1 GBP = 93.50 INR                       

BREAKING NEWS

ആത്മഹത്യകള്‍ പതിവായതോടെ ഇനിയുണ്ടാവുമോ എന്നുറപ്പില്ലാത്ത ലവ് ഐലന്‍ഡ് കിരീടം ചൂടി പേജ് ടര്‍ലി -ഫിന്‍ലി ടാപ്പ് ദമ്പതിമാര്‍; കരോളിന്‍ ഫ്‌ളേക്കിനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് സകലരും; ഐടിവിയിലെ വിവാദ റിയാലിറ്റി ഷോ സമാപിക്കുമ്പോള്‍

Britishmalayali
kz´wteJI³

പ്പമുണ്ടായിരുന്ന മത്സരാര്‍ഥിയുടെ ആത്മഹത്യയുടെ നടുക്കം അവരില്‍നിന്ന് മാറിയിരുന്നില്ല. റിയാലിറ്റി ഷോയുടെ ഗ്രാന്‍ഡ് ഫിനാലെയിലും ദുഃഖം നിഴലിച്ചുനിന്നു. ആത്മഹത്യകള്‍ പതിവായതോടെ, ഷോയുടെ ഭാവി തന്നെ അനിശ്ചിതത്വത്തിലുമായി. ഐടിവി2-ലെ ആദ്യ വിന്റര്‍ എഡിഷന്‍ റിയാലിറ്റി ഷോ ലവ് ഐലന്‍ഡിന്റെ ഒന്നാം സമ്മാനമായ 50000 പൗണ്ടിന് അര്‍ഹരായത് പേജ് ടര്‍ലി-ഫിന്‍ലി ടാപ്പ് ദമ്പതിമാരും. സമ്മാനത്തുക തുല്യമായി പങ്കുവെക്കുമെന്ന് ജേതാക്കള്‍ വിധി പ്രഖ്യാപനത്തിനു ശേഷം പറഞ്ഞു.

ലൂക്ക് ട്രോട്ട്മന്‍-സിയാനിസ് ഫഡ്ജ് ദമ്പതിമാരെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ടര്‍ളി-ടാപ്പ് ദമ്പതിമാര്‍ വിജയകിരീടം ചൂടിയത്. ഡെമി ജോണ്‍സ്-ലൂക്ക് മാബട്ട് ദമ്പതിമാര്‍ മൂന്നാം സ്ഥാനത്തും ജെസ് ഗേല്‍-ചെഡ് ഉസോര്‍ ദമ്പതിമാര്‍ നാലാം സ്ഥാനത്തുമെത്തി. ആവേശം വാനോളമുയരേണ്ട ഗ്രാന്‍ഡ് ഫിനാലെ വേദി പക്ഷേ, ഇത്തവണ ദുഃഖം നിഴലിച്ചുനിന്നു. മത്സരാര്‍ഥിയായിരുന്ന കരോളിന്‍ ഫ്‌ളേക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് ലണ്ടനിലെ വീട്ടില്‍ ജീവനൊടുക്കിയത്.

ലൂക്ക്-സിയാനീസ് ദമ്പതികള്‍ ജേതാക്കളാകുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. അപ്രതീക്ഷിതമായാണ് പേജ്-ഫിന്‍ ദമ്പതിമാര്‍ വിജയകിരീടം ചൂടിയത്. സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് ഫിന്‍ പറഞ്ഞു. മാഞ്ചസ്റ്ററില്‍ പുതിയതായി വാങ്ങാന്‍ പോകുന്ന ഫ്‌ളാറ്റിനുവേണ്ടി അത് തുല്യമായി ചെലവിടുമെന്നും അവര്‍ വ്യക്തമാക്കി.

ലൂക്ക്-സിയാനീസ് ടീമിന് കിരീടം ലഭിക്കാത്തതിലെ നിരാശ ചില ആരാധകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുകയും ചെയ്തു. ലൂക്കിനും സിയാനീസിനും കിരീടം ലഭിക്കാതിരുന്നത് ലവ് ഐലന്‍ഡ് റിയാലിറ്റി ഷോയുടെ ഏറ്റവും മോശം സീസണാണ് കടന്നുപോയത് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണെന്നായിരുന്നു ഒരാളുടെ പ്രതികരണം. ഒട്ടേറെപ്പേര്‍ ഇതേ അഭിപ്രായം ട്വിറ്ററിലൂടെയും മറ്റും പങ്കുവെച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category