1 GBP = 94.40 INR                       

BREAKING NEWS

മൂന്നുപേര്‍ മരിക്കുകയും 150 പേര്‍ രോഗബാധിതരാവുകയും ചെയ്തതോടെ പൂര്‍ണമായും ഒറ്റപ്പെട്ട് ഇറ്റലി; വെനീസ് കാര്‍ണിവലും അര്‍മാനി ഫാഷന്‍ ഷോയും റദ്ദാക്കി; 12 നഗരങ്ങളെ ഒറ്റപ്പെടുത്തി മുന്‍കരുതല്‍; അതിര്‍ത്തി അടച്ച് ഓസ്ട്രിയ; ഒറ്റപ്പെട്ട് വത്തിക്കാനും

Britishmalayali
kz´wteJI³

വത്തിക്കാന്‍: ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ബാധ ഇറ്റലിയെയും നടക്കുന്നു. മൂന്നുപേര്‍ മരിക്കുകയും 150-ലേറെപ്പേര്‍ രോഗബാധിതരാവുകയും ചെയ്തതോടെ യൂറോപ്പില്‍ ഒറ്റപ്പെട്ട നിലയിലാണ് ഇറ്റലി. രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രശസ്തമായ വെനീസ് കാര്‍ണിവല്‍ മാറ്റിവെക്കയും അര്‍മാനി ഫാഷന്‍ ഷോയും റദ്ദാക്കുകയും ചെയ്തു. രോഗം പടരാതിരിക്കാന്‍ അതിര്‍ത്തി കടന്നുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയ ഓസ്ട്രിയ, ഇറ്റലിയുമായുള്ള എല്ലാ സമ്പര്‍ക്കവും നിര്‍ത്തിവെച്ചു. 12 ഇറ്റാലിയന്‍ നഗരങ്ങളാണ് കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ അടച്ചത്.

യൂറോപ്പില്‍ കൊറോണ വൈറസ് മൂലം ഏറ്റവും പ്രതിസന്ധിയിലായത് ഇറ്റലിയാണ്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും രോഗബാധയുണ്ടെങ്കിലും മരണം സംഭവിച്ചതും ഇത്രയേറെ പേര്‍ക്ക് പടര്‍ന്നുപിടിച്ചതുമാണ് ഇറ്റലിയെ ഭയചകിതരാക്കുന്നത്. രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഇറ്റാലിയന്‍ സര്‍ക്കാര്‍ എല്ലാ അടിയന്തര നടപടികളും കൈക്കൊണ്ടിട്ടുണ്ട്. വെനീസ് കാര്‍ണിവല്‍ പോലെ ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന തരത്തിലുള്ള പൊതുപരിപാടികള്‍ ഒരാഴ്ചത്തേക്കെങ്കിരും നീട്ടിവെക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

വൈറസ് അതിര്‍ത്തി കടക്കാതിരിക്കാനുള്ള മുന്‍കരുതലെന്ന നിലയ്ക്കാണ് ഇറ്റലിയില്‍നിന്നുള്ള ട്രെയിനുകളെല്ലാം ഓസ്ട്രിയ റദ്ദാക്കിയത്. യാത്രക്കാരില്‍ രണ്ടുപേര്‍ക്ക് ഫ്ളൂവിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് 300 പേരുമായി വെനീസില്‍നിന്ന് മ്യൂണിക്കിലേക്കുപോയ ട്രെയിന്‍ ഓസ്ട്രിയന്‍ അതിര്‍ത്തിയിലെ ഇറ്റലിയുടെ ഭാഗമായ ബ്രെന്നര്‍ പാസില്‍ നാലുമണിക്കൂറോളം തടഞ്ഞിട്ടു. ഇവര്‍ക്ക് കൊറോണയല്ലെന്ന് സ്ഥിരീകരിച്ചശേഷമാണ് ട്രെയിന്‍ യാത്ര തുടരാന്‍ ഓസ്ട്രിയ അനുവദിച്ചത്.

ലോകത്തുള്ള എല്ലാ ഫാഷന്‍ ഡിസൈനര്‍മാരുടെയും സംഗമവേദിയായ മിലാനിലെ അര്‍മാനി ഫാഷന്‍ ഷോ റദ്ദാക്കിയതും രോഗഭീതിയിലാണ്. പൊതുചടങ്ങായി ഫാഷന്‍ ഷോ നടത്തുന്നില്ലെന്നാണ് ജോര്‍ജിയോ അര്‍മാനി പ്രഖ്യാപിച്ചത്. ഷോയുടെ ഓണ്‍ലൈന്‍ സ്ട്രീമിങ് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ശൂന്യമായ സദസ്സിനുമുന്നിലായിരിക്കും മോഡലുകള്‍ ക്യാറ്റ്വാക്ക് നടത്തുക. ഫാഷന്‍ ലോകത്തിന് കടുത്ത നിരാശയായിരിക്കും ഇതു സമ്മാനിക്കുകയെന്നറിയാമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇറ്റലിയുടെ വടക്കന്‍ മേഖലകളായ ലൊംബോര്‍ഡിയിലും വെനേറ്റോയിലും നടക്കേണ്ട മൂന്ന് ഫുട്ബോള്‍ ലീഗ് മത്സരങ്ങളും മാറ്റിവെച്ചിട്ടുണ്ട്. ഇന്റര്‍മിലാന്‍-സാംപ്ദോറിയ, അറ്റലാന്റ-സാസുവോളോ, ഹെല്ലാസ് വെറോണ-കാഗ്ലിയാരി എന്നീ ലീഗ് മത്സരങ്ങളാണ് ഉപേക്ഷിച്ചത്. മത്സരങ്ങള്‍ റദ്ദാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചനുസരിച്ചാണ് ഫുട്ബോള്‍ അസോസിയേഷന്റെ തീരുമാനം. എന്നാല്‍, രോഗവ്യാപകനം അത്ര മാരകമല്ലാത്ത ജെനോവയിലും ടൂറിനിലും റോമിലും നടക്കേണ്ട മൂന്ന് മത്സരങ്ങള്‍ക്ക് അനുമതി കൊടുക്കുകയും ചെയ്തിരുന്നു.

മിലാനിലെ ലാ സ്‌കാല തീയറ്ററില്‍ നടക്കേണ്ട ഓപ്പറകളും മാറ്റിവെച്ചു. ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദേശമനുസരിച്ച് ഓപ്പറകകള്‍ മാറ്റിവെച്ചതായും രോഗവ്യാപന ഭീതി അവസാനിക്കുന്ന മുറയ്ക്ക് പരിപാടികള്‍ പുനരാരംഭിക്കുമെന്നും തീയറ്റര്‍ അധികൃതര്‍ വ്യക്തമാക്കി. ഒട്ടേറെ പൊതുപരിപാടികള്‍ രാജ്യവ്യാപകമായി റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ട്.

12 പട്ടണങ്ങളാണ് നിലവില്‍ അടച്ചിട്ടുള്ളത്. ഇവിടെയുള്ള അരലക്ഷത്തോളം പേരോട് വീട്ടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയണമ്ന്ന നിര്‍ദേശിച്ചിട്ടുണ്ട്. ലൊംബാര്‍ഡി, വെനേറ്റോ തുടങ്ങിയ മേഖലകളില്‍ സ്‌കൂളുകള്‍ അടച്ചിട്ടു. വാണിജ്യ വ്യവസായ സ്ഥാപനങ്ങളും റെസ്റ്ററന്റുകളും തുറന്നുപ്രവര്‍ത്തിക്കുന്നില്ല. ഇവിടങ്ങളിലെ എല്ലാ പൊതു ഓഫീസുകളും അടച്ചിടുകയാണെന്ന് മിലാന്‍ മേയര്‍ പ്രഖ്യാപിച്ചു.

കോവിഡ്-19 വൈറസിനെ നിയന്ത്രിക്കാനുള്ള അവസരങ്ങള്‍ ചുരുങ്ങിവരുന്നു -ലോകാരോഗ്യ സംഘടന
ആഗോളതലത്തില്‍ പടര്‍ന്നുപിടിക്കുന്ന കോവിഡ്-19 വൈറസിനെ പിടിച്ചുകെട്ടാനുള്ള അവസരങ്ങള്‍ ചുരുങ്ങിവരുന്നെന്ന് ലോകാരോഗ്യസംഘടന. അവസരങ്ങളുടെ വാതില്‍ പൂര്‍ണമായി അടയുന്നതിനുമുമ്പ് ലോകരാജ്യങ്ങള്‍ നടപടിയെടുക്കണമെന്നും ഡബ്ല്യു.ടി.ഒ. മുന്നറിയിപ്പുനല്‍കി.

''ചൈനയ്ക്കുപുറത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം താരതമ്യേന കുറവാണെങ്കിലും ചൈനയിലേക്ക് യാത്ര ചെയ്തിട്ടില്ലാത്തവരിലും വൈറസ് ബാധിച്ചവരുമായി നേരിട്ടിടപഴകാത്തവരിലും രോഗം സ്ഥിരീകരിച്ചത് ആശങ്കയുണര്‍ത്തുന്നുണ്ട്. വൈറസ് ബാധ ഏതുതലത്തിലേക്കും പോയേക്കാം. സ്ഥിതി അതീവഗുരുതരമാകാന്‍ സാധ്യതയുണ്ട്.'' -ഡബ്ല്യു.എച്ച്.ഒ. ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയെസുസ് പറഞ്ഞു.

അതിനിടെ, വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം ശനിയാഴ്ച 2363 ആയി. 77,932 പേര്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ട്. ജപ്പാനിലെ ഡയമണ്ട് പ്രിന്‍സസ് കപ്പലിനുപുറമേ ദക്ഷിണ കൊറിയയിലും വൈറസ് അതിവേഗം പടരുകയാണ്. ദക്ഷിണ കൊറിയയില്‍ ഇതുവരെ 433 പേരില്‍ വൈറസ് സ്ഥിരീകരിച്ചു. ശനിയാഴ്ച മാത്രം 229 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്.

ദക്ഷിണ കൊറിയയില്‍ വൈറസ് ബാധ ഗുരുതരഘട്ടത്തിലേക്ക് കടന്നതായി ആ രാജ്യത്തിന്റെ ആരോഗ്യസഹമന്ത്രി കിം ഗാങ് ലിപ് പറഞ്ഞു. ഒന്‍പതിനായിരത്തിലേറെപ്പേര്‍ നിരീക്ഷണത്തിലാണ്. ഇറ്റലിയില്‍ ശനിയാഴ്ച രണ്ടാമത്തെ മരണം റിപ്പോര്‍ട്ടുചെയ്തു. ഇറാനില്‍ 28 പേരില്‍ വൈറസ് ബാധിക്കുകയും അഞ്ചുപേര്‍ മരിക്കുകയും ചെയ്തു. ഇറ്റലി പത്തുനഗരങ്ങളിലെ പൊതുസ്ഥാപനങ്ങള്‍ അടച്ചു. ഇറാനില്‍ വൈറസ് പടരുന്ന ഖോം, അരാക് നഗരങ്ങളിലെ സ്‌കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category