1 GBP = 93.00 INR                       

BREAKING NEWS

വംശീയ വെറിയന്മാര്‍ പ്രീതി പട്ടേലിലെ ഹോം ഓഫീസില്‍നിന്ന് പുറത്താക്കുമോ? ഇന്റലിജന്‍സ് രഹസ്യങ്ങള്‍ പോലും മറച്ചുവെക്കുന്നതായി റിപ്പോര്‍ട്ട്; ഇന്ത്യക്കാരി ബ്രിട്ടീഷ് ആഭ്യന്തരം ഏറ്റെടുക്കുമ്പോള്‍ സംഭവിക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ബ്രിട്ടീഷ് സര്‍ക്കാരിലെ ഏറ്റവും സുപ്രധാന വകുപ്പ് ഒരു പുറംനാട്ടുകാരി ഭരിക്കുന്നത് വംശീയ വെറിയന്മാരായ സായിപ്പന്മാര്‍ക്ക് സഹിക്കുമോ? ബോറിസ് ജോണ്‍സണ്‍ സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പിനെ നയിക്കുന്ന പ്രീതി പട്ടേലിനെതിരായ കുതന്ത്രങ്ങള്‍ക്ക് പിന്നിലുള്ളത് ഈ അസൂയ മാത്രമാണ്. ഇന്റലിജന്‍സ് രഹസ്യങ്ങള്‍ മന്ത്രിയില്‍നിന്ന് മറച്ചുവെക്കാന്‍ ചില ഉദ്യോഗസ്ഥ മേധാവികള്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ചില രഹസ്യങ്ങള്‍ പ്രീതിയുമായി പങ്കുവെക്കുന്നത് സുരക്ഷിതമല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം.

ഈ റിപ്പോര്‍ട്ട് പുറത്തു വന്നതിനത്തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ പ്രീതി പട്ടേല്‍ ഉത്തരവിട്ടു. അത്തരത്തില്‍ ഇന്റലിജന്‍സ് രഹസ്യങ്ങള്‍ തന്നില്‍നിന്ന് മറച്ചുവെച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍, അത്തരത്തിലൊരു നീക്കമുണ്ടായിട്ടില്ലെന്ന് ഹോം ഓഫീസ് വ്യക്തമാക്കി. മന്ത്രിക്കെതിരേ ഉയരുന്ന ആരോപണങ്ങളുടെ ഭാഗമാണ് അടിസ്ഥാനമില്ലാത്ത ഈ റിപ്പോര്‍ട്ടുകളെന്നും മന്ത്രാലയം വ്യക്തമാക്കി.

രഹസ്യങ്ങള്‍ മറച്ചുവെച്ചുവെന്ന റിപ്പോര്‍ട്ട് മന്ത്രാലയം നിരാകരിച്ചതിന് പിന്നാലെയാണ് മന്ത്രി അതന്വേഷിക്കാന്‍ ഉത്തരവിട്ടതെന്നത് സംഗതിയുടെ ഗൗരവം വ്യക്തമാക്കുന്നു. അന്വേഷണാവശ്യം സര്‍ക്കാരിന്റെ എത്തിക്‌സ് ഡയറക്ടര്‍ ഹെലന്‍ മക്‌നാമറ തള്ളിയെങ്കിലും തന്റെ അധികാരപരിധിയുപയോഗിച്ച് അന്വേഷവുമായി മുന്നോട്ടുപോകാനാണ് പ്രിതിയുടെ നീക്കം. ഇപ്പോഴത്തെ സംഭവവികാസങ്ങളില്‍ പ്രീതി ആകെ തളര്‍ന്നുവെന്നും അവരെ തകര്‍ക്കുകയാണ് എതിരാളികളുടെ ലക്ഷ്യമെന്നും മന്ത്രിയോടടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.

ഹോം സെക്രട്ടറിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് രഹസ്യാന്വേഷണോദ്യഗസ്ഥര്‍ വിലയിരുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ രഹസ്യാന്വേഷണവിഭാഗം നിഷേധിച്ചു. ഇന്റലിജന്‍സ് മേധാവികളുടെ യോഗത്തില്‍നിന്ന് മന്ത്രിയെ മാറ്റിനിര്‍ത്തിയെന്ന പ്രചാരണം ഒരാഴ്ചയായി ബ്രിട്ടനില്‍ സജീവമാണ്. രഹസ്യാന്വേഷണ രേഖകള്‍ പരിശോധിക്കാന്‍ മാത്രം വൈദഗ്ധ്യം പ്രീതിക്കില്ലെന്നും അതുകൊണ്ടാണ് യോഗത്തില്‍നിന്ന് മാറ്റിനിര്‍ത്തിയതെന്ന പ്രചാരണവും ഇതോടൊപ്പം നടക്കുന്നുണ്ട്.

മുന്‍ ഹോം സെക്രട്ടറിമാരെ അപേക്ഷിച്ച് ഇത്തരം രഹസ്യാന്വേഷണ വിവരങ്ങള്‍ വളരെക്കുറച്ചു മാത്രമാണ് പ്രീതിക്ക് ലഭിക്കുന്നതെന്ന് ഉറപ്പാണ്. രഹസ്യാന്വേഷണവിഭാഗം മേധാവികളാണ് എത്രത്തോളം വിവരം മന്ത്രിയുമായി പങ്കുവെക്കണമെന്ന് തീരുമാനിക്കുന്നത്. അവര്‍ വളരെക്കുറച്ചു വിവരങ്ങള്‍ മാത്രമേ പ്രീതിക്ക് നല്‍കുന്നുള്ളൂ. തീരുമാനങ്ങളെടുക്കേണ്ട ഘട്ടത്തില്‍മാത്രമാണ് കാര്യങ്ങള്‍ മന്ത്രിയെ അറിയിക്കുന്നത്. ഇതില്‍ മന്ത്രി വളരെ അസ്വസ്ഥയാണെന്നും മന്ത്രാലയത്തിലെ ഉന്നതരെ ഉദ്ധരിച്ച് സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ടുചെയ്തു.

എന്നാല്‍, ഇത്തരം ആരോപണങ്ങള്‍ മന്ത്രിയെ ദുര്‍ബലപ്പെടുത്താന്‍ മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് മന്ത്രാലയം വ്യക്തമാക്കി. അത്തരമൊരു തര്‍ക്കം മന്ത്രാലയത്തില്‍ നിലവിലില്ലെന്നും അവര്‍ വ്യക്തമാക്കി. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥപ്രമുഖരുമായും പ്രീതി ഉടക്കിലാണെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ഹോം ഓഫീസ് പെര്‍മനന്റ് സെക്രട്ടറി ഫിലിപ്പ് റുത്‌നമിനെ മാറ്റണമെന്ന് പ്രീതി പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. കാബിനറ്റ് സെക്രട്ടറി മാര്‍ക്ക് സെഡ്‌വിലുമായും മന്ത്രി ഉടക്കിയെന്ന് ടൈംസ് പത്രം റിപ്പോര്‍ട്ടുചെയ്തു. ഹോം ഓഫീസിലെ ഏറ്റവും മുതിര്‍ന്ന ഓഫീസറും പ്രബലനുമാണ് ഫിലിപ് റുത്‌നം. 2017 ഏപ്രിലിലാണ് പെര്‍മനന്റ് സെക്രട്ടറിയായി അദ്ദേഹം ഹോം ഓഫീസില്‍ ചുമതലയേറ്റത്. ഓരോ വകുപ്പിലെയും ഏറ്റവും ഉയര്‍ന്ന തസ്തികയാണ് പെര്‍മന്റ് സെക്രട്ടറിയുടേത്. ഗതാഗത വകുപ്പില്‍ അഞ്ചുവര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം ഹോം ഓഫീസിലെത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category