്തെ ആസ്പദമാക്കി ഫാ: ടോം ജേക്കബ്, ലിസ്സി വര്‍ഗ്ഗീസ് എന്നിവര്‍ വളര പ്രചോദന പ്രദമാകുംവിധം ക്ലാസ്സുകള്‍ എടുത്തും. ബൈബിള്‍ ക്വിസ്സ് മത്സരത്തില്‍ സെന്റ് തോമസ് ഐഒസി കേംബ്രിഡ്ജ്, സെന്റ് സ്റ്റീഫന്‍സ് ഐഒജി ബര്‍മിങ്ഹാം സെന്റ് മേരീസ് ഐഒസി ബ്രിസ്റ്റോള്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. റൂബി ടെനിന്‍ സ്വാഗതവും സോഫി തോമസ് നന്ദിയും പറഞ്ഞു. സമാജം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ: വര്‍ഗ്ഗീസ് ജോണ്‍, ഷെര്‍ലി കോശി, ധനുജ് ജെറിന്‍, ഉഷ റെജി, ഇടവക മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍ ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category