1 GBP = 94.00 INR                       

BREAKING NEWS

കൊറോണ വൈറസ് നിര്‍മാണ ഫാക്ടറിയായി മാറിയ ആഡംബരക്കപ്പലിലെ മൂന്നാമത്തെയാള്‍ മരിച്ചു; 36 പേരുടെ നില അതീവ ഗുരുതരം; ചൈനയില്‍ മരണം 2500-ലേക്ക്; രോഗം ബാധിച്ചവര്‍ എണ്‍പതിനായിരത്തോളം

Britishmalayali
kz´wteJI³

ലോകത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തി കൊറോണ വൈറസ് ബാധ പടരുന്നു. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്കു രോഗം ബാധിച്ച് കൊറോണ വൈറസ് ഫാക്ടറിയെന്ന വിളിപ്പേരുനേടിയ ആഡംബരക്കപ്പലില്‍നിന്ന് രോഗബാധിതനായ മൂന്നാമത്തെയാളും മരിച്ചു. കപ്പലില്‍നിന്ന് രോഗം ബാധിച്ച 36 പേരുടെ നില ഗുരുതരമായി തുടരുന്നു.

യാത്രക്കാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജപ്പാനിലെ യോക്കോഹോമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിന്‍സസ് ആഡംബരക്കപ്പലാണ് കൊറോണ വൈറസ് ഫാക്ടറിയെന്ന് വിളിപ്പേരുനേടിയത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് യോക്കോഹാമയിലെ ആശുപത്രിയിലേക്കുമാറ്റിയ 80-കാരനാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഇയാള്‍ ജപ്പാന്‍ പൗരനാണ്. വ്യാഴാഴ്ചയും കപ്പലില്‍നിന്നുള്ള രണ്ട് ജപ്പാന്‍കാര്‍ മരിച്ചിരുന്നു. ഇവരും എണ്‍പതു വയസ്സിനുമേല്‍ പ്രായമുള്ളവരാണ്.

കപ്പലിലുള്ള നാല് ഇന്ത്യക്കാര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പല്‍ ജീവനക്കാരാണ് നാലുപേരും. ഇതോടെ കപ്പലില്‍ കൊറോണ സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 12 ആയി. 132 കപ്പല്‍ ജീവനക്കാരും ആറു യാത്രക്കാരുമായി 138 ഇന്ത്യക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത യാത്രക്കാരെ ക്വാറണ്ടെയിന്‍ കാലയളവ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് കപ്പലില്‍നിന്ന് പുറത്തുവിട്ടു. യാത്രക്കാരും ജീവനക്കാരുമായ ആയിരത്തോളം പേര്‍ കപ്പലില്‍ ഇപ്പോഴുമുണ്ട്. 3711 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഡയമണ്ട് പ്രിന്‍സസ്സിലായിരിന്നു. ഞായറാഴ്ച 97 മരണങ്ങളാണ് ചൈനയിലുണ്ടായത്. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 2,442 ആയി. കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 76,936 ആയി ഉയര്‍ന്നു. ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ 600-ലേറെ പേര്‍ക്കാണ് രോഗം ബാധിച്ചത്. അതില്‍ 36 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച 87-കാരനും 84-കാരിയുമാണ് യോക്കോഹാമ ആശുപത്രിയില്‍ മരിച്ചത്.

കപ്പലില്‍നിന്ന് രോഗം ബാധിച്ചവരല്ലാത്ത നാലുപേര്‍കൂടി ജപ്പാനില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതിനുപുറമെ, 130 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. രോഗബാധ സംശയികക്കുന്നവരോട് പൊതു ഗതാഗത സംവിധാനങ്ങള്‍ ഒഴിവാക്കണമെന്നും പുറത്തിറങ്ങരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ സഞ്ചരിക്കരുതെന്ന് പൊതുജനങ്ങള്‍ക്കും ജാപ്പനീസ് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category