1 GBP = 93.00 INR                       

BREAKING NEWS

പാസ്പോര്‍ട്ടിലെ എക്സ്പയറി ഡേറ്റ് കഴിഞ്ഞിട്ടി ല്ലെങ്കില്‍ ബ്രക്സിറ്റിന്റെ ഭാഗമായി മാറ്റിയെടുക്കണോ? ബര്‍ഗണ്ടി പാസ്പോര്‍ട്ട് നീല പാ സ്പോര്‍ട്ടാക്കാന്‍ ഓര്‍ക്കേണ്ട കാര്യങ്ങള്‍

Britishmalayali
kz´wteJI³

ബ്രക്‌സിറ്റ് നടപ്പിലായി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുവന്നതോടെ, ബ്രിട്ടീഷ് പാസ്‌പോര്‍ട്ടില്‍ കാര്യമായ മാറ്റങ്ങള്‍ വരുകയാണ്. ഏറ്റവും പ്രധാനം ബര്‍ഗണ്ടിയില്‍നിന്ന് നീല നിറത്തിലേക്ക് പാസ്‌പോര്‍ട്ട് മാറുമെന്നതാണ്. പുതിയ നീല പാസ്‌പോര്‍ട്ടുമായി ബോറിസ് ജോണ്‍സണ്‍ വെള്ളിയാഴ്ച രംഗത്തു വരികയും ചെയ്തു. യൂറോപ്യന്‍ യൂണിയന്റെ പാസ്‌പോര്‍ട്ടുമായി നടക്കുന്നത് അപമാനമാണെന്ന് കരുതുന്ന ബ്രക്‌സിറ്റ് വാദികളെ ഏറെ സന്തോഷിപ്പിച്ച ദൃശ്യമായിരുന്നു അത്.

യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ ചേരുന്നതിനുമുമ്പ് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ കടുംനീല നിറത്തിലുള്ളവയായിരുന്നു. അതേ നിറത്തിലേക്കാണ് പുതിയ പാസ്‌പോര്‍ട്ടുകളും മടങ്ങിപ്പോവുക. നിലവില്‍ എക്‌സ്പയറി തീയതി ആയിട്ടില്ലാത്ത ബര്‍ഗണ്ടി പാസ്‌പോര്‍ട്ട് കൈയിലുള്ളവര്‍ ഇതോടെ ആശയക്കുഴപ്പത്തിലുമായി. എന്താണ് ഇനി ചെയ്യേണ്ടതെന്ന് സംശയത്തിലാണവര്‍. നിങ്ങളുടെ പാസ്‌പോര്‍ട്ടിലെ എക്‌സ്പയറി തീയതി പരിശോധിക്കുമ്പോള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക.

ബ്രക്‌സിറ്റിന് തൊട്ടുപിന്നാലെ പാസ്‌പോര്‍ട്ട് പുതുക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍, ഇക്കൊല്ലം പാതിക്കുശേഷം വിതരണം ചെയ്യുന്ന പാസ്‌പോര്‍ട്ടുകളേ നീലനിറത്തിലുള്ളതാവൂ. നീല പാസ്‌പോര്‍ട്ടുകള്‍ നിലവില്‍ വന്നാലും ബര്‍ഗണ്ടി പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിക്കാനാകും. പാസ്‌പോര്‍ട്ടുകളുടെ എക്‌സ്പയറി തീയതി മാറ്റമുണ്ടാകില്ല. കാലാവധി തീരുന്നതനുസരിച്ചു മാത്രമേ പാസ്‌പോര്‍ട്ട് പുതുക്കേണ്ടതുള്ളൂ. എല്ലാ പാസ്‌പോര്‍ട്ടുകളും വാലീഡ് ആയിരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോള്‍ പാസ്‌പോര്‍ട്ട് പുതുക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് നീല പാസ്‌പോര്‍ട്ട് തന്നെ ലഭിക്കണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. ഇന്നത് വേണമെന്ന് നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാനുമാകില്ല. നീലയോ ബര്‍ഗണ്ടിയോ ലഭിച്ചേക്കാം. പുതിയ നീല പാസ്‌പോര്‍ട്ടുകളില്‍ ആദ്യപേജിലെ എഴുത്തില്‍ മാത്രമാണ് വ്യത്യാസമുണ്ടാവുക. പുതിയ പാസ്‌പോര്‍ട്ടില്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് എന്നായിരിക്കും ക്രെസ്റ്റിന് മുകളിലുണ്ടാവുക. യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ ആന്‍ഡ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നത് ക്രെസ്റ്റിന് താഴെയാകും ഉണ്ടാവുക.

പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിയുകയോ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാവുന്നതാണ്. പ്രായപൂര്‍ത്തിയായ ഒരാളുടെ പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് ഓണ്‍ലൈനായി 75.50 പൗണ്ടാണ് ഫീസ്. നേരിട്ടാണെങ്കില്‍ 80 പൗണ്ടും. അപേക്ഷകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൂന്നാഴ്ചയ്ക്കുള്ളില്‍ നിങ്ങള്‍ക്ക് പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചിരിക്കും.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category