1 GBP = 93.00 INR                       

BREAKING NEWS

ന്യൂസിലന്‍ഡ് മണ്ണില്‍ ജയം സ്വപ്നം കണ്ട ഇന്ത്യക്ക് ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ലഭിച്ചത് മുഖമടച്ചുള്ള പ്രഹരം; കോഹ്ലി പടയ്ക്ക് ആശ്വാസം ഇന്നിങ്സ് തോല്‍വി ഒഴിവാക്കിയത് മാത്രം; വെല്ലിംങ്ടണ്‍ ടെസ്റ്റില്‍ ന്യൂസിലണ്ട് ജയിച്ച് കയറിയത് പത്ത് വിക്കറ്റിന്; രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യ നേരിട്ടത് സമ്പൂര്‍ണ്ണ പരാജയം; ഏകദിനത്തിന് പിറകെ കിവീസിന് മുമ്പില്‍ വീണ്ടും തോല്‍വി സമ്മതിച്ച് സന്ദര്‍ശകര്‍; ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമിന് വീണ്ടും വിദേശ മണ്ണില്‍ തോല്‍വി

Britishmalayali
kz´wteJI³

വില്ലിങ്ടണ്‍: ന്യൂസിലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വമ്പന്‍ തോല്‍വി. ഇന്നിങ്സ് തോല്‍വി ഒഴിവാക്കിയത് മാത്രമാണ് ഏക ആശ്വാസം. ആദ്യ ഇന്നിങ്സില്‍ 183 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ 191 റണ്‍സിന് പുറത്തായി. തുടര്‍ന്ന് വിജയ ലക്ഷ്യമായ ഒന്‍പത് റണ്‍സ് വിക്കറ്റ് നഷ്ടമാകാതെ ന്യൂസിലണ്ട് നേടുകയും ചെയ്തു. ഇതോടെ രണ്ട് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയില്‍ ന്യൂസിലണ്ട് മുമ്പിലെത്തി. 29ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ തുടങ്ങുന്ന മത്സരത്തില്‍ ജയിച്ചില്ലെങ്കില്‍ കോലി പടയ്ക്ക് പരമ്പര നഷ്ടമാകും.

ന്യൂസിലന്‍ഡ് മണ്ണില്‍ ജയം സ്വപ്നം കണ്ട ഇന്ത്യക്ക് ആദ്യ ടെസ്റ്റ് ക്രിക്കറ്റില്‍ ലഭിച്ചത് മുഖമടച്ചുള്ള പ്രഹരമാണ്. ഒന്നാം ടെസ്റ്റിന്റെ മൂന്നാംദിനം അവസാനിക്കുന്പോഴും കളിയുടെ നിയന്ത്രണം ന്യൂസിലന്‍ഡിന്റെ കൈകളില്‍ എത്തിയിരുന്നു. തോല്‍വി ഒഴിവാക്കാനുള്ള കഠിനശ്രമത്തിലായിരുന്നു നാലാം ദിനം ഇന്ത്യ. 183 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യ മൂന്നാംദിനം അവസാനിച്ചപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 144 എന്ന നിലയിലായിരുന്നു. അജിങ്ക്യ രഹാനെയും (25) ഹനുമ വിഹാരിയുമായിരുന്നു (15) ക്രീസില്‍.

ഇരുവരിലും പ്രതീക്ഷകളും പുലര്‍ത്തി. എന്നാല്‍ 29 റണ്‍സിന് രഹാന പുറത്തായി. തൊട്ടു പിറകെ ഇന്ന് റണ്‍സൊന്നും എടുക്കാതെ വിഹാരിയും. ഋഷഭ് പന്ത് 25ഉം അശ്വന്‍ നാലും ഇശാന്ത് ശര്‍മ്മ 12ഉം ബുംറ റണ്‍സെടുക്കാതെയും പുറത്തായി. ഇതോടെ ഇന്ത്യ 191 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിംഗില്‍ വിജയ ലക്ഷ്യം ന്യൂസിലണ്ട് അനായാസം നേടുകയും ചെയ്തു. കിവീസിനായി ടിം സൗത്തി അഞ്ചും ട്രെന്റ് ബോള്‍ട്ട് നാലും വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയില്‍ കിവീസ് 1-0ന് മുന്നിലെത്തി.

ഇന്നിങ്സ് തോല്‍വി എന്ന നാണക്കേട് ഒഴിവാക്കാന്‍ ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ഇന്ത്യ ഒഴിവാക്കിയത് മാത്രമാണ് ആശ്വാസം. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിലെത്തിയ പൃഥ്വി ഷായ്ക്ക് തന്റെ മേല്‍ അര്‍പ്പിച്ച വിശ്വാസം സംരക്ഷിക്കാന്‍ രണ്ടാം ഇന്നിങ്സിലും സാധിച്ചില്ല. 14 റണ്‍സുമായി പൃഥ്വി മടങ്ങി. അതേസമയം, മായങ്ക് അഗര്‍വാള്‍ പൊരുതി അര്‍ധസെഞ്ചുറി നേടി.

99 പന്ത് നേരിട്ട മായങ്ക് ഏഴ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 58 റണ്‍സ് നേടി. ചേതേശ്വര്‍ പൂജാരയും (11) നായകന്‍ വിരാട് കോഹ്ലിയും (19) വീണ്ടും പരാജയമായി. ഏകദിന പരമ്പര ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ട്വന്റി ട്വന്റിയില്‍ ഇന്ത്യ സമ്പൂര്‍ണ്ണ വിജയം നേടി. എന്നാല്‍ വലിയ തിരിച്ചുവരവാണ് ഏകദിനത്തില്‍ ന്യൂസിലണ്ട് നടത്തിയത്. ഇത് ടെസ്റ്റിലും തുടരുന്ന സൂചനയാണ് വെല്ലിങ്ടണില്‍ ലഭിക്കുന്നത്. വിദേശ മണ്ണില്‍ ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് കളികളിലെ പോരായ്മകള്‍ വീണ്ടും ചര്‍ച്ചയാക്കുന്നതാണ് ഈ തോല്‍വിയും.

ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും ബാറ്റിങ്ങില്‍ പരാജയമായ ഇന്ത്യയുടെ ഓപ്പണര്‍ പൃഥ്വി ഷായ്‌ക്കെതിരേ ആരാധകരുടെ രോഷം അതിശക്തമാണ്. ആദ്യ ഇന്നിങ്‌സില്‍ 16 റണ്‍സിന് ടിം സൗത്തിയുടെ പന്തില്‍ ബൗള്‍ഡായ പൃഥ്വി ഷാ രണ്ടാമിന്നിങ്‌സില്‍ നേടിയത് 18 റണ്‍സ് മാത്രമാണ്. ട്രെന്റ് ബൗള്‍ട്ടിന്റെ പന്തില്‍ ടോം ലാഥം ക്യാച്ചെടുക്കുകയായിരുന്നു. പൃഥ്വി ഷായ്ക്ക് പകരം ശുഭ്മാന്‍ ഗില്ലിനെ ടീമിലെടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ന്യൂസീലന്‍ഡിനെതിരായ സന്നാഹ മത്സരത്തില്‍ ഗില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

ന്യൂസീലന്‍ഡിനെതിരേ അഞ്ചു ഇന്നിങ്‌സുകള്‍ കളിച്ച ഷായ്ക്ക് ഒരൊറ്റ തവണ മാത്രമേ മുപ്പതിന് മുകളില്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ എന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. പൃഥ്വി ഷാ പുറത്തിരുന്ന് കളി പഠിക്കട്ടേയെന്ന് ഒരു ആരാധകന്റെ ട്വീറ്റില്‍ പറയുന്നു. അതേസമയം പൃഥ്വി ഷായുടെ സഹഓപ്പണറായ മായങ്ക് അഗര്‍വാള്‍ രണ്ടിന്നിങ്‌സിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 34 റണ്‍സ് നേടിയ അഗര്‍വാള്‍ രണ്ടാമിന്നിങ്‌സില്‍ 99 പന്തില്‍ 58 റണ്‍സ് അടിച്ചു. രോഹിത് ശര്‍മ്മ പരിക്കേറ്റ് പുറത്തായതോടെ ഇന്ത്യക്കായി ആരു ഓപ്പണ്‍ ചെയ്യുമെന്ന് പരമ്പരയ്ക്കു മുമ്പ് ആശയക്കുഴപ്പമുണ്ടായിരുന്നു.

മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് ടീമില്‍ നിലവിലുള്ള ഓപ്പണര്‍മാര്‍. ഇതില്‍ മായങ്ക്-ഷാ സഖ്യം പരാജയമായി. ഏകദിനത്തിലും ഈ സഖ്യത്തിന് മികവിലേക്കുയരാനായിരുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category