1 GBP = 93.00 INR                       

BREAKING NEWS

നഴ്സായി ജോലി തേടിയെത്തിയ മലയാളി നഴ്സുമാര്‍ക്ക് ഇനി ഡോക്ടറായി അവധിക്ക് നാട്ടില്‍പ്പോകാം; രണ്ടുകൊല്ലത്തെ ട്രെയി നിങ്ങോടെ സകല നഴ്സുമാര്‍ക്കും സര്‍ജിക്കല്‍ കെയര്‍ പ്രാക്ടീഷ്‌ണേഴ്സാവാം; ശസ്ത്രക്രിയകള്‍ നേരിട്ടു നടത്തുന്ന രീതിയില്‍ നഴ്സുമാരെ ഒരുക്കാന്‍ പദ്ധതി പ്രഖ്യാപിച്ച് എന്‍എച്ച്എസ്

Britishmalayali
kz´wteJI³

ജീവനക്കാരുടെ ദൗര്‍ലഭ്യംകൊണ്ട് പൊറുതിമുട്ടുന്ന എന്‍എച്ച്എസില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നു. സര്‍ജന്മാരുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനും നിലവിലുള്ള സര്‍ജന്മാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ശസ്ത്രക്രിയാ നടപടികള്‍ ചെയ്യാന്‍ നഴ്‌സുമാരെയും പ്രാപ്തരാക്കുന്ന പദ്ധതിയാണ് നടപ്പാക്കാന്‍ പോകുന്നത്. ഫലത്തില്‍, നാട്ടില്‍നിന്ന് നഴ്‌സായി ജോലിക്കെത്തിയ മലയാളി നഴ്‌സുമാരടക്കമുള്ളവര്‍ക്ക് ശസ്ത്രക്രിയ വരെ നടത്താന്‍ കെല്‍പ്പുള്ള സര്‍ജന്മാരായി ഇനി അവധിക്ക് നാട്ടില്‍പ്പോകാനാകും.

രണ്ടുവര്‍ഷത്തെ പ്രത്യേക പരിശീലനം നല്‍കി നഴ്‌സുമാരെ സര്‍ജിക്കല്‍ കെയര്‍ പ്രാക്ടീഷണേഴ്‌സാക്കി മാറ്റുകയാണ് എന്‍എച്ച്എസിന്റെ പദ്ധതി. അടിയന്തരമായി ചെയ്യേണ്ട ശസ്ത്രക്രിയകള്‍ക്കു പോലും ഏറെനാള്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ബ്രിട്ടനിലെ രോഗികള്‍ ഇപ്പോള്‍. ഈ കാലതാമസം പരിഹരിക്കുന്നതിന് നഴ്‌സുമാരെ ശസ്ത്രക്രിയക്ക് നിയോഗിക്കുന്നതിലൂടെ സാധിക്കുമെന്ന് അധികൃതര്‍ കരുതുന്നു. എന്നാല്‍, ഈ പദ്ധതി എന്‍എച്ചഎസിന്റെ വിശ്വാസ്യതയ്ക്ക് വലിയതോതില്‍ തിരിച്ചടിയാകുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

സര്‍ജിക്കല്‍ കെയര്‍ പ്രാക്ടീഷണേഴ്‌സ് പദ്ധതിയനുസരിച്ച് നഴ്‌സുമാരെ ചെറിയ രീതിയിലുള്ള ശസ്ത്രക്രിയകള്‍ ഏല്‍പ്പിക്കാനാകുമെന്നാണ് എന്‍എച്ച്എസ് കരുതുന്നത്. ഹെര്‍ണിയ നീക്കം ചെയ്യല്‍, സിസ്റ്റുകള്‍ നീക്കല്‍, തൊലിപ്പുള്ള ചില കാന്‍സറുകള്‍ നീക്കല്‍ എന്നിവയ്ക്ക് നഴ്‌സുമാര്‍ ശസ്ത്രക്രിയ ചെയ്താല്‍ മതിയാകും. ഹൃദയം, ഇടുപ്പ് മാറ്റിവെക്കല്‍ തുടങ്ങിയ വലിയ ശസ്ത്രക്രിയകളില്‍ നിര്‍ണായകമായ പങ്കുവഹിക്കാനും നഴ്‌സുമാര്‍ക്കാകും. അടുത്തമാസം അവതരിപ്പിക്കുന്ന എന്‍എച്ച്എസിന്റെ പീപ്പിള്‍സ് പ്ലാനില്‍ ഈ നിര്‍ദേശങ്ങളുണ്ടെന്നാണ് സൂചന.

മാറുന്ന കാലത്തിന്റെ ആവശ്യത്തിന് അനുസരിച്ച് എന്‍എച്ച്എസ് എങ്ങനെ മാറണമെന്ന് തെളിയിക്കുന്നതാണ് ഈ നിര്‍ദേശങ്ങളെന്ന് അധികൃതര്‍ പറയുന്നു. ഇത്തരമൊരു നിര്‍ണായക മാറ്റം കൊണ്ടുവരുന്നത് സംബന്ധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കാര്യമായ ആശങ്കകളൊന്നുമില്ല. എന്നാല്‍, സര്‍ജറി ചെയ്യുന്നത് യഥാര്‍ഥ സര്‍ജന്മാരല്ല എന്ന തിരിച്ചറിവ് രോഗികളില്‍ ആശങ്കയുണ്ടാക്കുമോ എന്ന സംശയം ചിലരെങ്കിലും ഉന്നയിക്കുന്നുമുണ്ട്.

അഞ്ചുവര്‍ഷത്തെ ട്രെയിനിങ്ങായിരിക്കും നഴ്‌സിങ് പഠനത്തോടൊപ്പം സര്‍ജിക്കല്‍ കെയര്‍ പ്രാക്ടീഷണേഴ്‌സ് കോഴ്‌സിനുണ്ടാവുക. ആദ്യത്തെ മൂന്നുവര്‍ഷം നഴ്‌സിങ്ങോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഹെല്‍ത്ത്‌കെയര്‍ കോഴ്‌സോ ചെയ്യണം. പിന്നീടുള്ള രണ്ടുവര്‍ഷം ബിരുദാനന്തര ബിരുദം പോലെ സര്‍ജിക്കല്‍ കെയര്‍ പരിശീലനവും കിട്ടും. ഒരു ഡോകര്‍ മികച്ച സര്‍ജനാകുന്നതിന് പത്തുപതിനാറു വര്‍ഷത്തോളം ചെലവിടുമ്പോഴാണിത്. ആറുവര്‍ഷത്തെ പഠനവും പിന്നീട് വിദഗ്ധരായ സര്‍ജന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുള്ള പരിശീലനവുമാണ് അവരെ മികച്ച സര്‍ജന്മാരാക്കുന്നത്.

ജീവനക്കാരുടെ ക്ഷാമം ഇത്തരമൊരു സാഹചര്യത്തിലേക്ക് എന്‍എച്ച്എസിനെ എത്തിച്ചിരിക്കുകയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച് 43,600 നഴ്‌സിങ് തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. നിലവിലുള്ള നഴ്‌സിങ് തസ്തികകളുടെ 12 ശതമാനത്തോളം വരുമിത്. ഡോക്ടര്‍മാരുടെ തസ്തികകളും വന്‍തോതില്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇത് രോഗീപരിചരണത്തിലും വലിയ വെല്ലുവിളികള്‍ തീര്‍ക്കുന്നുണ്ട്.

ചികിത്സയ്ക്കായി രോഗികള്‍ കാത്തിരിക്കേണ്ടിവരുന്ന കാലയളവ് കഴിഞ്ഞ 14 വര്‍ഷത്തിനിടെ ഏറ്റവും മോശമായ നിലയിലാണ്. ജിപിയുടെയോ സര്‍ജറിയുടെയോ തീയതി ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് 44 ലക്ഷത്തോളം രോഗികളാണ്. അതില്‍ ചിലര്‍ ഒരുവര്‍ഷത്തിലേറെയായി കാത്തിരിക്കുന്നവരാണ്. കൂടുതല്‍ നേരം ജോലി ചെയ്യുന്ന സര്‍ജന്മാര്‍ക്ക് ട്രഷറി വകുപ്പ് പെന്‍ഷന്‍ ടാക്‌സ് ഏര്‍പ്പെടുത്തിയതോടെ, സര്‍ജന്മാര്‍ അധിക ജോലി ചെയ്യാതായതും പ്രതിസന്ധി കൂട്ടി.

സര്‍ജിക്കല്‍ കെയര്‍ പ്രാക്ടീഷണേഴ്‌സായി നിലവില്‍ 800-ഓളം നഴ്‌സുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇനിയും ആയിരക്കണക്കിന് നഴ്‌സുമാര്‍ ഈ മേഖലയിലേക്കുവന്നാല്‍ മാത്രമേ പ്രതിസന്ധി പരിഹരിക്കാനാകൂവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍, മുറിവില്‍ വെറും പ്ലാസ്റ്റിക് ഒട്ടിക്കുന്ന ചികിത്സമാത്രമേ ഇതുകൊണ്ടാകുന്നുള്ളൂവെന്നും എന്‍എച്ച്എസിലെ യഥാര്‍ഥ പ്രതിസന്ധി നിലനില്‍ക്കുകയാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category