1 GBP = 93.50 INR                       

BREAKING NEWS

കടുത്ത മദ്യപാനിയായ മോഹന്‍ദാസ്; സങ്കടങ്ങള്‍ ഉള്ളിലൊതുക്കി എല്ലാവരോടും മാന്യമായി പെരുമാറിയ കുടുംബശ്രീ അയല്‍ക്കൂട്ടം സെക്രട്ടറിയും തൊഴിലുറപ്പ് മേറ്റും ആയ ജ്യോതി; ദമ്പതികളെ വീട്ടിന് പുറത്ത് കാണാത്തതിനെ തുടര്‍ന്നുള്ള അന്വേണഷം എത്തിയത് താല്‍കാലിക വീട്ടിനുള്ളില്‍; ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് ഭാര്യയെ കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തെന്ന് പൊലീസ്; ഇരിട്ടിയെ ഞെട്ടിച്ച് മുഴക്കുന്നിലെ മരണങ്ങള്‍

Britishmalayali
kz´wteJI³

ഇരിട്ടി: മുഴക്കുന്നില്‍ ദമ്പതികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇലക്ട്രിക് വയര്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചതാണെന്നാണ് മരണത്തെക്കുറിച്ച് പൊലീസ് വ്യക്തമാക്കുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് പൊലീസിന്റെ സ്ഥിരീകരണം. ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം മുഴക്കുന്ന്, കടുക്കാപാലം ഗ്രാമങ്ങളെ നടുക്കത്തിലാഴ്ത്തി.

പൂവളപ്പില്‍ മോഹന്‍ദാസ് ഭാര്യ ജ്യോതി എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനെ ഉത്തരത്തില്‍ തൂങ്ങിയ നിലയിലും ഭാര്യയെ താഴെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മദ്യപാനിയായ മോഹനന്‍ ഭാര്യ ജ്യോതിയെ മദ്യപിച്ചെത്തി മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് ബന്ധുക്കള്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പുറത്തു നിന്നാര്‍ക്കും ഇതില്‍ പങ്കില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

ദമ്പതികളെ വീടിന് പുറത്ത് കാണത്തതിനെത്തുടര്‍ന്ന് ബന്ധു നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിഞ്ഞത്. മക്കളുടെ വിവാഹത്തിന്ശേഷം മോഹന്‍ദാസും, ജ്യോതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഒറ്റമുറി വീടിന്റെ വാതില്‍ ചാരിയിരുന്നെങ്കിലും, പൂട്ടിയിരുന്നില്ല. ബന്ധുവിവരമറിയിച്ചതിനെത്തുടര്‍ന്ന് മുഴക്കുന്ന് പൊലീസ് സ്ഥലത്തെത്തി. കടുത്ത മദ്യപാനിയായിരുന്ന മോഹന്‍ദാസ് ജ്യോതിയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പൊലീസിന് മൊഴിനല്‍കി. സഹോദരിയുടെ ചികിത്സാര്‍ത്ഥം ജ്യോതിയുടെ വീട്ടില്‍ നിന്ന് മാറി നിന്നിരുന്നു.

രണ്ടു ചെറിയ കട്ടില്‍ ഇടാന്‍ പറ്റുന്ന ഒറ്റമുറിയില്‍ ഒരു കട്ടിലില്‍ മരിച്ചു കിടക്കുന്ന നിലയില്‍ ജ്യോതി. അടുത്ത കട്ടിലിനു മുകളില്‍ കഴുക്കോലില്‍ തൂങ്ങിയ നിലയിലായിരുന്നു മോഹനന്‍. മകന്‍ ജിഷ്ണുദാസ് ചത്തീസ്ഗഢില്‍ ജോലി ആയതിനാല്‍ ഭാര്യയും ഒപ്പം അവിടെയാണ് താമസം. മകളും വിവാഹിതയായി മാനന്തേരി ഭര്‍തൃവീട്ടില്‍ ആയതിനാല്‍ മോഹനനും ജ്യോതിയും മാത്രമാണ് ഇവിടെയുള്ളത്.

ജ്യോതിയുടെ ഒരു സഹോദരി കാന്‍സര്‍ ബാധിതയാണ്. ഇവരുടെ ചികില്‍സയ്ക്ക് ജ്യോതിയും മറ്റൊരു സഹോദരിയും മാറിമാറി ശുശ്രൂഷയ്ക്കായി പോകുമായിരുന്നു. ഇതിന്ം വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നതു പോലും മോഹനന് ഇഷ്ടമില്ലായിരുന്നു. ഇതിന്റെ പേരിലും കലഹമുണ്ടായിരുന്നു. ജ്യോതിയുടെ ദുരന്തത്തോടെ സഹോദരിയുടെ രോഗജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാവുമോയെന്ന ആശങ്കയും ഉണ്ട്.

ബാങ്ക് വായ്പയും കടബാധ്യതകളും മറ്റു പ്രശ്‌നങ്ങളും മൂലം ഇവരുടെ വീട് പണി നീളുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. നിലവിലെ വീട് പൊളിച്ച് പുതിയ വീട് പണിയാനാണ് ഒറ്റ മുറിയില്‍ താല്‍ക്കാലിക സൗകര്യം ക്രമീകരിച്ചത്. കുടുംബശ്രീ അയല്‍ക്കൂട്ടം സെക്രട്ടറിയും തൊഴിലുറപ്പ് മേറ്റും ആയ ജ്യോതി ഒള്ളിലെ സങ്കടങ്ങള്‍ പുറമെ കാണിക്കില്ലായിരുന്നു. മറ്റുള്ളവരോട് സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തിയായിരുന്നെന്നാണു ജ്യോതി.
പഞ്ചായത്ത് പ്രസിഡന്റുമാരായ ബാബു ജോസ് (മുഴക്കുന്ന്), പി.പി.സുഭാഷ് (തില്ലങ്കേരി), ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രശാന്തന്‍ മുരിക്കോളി, ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി, കോണ്‍ഗ്രസ് നേതാവ് വി.രാജു എന്നിങ്ങനെ വിവിധ മേഖലയില്‍ നിന്നുള്ളവര്‍ സ്ഥലത്ത് എത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category