1 GBP = 97.70 INR                       

BREAKING NEWS

ബ്രിട്ടീഷ് പാസ്പോര്‍ട്ടുമായി യൂറോപ്പിലെ ഏതെങ്കിലും എയര്‍പോര്‍ട്ടില്‍ ചെന്നാല്‍ നിങ്ങളെ മടക്കി അയക്കാന്‍ സാധ്യതയുണ്ട്; കാരണം ഇവിടെ തന്നെയുണ്ട്

Britishmalayali
kz´wteJI³

ങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ബ്രക്സിറ്റ് ഔദ്യോഗികമായി സംഭവിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് യുകെയ്ക്കും യൂറോപ്പിനും ഇടയില്‍ നിലനിന്നിരുന്ന നിയമങ്ങള്‍ക്കും കീഴ് വഴക്കങ്ങള്‍ക്കും നിര്‍ണായകമായ മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നുമുണ്ട്. ഈ അവസരത്തില്‍ യൂറോപ്പിലേക്ക് ഹോളിഡേക്ക് പോകുന്ന ബ്രിട്ടീഷകാര്‍ക്കാണ് ഏറ്റവും കൂടുതല്‍ ആശങ്കകളുള്ളത്. ബ്രക്സിറ്റിനെ തുടര്‍ന്നുള്ള പുതിയ നിയമമാറ്റങ്ങള്‍ തങ്ങളെ എത്തരത്തിലാണ് ബാധിക്കുകയെന്നത് അവര്‍ക്ക് കടുത്ത ഉത്കണ്ഠകളുണ്ടാക്കുന്നുണ്ട്. ബ്രിട്ടീഷ് പാസ്പോര്‍ട്ടുമായി യൂറോപ്പിലെ ഏതെങ്കിലും എയര്‍പോര്‍ട്ടില്‍ ചെന്നാല്‍ നിങ്ങളെ യാത്ര പൂര്‍ത്തിയാക്കാതെ മടക്കി അയക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും ഇപ്പോള്‍ ശക്തമാണ്. അതിനുള്ള കാരണങ്ങളില്‍ ചിലത് ഏതെന്ന് പരിശോധിക്കാം. ഇതിന് പുറമെ ബ്രക്സിറ്റിനെ തുടര്‍ന്ന് സംജാതമായിരിക്കുന്ന ഇമിഗ്രേഷന്‍ പാസ്പോര്‍ട്ട് നിയമമാറ്റങ്ങളും മനസിലാക്കുന്നത് നന്നായിരിക്കും.

ബ്രക്സിറ്റിനെ തുടര്‍ന്ന് യുകെക്കാര്‍ വര്‍ഷങ്ങളായി നടപ്പിലാക്കാന്‍ ആഗ്രഹിച്ച നിരവധി നിയമങ്ങള്‍ പ്രാവര്‍ത്തികമാകാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ രാജ്യ യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോന്നതിനെ തുടര്‍ന്ന് വന്‍ അനിശ്ചിതത്വം നേരിടുന്നുമുണ്ട്. ബ്രക്സിറ്റിനെ തുടര്‍ന്ന് തങ്ങള്‍ യൂറോപ്പിലേക്ക് നടത്തുന്ന യാത്രകളെയും വിനോദ സഞ്ചാരത്തെയും ബ്രക്സിറ്റ് ഏത് വിധത്തിലാണ് ബാധിക്കുകയെന്ന ആശങ്ക നിരവധി ബ്രിട്ടീഷുകാര്‍ പുലര്‍ത്തി വരുന്നുണ്ട്. ഒരു ഡീലോട് കൂടിയാണ് യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ടതെന്നതിനാല്‍ ബ്രക്സിറ്റിനെ തുടര്‍ന്നുള്ള മാറ്റങ്ങളൊന്നും ഫലത്തില്‍ വന്നിട്ടില്ല.

അതിനാല്‍ 2020ന്റെ ശേഷിക്കുന്ന മാസങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള ബ്രിട്ടീഷുകാരുടെ സഞ്ചാരം പഴയ പടി തന്നെയായിരിക്കും. ഇക്കാരണത്താല്‍ സാധുതയുള്ള ബ്രിട്ടീഷ് പാസ്പോര്‍ട്ടുമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് പോകാന്‍ നിലവിലും പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നുമുണ്ടാവില്ല. ഇത് പ്രകാരം യൂറോപ്പില്‍ പോകുന്ന ബ്രിട്ടീഷുകാര്‍ക്ക് ഫോണ്‍ വിളിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ടെക്സ്റ്റ് മെസേജുകള്‍ അയക്കാനും കോച്ചുകള്‍ക്കും ട്രെയിനുകള്‍ക്കും വേണ്ടി വരുന്ന ചെലവും നേരത്തേതിന് സമാനമായിരിക്കും. അതായത് ബ്രക്സിറ്റ് മൂലം ഇത്തരം കാര്യങ്ങളിലൊന്നും മാറ്റമുണ്ടാകില്ലെന്ന് ചുരുക്കം.

യൂകെയും യൂണിയനും ബ്രക്സിറ്റിന്റെ ഭാഗമായുണ്ടാക്കിയിരിക്കുന്ന ഡീല്‍ പ്രകാരം ഒരു വര്‍ഷം ട്രാന്‍സിഷന്‍ പിരിയഡുള്ളതിനാലാണ് ബ്രക്സിറ്റ് ബ്രിട്ടീഷുകാരെ വലിയ തോതില്‍ ബാധിക്കാതിരിക്കുന്നത്. എന്നാല്‍ ട്രാന്‍സിഷന്‍ പിരിയഡ് കഴിഞ്ഞെത്തുന്ന 2021ല്‍ കാര്യങ്ങള്‍ ഇതു പോലെ സുഗമമായിരിക്കില്ലെന്നാണ് മുന്നറിയിപ്പ്.  ഏറ്റവും പുതിയ ട്രാവല്‍ അഡൈ്വസില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ ഈ മുന്നറിയിപ്പേകുന്നുണ്ട്.ഇത് പ്രകാരം അടുത്ത വര്‍ഷം മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതായിരിക്കും. ഇതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇപ്പോള്‍ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. 2021 ജനുവരി ഒന്ന് വരെ കാലഹരണപ്പെടാത്ത യുകെ പാസ്പോര്‍ട്ടുമായി നിങ്ങള്‍ക്ക് യൂറോപ്പിലേക്ക് പ്രയാസമൊന്നുമില്ലാതെ സഞ്ചരിക്കാമെന്നാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് ഉറപ്പേകുന്നത്.

ബ്രക്സിറ്റിനെ തുടര്‍ന്നുള്ള പുതിയ നിയമങ്ങള്‍ അടുത്ത വര്‍ഷം ജനുവരി ഒന്നിനായിരിക്കും നിലവില്‍ വരുന്നത്. ഇത് പ്രകാരം നിങ്ങളുടെ കാലാവധി അവസാനിക്കാന്‍ ആറു മാസമെങ്കിലും ശേഷിക്കുന്ന ബ്രിട്ടീഷ് പാസ്പോര്‍ട്ടുമായി മാത്രമേ മുതിര്‍ന്നവരും കുട്ടികളും യൂറോപ്പിലേക്ക് യാത്ര പോകാവൂ. ഇതില്‍ അയര്‍ലണ്ട് ഉള്‍പ്പെടുന്നില്ല. പാസ്പോര്‍ട്ടിലെ തിയതിയുമായി വ്യത്യാസമുള്ളതാണ് യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിക്കുന്ന ആറ് മാസമെന്നതെന്നതും ഓര്‍ക്കുക. അതായത് നിങ്ങളുടെ പാസ്പോര്‍ട്ട് കാലഹരണപ്പെടുന്നതിന് മുമ്പ് പുതുക്കിയാല്‍ അധികമാസങ്ങള്‍ ഇതിലെ അവസാന തീയതിയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും.

എന്നാല്‍ ഇത്തരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്ന അധിക മാസങ്ങള്‍ യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ആറു മാസങ്ങള്‍ക്കായി പരിഗണിക്കില്ലെന്ന് പ്രത്യേകം ഓര്‍ക്കണമെന്നാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ് മുന്നറിയിപ്പേകുന്നത്. ഇതിനാല്‍ യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പ്രകാരം പാസ്പോര്‍ട്ടിന്റെ കാലാവധി അവസാനിക്കാന്‍ ആറു മാസമെങ്കിലും ശേഷിച്ചിട്ടില്ലെങ്കില്‍ അത്തരം പാസ്പോര്‍ട്ടുമായി യൂറോപ്പിലേക്ക് പോകുന്നവര്‍ക്ക് യാത്ര പൂര്‍ത്തിയാക്കാനാവാതെ ബ്രിട്ടനിലേക്ക് തന്നെ തിരിച്ചയക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category