1 GBP = 93.50 INR                       

BREAKING NEWS

കുടുംബ വഴക്കും സ്വത്ത് തര്‍ക്കവും അതിരുവിട്ടപ്പോള്‍ പൊലീസില്‍ ഭാര്യ പരാതി നല്‍കിയത് പ്രതികാരമായി; എങ്ങനേയും കൊല്ലുമെന്ന ഭീഷണി കണക്കിലെടുത്ത് സുലൈഖ എത്തിയത് ഉമ്മയുടെ അടുത്ത്; അര്‍ദ്ധരാത്രി വെട്ടുകത്തിയുമായി പതുങ്ങി നില്‍ക്കുന്ന യൂസഫിനെ അയല്‍വാസി കണ്ടതോടെ എടുത്ത മുന്‍കരുതല്‍ വെറുതെയായി; മുറ്റം അടിക്കാന്‍ ഉമ്മ പുറത്തിറങ്ങിയത് ഗ്രില്‍ പൂട്ടി; വൈരാഗ്യം തലയ്ക്ക് പിടിച്ചപ്പോള്‍ ഓട് പൊളിച്ചിറങ്ങി കഴുത്തറത്തു കൊല; സുലൈഖയെ യൂസഫ് വകവരുത്തിയത് സമാനതകളില്ലാതെ; കേട്ട് ഞെട്ടി പുന്നയൂര്‍ക്കുളം

Britishmalayali
kz´wteJI³

തൃശൂര്‍: വീടിന്റെ ഓടുപൊളിച്ചുകയറി ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ക്രൂരത കേട്ട് ഞെട്ടി പുന്നയൂര്‍ക്കുളം. ചെറായി തങ്ങള്‍പ്പടി പാലത്തിനു സമീപം പെരുമ്പടപ്പ് സ്വദേശിനി ചീനിക്കര യൂസഫി(62)ന്റെ ഭാര്യ കരുമത്തി പറമ്പില്‍ സുലൈഖ (52) യെയാണ് വീടിനകത്തുകൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആറുമാസമായി യൂസഫുംസുലൈഖയും വഴക്കിട്ട് പിരിഞ്ഞു കഴിയുകയായിരുന്നു. ഉമ്മ ഖദീജയ്‌ക്കൊപ്പമായിരുന്നു സുലൈഖയുടെ താമസം. ഇന്നലെ രാവിലെ 7.30നാണു ആക്രമണമുണ്ടായത്. വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്നാണു യൂസഫ് ആക്രമണം നടത്തിയത്. ഖദീജ മുറ്റമടിക്കാനായി പുറത്തിറങ്ങിയ സമയത്താണു യൂസഫ് വീടിനുള്ളില്‍ കടന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ ഖദീജ കുത്തേറ്റ നിലയില്‍ മകളെ കാണുകയായിരുന്നു. ആക്രമണത്തിനുശേഷം ഒളിവില്‍ പോകാന്‍ ശ്രമിക്കവെ എരമംഗലത്തുവച്ചാണ് യൂസഫിനെ പിടികൂടിയത്.

ഇയാള്‍ എരമംഗലത്ത് മരകച്ചവട സ്ഥാപനത്തിലെ ജീവനക്കാരനാണ്. നേരത്തെ മനുഷ്യാവകാശ സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നു. യൂസഫ് വീട്ടിലെത്തി സുലൈഖയുമായി വഴക്കിടുന്നത് പതിവായിരുന്നെന്നു മക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. കുടുംബ വഴക്കിന്റെ പേരില്‍ രണ്ടുവട്ടം യൂസഫിനെതിരെ സുലൈഖ പൊലീസിനു പരാതി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലയ്ക്ക് കാരണം.

വീട്ടില്‍ സുലൈഖയും ഉമ്മ ഖദീജയും മാത്രമാണ് താമസം. ഏഴുമണിയോടെ ഖദീജ മുറ്റമടിക്കാന്‍ വീടിനു പുറത്തിറങ്ങി. യൂസഫ് അപായപ്പെടുത്തുമെന്ന ഭീഷണിയുള്ളതിനാല്‍ മുന്‍വശത്തെ വാതില്‍ തുറന്നു പുറത്തിറങ്ങിയ ശേഷം ഖദീജ വരാന്തയിലെ ഗ്രില്‍ പുറത്തു നിന്നു പൂട്ടിയിരുന്നു. ഈ സമയം വീടിന്റെ പരിസരത്തു യൂസഫ് വെട്ടുകത്തിയുമായി പതുങ്ങിയിരിക്കുകയായിരുന്നു.

മുറ്റമടിച്ചുകൊണ്ടു ഖദീജ വീടിനു പിന്നിലേക്കു മാറിയ തക്കത്തിന് യൂസഫ് ഓടുപൊളിച്ചു വരാന്തയ്ക്കുള്ളില്‍ ഇറങ്ങി. മുന്‍വശത്തെ വാതില്‍ തള്ളിത്തുറന്നു മുറിക്കുള്ളില്‍ പ്രവേശിച്ച ശേഷം സുലൈഖയുടെ കഴുത്തറുത്തു കൊലപ്പെടുത്തി. മക്കള്‍: മന്‍സൂര്‍, മുന്‍ഷാദ്, മുന്നത്ത്. മരുമക്കള്‍: നൗഫല്‍, റുബീന, കദീജ. കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ്, സിഐ. കെ.ജി. സുരേഷ്, വടക്കേക്കാട് എസ്ഐ. പ്രദീപ്കുമാര്‍, എന്നിവര്‍ സംഭവസ്ഥലത്തെത്തി.

ഭര്‍ത്താവ് യൂസഫും സുൈലഖയും തമ്മില്‍ നേരത്തെതന്നെ വഴക്കുണ്ട്. രണ്ട് ആണ്‍ മക്കളും വേറെയാണ് താമസം. യൂസഫാകട്ടെ കുറേക്കാലമായി നാട്ടില്‍ ഇല്ലായിരുന്നു. ഇരുവരും തമ്മിലുള്ള കുടുംബവഴക്കിനെ ചൊല്ലി വടക്കേക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതികള്‍ ലഭിച്ചിരുന്നു. യൂസഫിന്റെ ഭീഷണി നിലനിന്നിരുന്നു. രാത്രി പതിനൊന്നരയോടെ യൂസഫിനെ വെട്ടുകത്തിയുമായി അയല്‍വാസികഴ് കണ്ടിരുന്നു. ഇക്കാര്യം, അയല്‍വാസികള്‍ സുലൈഖയെ ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നു. യൂസഫിനു മരമില്ലിലാണ് ജോലി. അറസ്റ്റ് ചെയ്ത യൂസഫിനെതിരെ കൊലക്കുറ്റം ചുമത്തി.

കുടുംബവഴക്കും സ്വത്തുതര്‍ക്കവും മൂലം ഏറെനാളായി സുലൈഖയും യൂസഫും പിരിഞ്ഞായിരുന്നു താമസം. ഭര്‍ത്താവിന്റെ ഉപദ്രവത്തെക്കുറിച്ച് കഴിഞ്ഞ നവംബര്‍ 23 നും ഡിസംബര്‍ ആറിനും വടക്കേക്കാട് പൊലീസിനു സുലൈഖ പരാതി നല്‍കിയത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ യൂസഫിനെ വെട്ടുകത്തിയുമായി അയല്‍വാസി രാജനാണ് വീട്ടുപരിസരത്തു കണ്ടത്. രാജന്റെ ഭാര്യ സുനിത ഇക്കാര്യം സുലൈഖയെ ഫോണില്‍ വിളിച്ചു പറയുകയും ചെയ്തു. അതുകൊണ്ടാണ് സുലൈഖയുടെ അമ്മ ഖദീജ ഗ്രില്‍ പൂട്ടി മുന്‍കരുതല്‍ എടുത്തത്. ഇത് മനസ്സിലാക്കിയാണ് ഓട് പൊളിച്ചിറങ്ങി കൊലപാതകം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category