1 GBP = 93.00 INR                       

BREAKING NEWS

ആനയുടെ അടിയില്‍ നിന്നും വലിച്ചെടുക്കുമ്പോഴും പറഞ്ഞത് എനിക്കൊന്നുമില്ലെന്ന്; ഒരു പോറല്‍ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് ആശുപത്രിക്ക് വണ്ടി കയറിയ കലേഷിന്റെ മരണ വാര്‍ത്ത വിശ്വസിക്കാനാകാതെ രതീഷ്; ആനയുടെ അടിയേറ്റ് ഒന്നാം പാപ്പാന്‍ മരിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസും

Britishmalayali
kz´wteJI³

ആലപ്പുഴ: ആനയുടെ അടിയേറ്റ് വീണ് മരിച്ച പാപ്പാന്‍ കലേഷിന്റെ വിയോഗം വിശ്വസിക്കാനാകാതെ രതീഷ്. ഹരിപ്പാട് സ്വദേശി രതീഷ് പാട്ടത്തിനെടുത്ത അപ്പു എന്ന ആനയാണ് ഒന്നാം പാപ്പാനായ തിരുവനന്തപുരം വര്‍ക്കല ഹരിഹരപുരം ആലുവിള വീട്ടില്‍ കലേഷിനെ തുമ്പിക്കൈ കൊണ്ട് അടിച്ചിട്ടത്. ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായത്. അമിത ശബ്ദത്തില്‍ ഹോണ്‍ മുഴക്കി എത്തിയ ബൈക്കാണ് ആന വിരളാന്‍ കാരണമായത്. കഴിഞ്ഞ ദിവസം പള്ളിപ്പാട്ടെ ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനു ശേഷം മടങ്ങുമ്പോള്‍ ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിനു മുന്നില്‍ എത്തിയപ്പോഴാണ് ആന വിരണ്ടതും പാപ്പാനെ ആക്രമിച്ചതും.

അനയുടെ അടിയേറ്റ് വീണ കലേഷിനെ പിടിച്ചേഴുന്നേല്‍പ്പിച്ചത് രതീഷ് ആയിരുന്നു. കലേഷിനെ ആശുപത്രിയില്‍ എത്തിക്കാന്‍ തയ്യാറായ രതീഷിനെ കലേഷ് തന്നെയാണ് വിലക്കിയത്. താന്‍ തനിയെ ആശുപത്രിയില്‍ പൊയ്ക്കൊള്ളാം എന്നായിരുന്നു കലേഷിന്റെ നിലപാട്. 'എനിക്കൊന്നുമില്ല, അണ്ണന്‍ ആശുപത്രിയിലേക്കു വരണ്ട, ഇവിടെ ആനയെ നോക്കാന്‍ നിന്നാല്‍ മതി' എന്നു രതീഷിനോടു പറഞ്ഞാണ് കലേഷ് ആശുപത്രിയിലേക്കു പോകാന്‍ വണ്ടിയിലേക്കു കയറിയത്.

കലേഷിനെ കൂടുതല്‍ ആക്രമിക്കുന്നതിനു മുന്‍പ് ആനയെ പിന്തിരിപ്പിച്ചതും കലേഷിനെ വലിച്ചെടുത്തതും ആനയെ പാട്ടത്തിനെടുത്ത ഹരിപ്പാട് സ്വദേശി രതീഷ് ആണ്. പുറമേ കലേഷിന് പരുക്കൊന്നും ഇല്ലായിരുന്നു. 'വീണതു കൊണ്ടുള്ള പോറലേയുള്ളൂ, ഞാന്‍ ആശുപത്രിയില്‍ പോയിട്ടു പെട്ടെന്നു വരാം' എന്നും കലേഷ് ഉറപ്പു പറഞ്ഞു. എന്നാല്‍, ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതം കലേഷിനെ മരണത്തിലേക്കു നയിച്ചു.

അമിത ശബ്ദത്തിലെത്തിയ ബൈക്ക് ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയതാണ് ആന വിരളാന്‍ കാരണം. ബൈക്കിന്റെ ശബ്ദം കേട്ടു വിരണ്ടു തിരിഞ്ഞ ആനയുടെ തുമ്പിക്കൈ തട്ടി വീണ കലേഷിന്റെ ദേഹത്ത് ആന തല കൊണ്ട് അമര്‍ത്തി. ആനയെ പിന്തിരിപ്പിച്ച ശേഷം കലേഷിനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. മയക്കുവെടി വച്ചാണ് പിന്നീട് ആനയെ തളച്ചത്. ആനപ്പുറത്തിരുന്ന രണ്ടാം പാപ്പാന്‍ കരുനാഗപ്പള്ളി നഗരിവടക്കതില്‍ സഞ്ജുവിന് (23) അതിനു ശേഷമാണ് ഇറങ്ങാനായത്. വിരണ്ട ആനയുടെ അടിയേറ്റ് ഒന്നാം കലേഷ് മരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category