1 GBP = 93.00 INR                       

BREAKING NEWS

മക്കളെ മാറ്റി നിര്‍ത്തി കാന്റില്‍ ലൈറ്റ് ഡിന്നര്‍ ഒരുക്കി മലയാളി ദമ്പതികളെ ഒരുമിച്ചിരുത്തി ബ്രിസ്റ്റോള്‍; സ്‌നേഹത്തിന്റെ തിരുവിശേഷിപ്പുകള്‍ ഒരുമിപ്പിച്ചു സ്‌നേഹ സന്ധ്യ ഒരുക്കി ഒരു നാട്

Britishmalayali
kz´wteJI³

ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ പെട്ടു പോയ ദമ്പതികളെ ഒരുമിപ്പിച്ചു ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുത്തി കാന്റില്‍ ലൈറ്റ് ഡിന്നര്‍ ഒരുക്കി സ്‌നേഹിക്കാന്‍ വിട്ടു കൊടുക്കുകയായിരുന്നു ബ്രിസ്റ്റോള്‍, സ്‌നേഹത്തിന്റെ തിരുവിശേഷിപ്പുകള്‍ തേടി ദമ്പതികള്‍ പഴമയിലേക്ക് മടങ്ങിയപ്പോള്‍ എല്ലാ മുഖങ്ങളിലും തെളിഞ്ഞത് സന്തോഷത്തിന്റെ അശ്രുബിന്ദുക്കള്‍.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ദമ്പതി വര്‍ഷ ആചരണത്തിന്റെ ഭാഗമായി ബ്രിസ്റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം സംഘടിപ്പിച്ച വ്യത്യസ്തമായ പരിപാടിയാണ് അപൂര്‍വ്വമായ ദൃശ്യവിരുന്നിന് അരങ്ങൊരുക്കിയത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണി മുതല്‍ രാത്രി പത്തു മണിവരെയാണ് പ്രൗഢ ഗംഭീരമായ കാന്റില്‍ ലൈറ്റ് ഡിന്നര്‍ നടന്നത്. മക്കളൊന്നും ഇല്ലാതെ, പരസ്പരം കൈകോര്‍ത്ത് പ്രണയം തുളുമ്പുന്ന മനസുകളുമായാണ് ഓരോ ദമ്പതികളും വേദിയിലേക്ക് എത്തിയത്.

മക്കള്‍.. ജോലി.. സമ്പാദ്യം... എന്നതിനൊക്കെ അപ്പുറം പരസ്പരമുള്ള സ്‌നേഹത്തിന്റെയും ഇഴയടുപ്പത്തിന്റെയും പ്രാധാന്യവും കുടുംബത്തിന്റെ മഹത്വവും വിളിച്ചോതുന്നതായി ദമ്പതി വര്‍ഷാചരണം മാറി. വിവാഹം കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകും. പിന്നെ അവര്‍ക്കു വേണ്ടിയാണ് മാതാപിതാക്കള്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്നത്. അതിനാല്‍ തന്നെയായിരുന്നു കുട്ടികളെ കുറച്ചു സമയം മാറ്റി നിര്‍ത്തി ദമ്പതികളെ ഒരുമിച്ച് ഇരുത്തി അവരുടെ ജീവിതാരംഭം തൊട്ടുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കാന്‍ അവസരം നല്‍കിയത്. 

കാന്‍ഡില്‍ ലൈറ്റ് ഡിന്നറിനൊപ്പം ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചു കൈപിടിച്ചു വിവാഹ പ്രതിജ്ഞ പുതുക്കി പരസ്പരം ഒരിക്കല്‍ കൂടി തങ്ങളുടെ ദാമ്പത്യത്തിന്റെ അടയാളമായ മോതിരം പരസ്പരം കൈമാറി. ശേഷം പരസ്പരം സംസാരിച്ച് ഡിന്നര്‍ ആസ്വദിച്ചാണ് ഓരോരുത്തരും മടങ്ങിയത്. 30 ഓളം ദമ്പതികളാണ് പരിപാടിയുടെ ഭാഗമായത്. വരും മാസങ്ങളില്‍ കൂടുതല്‍ ദമ്പതികളെ ഉള്‍പ്പെടുത്തി പരിപാടികള്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ പഞ്ച വത്സര പദ്ധതികളുടെ ഭാഗമായി ഈ വര്‍ഷം ദമ്പതി വര്‍ഷമായി ആചരിക്കുകയാണ്. രൂപതയുടെ പ്രവര്‍ത്തനം ദമ്പതികളില്‍ കേന്ദ്രീകരിക്കുകയാണ് മൂന്നാം വര്‍ഷത്തെ ലക്ഷ്യം.

വികാരി ഫാ പോള്‍ വെട്ടിക്കാട്ട്, സി. ലീന മേരി, സി ഗ്രേസ് മേരി തുടങ്ങിയവരുടെ നേതൃത്വത്തിലും കൈക്കാരന്മാരായ ബിനു ജേക്കബ്, ഷാജി വര്‍ക്കി, സെബാസ്റ്റ്യന്‍ ലോനപ്പന്‍, മെജോ ചെന്നേലില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുമാണ് പരിപാടികള്‍ നടത്തപ്പെട്ടത്. മനോഹരമായി അലങ്കരിച്ച സ്ഥലത്ത് ഗെയിമുകളും ഒരുക്കിയിരുന്നു. രാജുമോന്‍, ജിജി ലൂക്കോസ്, ലിന്റ ജിജി, ബീന മെജോ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category