1 GBP = 93.00 INR                       

BREAKING NEWS

അവസാന നിമിഷം വരെ വിജയപ്രതീക്ഷയുമായി കളിച്ച ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയത് അട്ടിമറി വിജയം; നാല് ഓവറില്‍ 32 റണ്‍സ് എന്ന വിജയലക്ഷ്യം നേടാനാവാതെ ഓസിസ്; ആദ്യ മത്സരത്തിലെ ദയനീയ തോല്‍വിക്ക് മധുരപ്രതികാരവുമായി ദക്ഷിണാഫ്രിക്ക

Britishmalayali
kz´wteJI³

പോര്‍ട്ട് എലിസബത്ത്: അവസാന നിമിഷം വരെ വിജയപ്രതീക്ഷയുമായി നിന്ന ഓസ്ട്രേലിയക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയത് അട്ടിമറി വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് എന്ന സ്‌കോറിനെ ഓസിസിന് നിഷ്പ്രയാസം മറികടക്കാനാകും എന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍, ഒന്നാം മത്സരത്തില്‍ ദയനീയ തോല്‍വി സമ്മാനിച്ച ഓസിസിനോട് ദക്ഷിണാഫ്രിക്ക മധുരമായി പ്രതികാരം വീട്ടുന്ന കാഴ്ച്ചയാണ് കാണാനായത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ 16ാം ഓവര്‍ വരെ കൃത്യമായ ലക്ഷ്യത്തോടെയാണ് ക്രീസില്‍ നിന്നത്. 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്ന നിലയിലായിരുന്നു ഓസീസ്. ഏഴു വിക്കറ്റ് കയ്യിലിരിക്കെ 24 പന്തില്‍ വിജയത്തിലേക്കു വേണ്ടിയിരുന്നത് 32 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ അവസാന നാല് ഓവറില്‍ 17 റണ്‍സ് മാത്രമാണ് ഓസിസിന് നേടാനായത്. അതിനിടയില്‍ മൂന്ന് വിക്കറ്റുകളും നഷ്ടമായിരുന്നു.

അവസാന നിമിഷം വരെ വിജയമുറപ്പിച്ചു കളിച്ച ഓസീസിനെ തന്ത്രപരമായ ബോളിങ്ങിലൂടെ വരിഞ്ഞുമുറുക്കുകയായിരുന്ന ദക്ഷിണാഫ്രിക്ക 12 റണ്‍സ് വിജയവുമായി പരമ്പരയില്‍ ഒപ്പമെത്തി. അര്‍ധസെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ക്വിന്റണ്‍ ഡികോക്കാണ് കളിയിലെ കേമന്‍. ക്യാപ്റ്റന്‍ കൂടിയായ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിന്റെ അര്‍ധസെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഡികോക്ക് 47 പന്തില്‍ അഞ്ചു ഫോറും നാലു സിക്സും സഹിതം 70 റണ്‍സെടുത്തു. ബ്യൂറന്‍ ഹെന്‍ഡ്രിക്സ് (17 പന്തില്‍ 14), ഫാഫ് ഡുപ്ലേസി (14 പന്തില്‍ 15), വാന്‍ഡര്‍ ദസ്സന്‍ (26 പന്തില്‍ 37), ഡേവിഡ് മില്ലര്‍ (13 പന്തില്‍ പുറത്താകാതെ 11), വാന്‍ ബില്‍ജോന്‍ (മൂന്നു പന്തില്‍ പുറത്താകാതെ ഏഴ്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സംഭാവന. ഓസീസിനായി കെയ്ന്‍ റിച്ചാര്‍ഡ്സന്‍ നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു.

ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അര്‍ധസെഞ്ചുറിയുമായി പുറത്താകാതെ നിന്നെങ്കിലും ഓസീസിനെ വിജയത്തിലെത്തിക്കാനായില്ല. വാര്‍ണര്‍ 56 പന്തില്‍ അഞ്ചു ഫോറും ഒരു സിക്സും സഹിതം 67 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (12 പന്തില്‍ 14), സ്റ്റീവ് സ്മിത്ത് (26 പന്തില്‍ 29), അലക്സ് കാരി (10 പന്തില്‍ 14), എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. എന്‍ഗിഡി നാല് ഓവറില്‍ 41 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. റബാദ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങിയും നോര്‍ജെ 24 റണ്‍സ് വഴങ്ങിയും ഡ്വെയിന്‍ പ്രിട്ടോറിയസ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റെടുത്തു. ടബേരസ് ഷംസിക്ക് വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും നാല് ഓവറില്‍ വഴങ്ങിയത് 17 റണ്‍സ് മാത്രം.

അവസാന നാല് ഓവറുകള്‍ ബോള്‍ ചെയ്ത കഗീസോ റബാദയും ലുങ്കി എന്‍ഗിഡിയും ആന്റിച് നോര്‍ജെയും ചേര്‍ന്ന് അവസാന 24 പന്തില്‍ വിട്ടുകൊടുത്തത് 19 റണ്‍സ് മാത്രം. മൂന്നു വിക്കറ്റും വീഴ്ത്തി. റബാദ എറിഞ്ഞ 17ാം ഓവറില്‍ ഓസീസിന് നേടാനായത് ഏഴു റണ്‍സ് മാത്രം. ഇതോടെ വിജയലക്ഷ്യം 18 പന്തില്‍ 25 റണ്‍സായി ഉയര്‍ന്നു. ലുങ്കി എന്‍ഗിഡി എറിഞ്ഞ 18ാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രമേ നേടിയുള്ളൂ എന്നു മാത്രമല്ല, മിച്ചല്‍ മാര്‍ഷ് എട്ടു പന്തില്‍ നിന്ന് ആറ് റണ്‍സ് മാത്രമെടുത്ത് പുറത്തുമായി.

ഇതോടെ വിജയലക്ഷ്യം 12 പന്തില്‍ 20 റണ്‍സായി ഉയര്‍ന്നു. 19ാം ഓവര്‍ ബോള്‍ ചെയ്ത കഗീസോ റബാദ ആദ്യ പന്തില്‍ത്തന്നെ മാത്യു വെയ്ഡിനെ (രണ്ട് പന്തില്‍ ഒന്ന്) പുറത്താക്കി. ഡേവിഡ് വാര്‍ണര്‍ ആഷ്ടണ്‍ ആഗര്‍ സഖ്യത്തെ മൂന്നു റണ്‍സില്‍ ഒതുക്കുകയും ചെയ്തു. ആന്റിച് നോര്‍ജെ എറിഞ്ഞ അവസാന ഓവറില്‍ ആഗറിന്റെ (അഞ്ചു പന്തില്‍ ഒന്ന്) വിക്കറ്റ് നഷ്ടമാക്കിയ ഓസീസിന് നേടാനായത് നാലു റണ്‍സ് മാത്രമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category