1 GBP = 93.00 INR                       

BREAKING NEWS

ട്രിച്ചിയില്‍ എംഎഫില്‍ വിദ്യാര്‍ത്ഥിയായ ഫാ. ജോണ്‍ പടിഞ്ഞാറ്റുവയലില്‍ കോതമംഗലത്തെത്തിയത് രൂപതയുടെ കീഴിലുള്ള കുടിവെള്ള ഫാക്ടറി സന്ദര്‍ശിക്കാന്‍; യുവ വൈദികന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും

Britishmalayali
kz´wteJI³

കോതമംഗലം: കഴിഞ്ഞ ദിവസം പെരിയാറില്‍ തോണി മുങ്ങി മരിച്ച വൈദികന്‍ കോതമംഗലത്ത് എത്തിയത് കോതമംഗലം രൂപതയുടെ സ്ഥാപനമായ ജീവ മിനറല്‍ വാട്ടര്‍ കമ്പനി സന്ദര്‍ശിക്കാന്‍. മരിച്ച ഫാദര്‍ ജോണ്‍ പടിഞ്ഞാറ്റുവയലിലും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വൈദികരും സന്ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. പെരിയാറിലെ ആവോലിച്ചാലില്‍ വച്ചാണ് വള്ളം അപകടത്തില്‍ പെട്ടത്. സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും താങ്ങാനാവാത്ത ദുഃഖമാണ് ഈ യുവ വൈദികന്റെ അപ്രതീക്ഷിത വിയോഗം സമ്മാനിച്ചത്.

മൂവാറ്റുപുഴ രണ്ടാര്‍ സ്വദേശിയാണ് ജോണ്‍ പടിഞ്ഞാറ്റുവയലില്‍. ട്രിച്ചി സെന്റ് ജോസഫ് കോളേജിലെ എംഫില്‍ ചെയ്യുകയായിരുന്നു ഈ 32കാരന്‍. വള്ളത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരും നീന്തി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെയാണ് സംഭവം. നേര്യമംഗലം ആവോലിച്ചാലില്‍ പ്രവര്‍ത്തിക്കുന്ന ജീവ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ സന്ദര്‍ശനം കഴിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു ജോണ്‍ പടിഞ്ഞാറ്റുവയലിലും കൂട്ടുകാരും. ഇതിനിടയില്‍ തോണി മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ നീന്തി കരക്ക് കയറി എങ്കിലും ജോണ്‍ പടിഞ്ഞാറ്റുവയലില്‍ പെരിയാറില്‍ മുങ്ങിത്താഴുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category