1 GBP = 93.00 INR                       

BREAKING NEWS

കൊറോണ പരത്തുമെന്ന് ആക്രോശിച്ച് ചൈനീസ് വംശജയായ യുവതിയെ ബര്‍മിങാം പബ്ബില്‍ വച്ച് ആക്രമിച്ച് യുവാവ്; സഹായിക്കാനെത്തിയ ഇന്ത്യന്‍ യുവതിയ്ക്ക് ഗുരുതര പരിക്ക്: വംശീയത കൊറോണയിലും പടര്‍ന്നതോടെ ചൈനീസ് വംശജര്‍ക്കു ഭീഷണി

Britishmalayali
kz´wteJI³

ലണ്ടന്‍: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനീസ് യുവതിയെ വംശീയമായി അധിക്ഷേപിച്ചത് ചോദ്യം ചെയ്ത ഇന്ത്യന്‍ വംശജക്ക് മര്‍ദ്ദനം. സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങവെയാണ് മീര സോളങ്കി എന്ന യുവതിക്ക് മര്‍ദ്ദനമേറ്റത്. ബ്രിട്ടനിലെ ബിര്‍മിങ്ഹാമില്‍ അഭിഭാഷക ട്രെയിനിയായി ജോലി ചെയ്യുകയാണ് മീര സോളാങ്കി. യുവാവിന്റെ മര്‍ദനത്തെ തുടര്‍ന്ന് ബോധരഹിതയായി നടപ്പാതയില്‍ വീണ മീര ആശുപത്രിയില്‍ ചികിത്സ തേടി. സംഭവം വിവാദമായതോടെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഫെബ്രുവരി ഒമ്പതിന് മീരയുടെ ജന്മദിനാഘോഷത്തിനിടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സുഹൃത്തുക്കള്‍ക്കായി ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരുന്നത് ബിര്‍മിങ്ഹാം ഫ്രെഡ്‌റിക് സ്ട്രീറ്റിലെ ഒരു ബാറിലായിരുന്നു. എന്നാല്‍, ഇതിനിടെ ഒരു സംഘം യുവാക്കള്‍ മനഃപൂര്‍വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ അതിനെയെല്ലാം സമചിത്തതയോടെ നേരിട്ട സംഘം ബാറില്‍ നിന്നും മടങ്ങവേയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടത്തിയ യുവാവ് ഏഷ്യന്‍ വംശജനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷപരിപാടികള്‍ ആരംഭിച്ചത് മുതല്‍ അവിടെയുണ്ടായിരുന്ന ഒരു സംഘം യുവാക്കള്‍ തന്നോട് മോശമായ രീതിയില്‍ പെരുമാറിയിരുന്നുവെന്നാണ് സണ്‍ഡേ മെര്‍ക്കുറിക്ക് നല്‍കിയ അഭിമുഖത്തില്‍ മീര പറഞ്ഞത്. ''ഒരു ഇന്ത്യന്‍ പെണ്‍കുട്ടി പലരാജ്യക്കാരോടൊപ്പം നില്‍ക്കുന്നതാകാം അവരെ പ്രകോപിപ്പിച്ചത്. അതിലൊരാള്‍ എന്റെ അടുത്ത് വന്ന് മോശമായരീതിയിലാണ് പെരുമാറിയത്. അവരെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ എന്റെ ഒരു സുഹൃത്തിന്റെ ദേഹത്തേക്ക് തുപ്പി. അതും പ്രശ്‌നമാക്കാന്‍ നിന്നില്ല. എന്നാല്‍ രാത്രി ആഘോഷ പരിപാടി കഴിഞ്ഞ് ഞാനും എന്റെ സുഹൃത്തുക്കളായ രണ്ട് യുവതികളും ചേര്‍ന്ന് തിരികെ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്- മീര പറഞ്ഞു.

ആക്രോശിച്ചാണ് അയാള്‍ ഞങ്ങളുടെ മുന്നിലെത്തിയത്. അയാളെ അവഗണിച്ച് മുന്നോട്ടുനടന്നെങ്കിലും അയാള്‍ പിന്തുടര്‍ന്നു. ഇതിനിടെയാണ് അയാള്‍ എന്റെ ചൈനീസ് സുഹൃത്തായ യുവതിയെ അധിക്ഷേപിച്ചത്. അവള്‍ക്കെതിരേ മോശം പദപ്രയോഗം നടത്തി. ഈ കൊറോണ വൈറസിനെ തിരികെ വീട്ടില്‍ കൊണ്ടുപോകൂ എന്നും അയാള്‍ പറഞ്ഞെന്നും യുവതി പറയുന്നു. ഇത് കേട്ടതോടെ തനിക്ക് ദേഷ്യം വന്നെന്നും അയാളെ ചീത്തവിളിച്ചെന്നും മീര സോളാങ്കി പറഞ്ഞു. ഇതിനുപിന്നാലെ യുവാവ് മീര സോളാങ്കിയെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ യുവതി നടപ്പാതയില്‍ തലയിടിച്ച് വീണു ബോധരഹിതയായി. തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചുവരുത്തിയാണ് മീരയെ ആശുപത്രിയില്‍ എത്തിച്ചത്.

അതേസമയം, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് സ്വദേശികള്‍ക്ക് പലയിടത്തും ഇത്തരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടിവരുന്നുണ്ടെന്നാണ് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്തത്. ബിര്‍മിങ്ഹാം സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയായ ചൈനീസ് സ്വദേശിക്ക് സമാനരീതിയില്‍ മര്‍ദനമേറ്റെന്നും മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category