1 GBP = 93.00 INR                       

BREAKING NEWS

പിറന്നത് എട്ട് ഗോളുകള്‍; അവസാന നിമിഷത്തില്‍ പൊരുതി കളിച്ച് രണ്ട് ഗോളുമായി ബ്ലാസ്റ്റേഴ്സ് നേടിയത് മിന്നും സമനില; ആരാധകര്‍ക്ക് ആവേശം നല്‍കി അവസാന മത്സരത്തില്‍ തോല്‍വി ഒഴിവാക്കുമ്പോള്‍ കേരളാ ടീമിന് കിട്ടുന്നത് പട്ടികയിലെ ഏഴാം സ്ഥാനം; ഒഡിഷാ ടീമിന് ആറാം സ്ഥാനവും; ഇനി പ്ലേ ഓഫ് മത്സരങ്ങളുടെ ആവേശത്തിലേക്ക് ഐ എസ് എല്‍

Britishmalayali
kz´wteJI³

ഭുവനേശ്വര്‍: അവസാന മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്സിന് സമനില. ഒഡിഷ എഫ്.സിക്കെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമിലെ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് സമനില പിടിച്ചത്. ഇരുടീമുകളും നാല് ഗോള്‍ വീതം നേടി. ഗോളടിക്കുന്നതിലും വഴങ്ങുന്നതിലും യാതൊരു പിശുക്കും കാട്ടാതിരുന്ന ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തില്‍ ആരാധകരെ ആവേശത്തിലാക്കുന്ന കളിയാണ് പുറത്തെടുത്തത്. 18 മത്സരങ്ങളില്‍ നിന്ന് നാല് വിജയവും ഏഴു സമനിലയും ഏഴു തോല്‍വിയുമായി 19 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് ഏഴാം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. 18 മത്സരങ്ങളില്‍ ഏഴു വീതം വിജയവും തോല്‍വിയും നാല് സമനിലയുമായി 25 പോയിന്റോടെ ഒഡിഷ ആറാം സ്ഥാനവുമായി തൃപ്തിപ്പെട്ടു.

ഒന്നാം മിനിറ്റില്‍ ഒഡീഷ എഫ്സി ഗോളടിച്ച് തുടങ്ങിയ മത്സരം ഇന്‍ജറി ടൈമില്‍ ബ്ലാസ്റ്റേഴ്സ് നേടിയ ഗോളോടെയാണ് അവസാനിച്ചത്. മത്സരത്തിലാകെ പിറന്നത് എട്ടു ഗോളുകള്‍. 18 മത്സരങ്ങളില്‍നിന്ന് 15 ഗോളുമായി ഓഗ്ബെച്ചെ ഈ സീസണിലെ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കു കയറി. ഒഡിഷയ്ക്കായി മാനുവല്‍ ഒന്‍വു ഹാട്രിക് നേടിയപ്പോള്‍ ബ്ലാസ്റ്റേഴ്‌സിനായി ബര്‍തലോമു ഒഗ്‌ബെച്ചെ ഇരട്ടഗോള്‍ കണ്ടെത്തി. മെസ്സി ബൗളിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു ഗോള്‍ സ്‌കോറര്‍. നാരായണ്‍ ദാസിന്റെ സെല്‍ഫ് ഗോളും ബ്ലാസ്റ്റേഴ്‌സിന്റെ അക്കൗണ്ടിലെത്തി. മാന്‍വുല്‍ ഒന്‍വുവിനെക്കൂടാതെ മാര്‍ട്ടിന്‍ പെരെസ് ഗ്യൂഡെസും ഒഡിഷയ്ക്കായി ലക്ഷ്യം കണ്ടു.

ആകെ പിറന്ന എട്ടു ഗോളുകളില്‍ മൂന്നെണ്ണം പെനല്‍റ്റിയില്‍നിന്നാണ്. രണ്ടെണ്ണം ഫ്രീകിക്കില്‍നിന്നും. ഒഡീഷ എഫ്സിയുടെ ഗോളെന്നുറപ്പിച്ച രണ്ടു ശ്രമങ്ങളിലൊന്ന് ക്രോസ് ബാറിലിടിച്ചും ഒരെണ്ണം പോസ്റ്റിലിടിച്ചും തെറിച്ചു. മത്സരം 80 മിനിറ്റ് പിന്നിടുമ്പോള്‍ 42ന് പിന്നിലായിരുന്ന ബ്ലാസ്റ്റേഴ്സിന് അവസാന മിനിറ്റുകളില്‍ ലഭിച്ച ഇരട്ട പെനല്‍റ്റികളാണ് രക്ഷയായത്. രണ്ടും അനായാസം ലക്ഷ്യത്തിലെത്തിച്ച ക്യാപ്റ്റന്‍ ബര്‍ത്തലോമിയോ ഓഗ്ബെച്ചെ ബ്ലാസ്റ്റേഴ്സിന് സമനില നേടിക്കൊടുത്തു.

ബെംഗളൂരു എഫ്സിയില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ ഒഡീഷ എഫ്സിയിലെത്തിയ സ്പാനിഷ് താരമാണ് ഹാട്രിക് നേടിയ മാനുവര്‍ ഓന്‍വു. ഐഎസ്എല്ലില്‍ ഒഡീഷ എഫ്സിയുടെ ആദ്യ ഹാട്രിക്കാണിത്. ഒന്ന്, 36, 51 മിനിറ്റുകളിലായിരുന്നു ഓന്‍വുവിന്റെ ഗോളുകള്‍. അവരുടെ നാലാം ഗോള്‍ മാര്‍ട്ടിന്‍ പെരസ് 44ാം മിനിറ്റില്‍ പെനല്‍റ്റിയില്‍നിന്ന് നേടി.

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളിന്റെ ഫൈനലിന് ഗോവയാണ് ആതിഥ്യം വഹിക്കുന്നത്. മാര്‍ച്ച് 14-ന് ഫത്തോര്‍ദ സ്റ്റേഡിയത്തിലാകും കലാശക്കളി. ഗോവയെക്കൂടാതെ കൊല്‍ക്കത്ത, ബെംഗളൂരു എഫ്‌സി, ചെന്നൈയിന്‍ എഫ്.സി ടീമുകളാണ് പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്. സെമി ഫൈനലിലെ ആദ്യ പാദ മത്സരങ്ങള്‍ ഫെബ്രുവരി 29-നും മാര്‍ച്ച് ഒന്നിനും നടക്കും. രണ്ടാം പാദ മത്സരം മാര്‍ച്ച് ഏഴിനും എട്ടിനുമാണ് നടക്കുക. 2015 സീസണ്‍ ഫൈനലിന് ഗോവയാണ് ആതിഥ്യം വഹിച്ചത്. അന്ന് ആതിഥേയരായ എഫ്.സി. ഗോവയെ തോല്‍പ്പിച്ച് ചെന്നൈയിന്‍ കിരീടം നേടി. ഇക്കുറി എഫ്.സി. ഗോവ പ്ലേ ഓഫില്‍ കടക്കുകയും ലീഗില്‍ ഒന്നാമതായി എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുകയും ചെയ്തു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) ഫുട്‌ബോളില്‍ ഇനി രണ്ടു കിരീടങ്ങളും ഉണ്ട്. കലാശപ്പോരിലെ വിജയികള്‍ക്കുള്ള കിരീടത്തിനു പുറമേ ലീഗ് ഘട്ടത്തില്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തുന്നവര്‍ക്ക് ഇനി ഐ.എസ്.എല്‍. ഷീല്‍ഡും ലഭിക്കും. ഷീല്‍ഡ് ജേതാക്കള്‍ക്ക് 50 ലക്ഷം രൂപ സമ്മാനത്തുകയും ലഭിക്കും. ഇതിനു പുറമേ ലീഗ് ചാമ്പ്യന്മാര്‍ എ.എഫ്.സി. ചാമ്പ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ്തല മത്സരങ്ങളിലേക്കു യോഗ്യത നേടുകയും ചെയ്യും. ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡ് ഇന്നലെ നടന്ന ചടങ്ങില്‍ വെള്ളിയില്‍ തീര്‍ത്ത ഫുട്‌ബോളിന്റെ മാതൃകയിലുള്ള ഷീല്‍ഡ് അനാവരണം ചെയ്തു.

അഞ്ചു കിലോയോളം ഭാരവും 22 മീറ്റര്‍ വ്യാസവുമാണു ഷീല്‍ഡിനുള്ളത്. ഷീല്‍ഡ് സമ്മാനിക്കല്‍ ഈ സീസണില്‍ തുടക്കമിടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category