1 GBP = 92.00INR                       

BREAKING NEWS

തുണ്ടിക്കോട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ കാണിക്ക മോഷ്ടിച്ച വില്ലന്‍; വാരത്തെ വീട്ടില്‍ നിന്നും ബാഗുമായി കടന്നത് വീട്ടുകാര്‍ കൈയോടെ പൊക്കിയത് ഒച്ചവച്ച് ആളെ കൂട്ടി; പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചപ്പോഴും തല്ല് വേണ്ടുവോളം കിട്ടി; പൂവാല ശല്യത്തിന് കിട്ടിയ താക്കീതുകള്‍ ഏറെ; കൊച്ചു വിയാനെ കൊല്ലാന്‍ നിധിനും കൂടെയുണ്ടാകുമെന്ന് കരുതുന്നവര്‍ ഏറെ; തയ്യില്‍ കടപ്പുറത്തെ ക്രൂരതയില്‍ നിധിനെ രക്ഷിക്കുന്നത് കമ്യൂണിസ്റ്റ് ബന്ധമോ? ശരണ്യയുടെ 'ജാരന്‍' നാട്ടിലെ ഭണ്ഡാര കള്ളന്‍

Britishmalayali
ആര്‍ പീയൂഷ്

കണ്ണൂര്‍: കുഞ്ഞിനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകന്‍ നിധിന്‍ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലാണ് എന്നാണ് പുറത്ത് വരുന്ന വിവരം. നാട്ടിലെ ഒട്ടുമിക്ക പ്രശ്‌നങ്ങളിലും ഇയാളുടെ പങ്കുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മോഷണക്കുറ്റം ഉള്‍പ്പെടെയുള്ള കേസുകളിലും ഇയാള്‍ പ്രതിയാണ്. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതും നിധിന്റെ നേരം പോക്കുകലില്‍ ഒന്നാണ്. ഇതിന് വേണ്ടുവോളം മരുന്ന് നാട്ടുകാര്‍ കൊടുത്തിട്ടുമുണ്ട്. ഇയാളുടെ കാമുകി ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തോടു കൂടിയാണ് നിധിന്‍ ഇപ്പോള്‍ നാട്ടില്‍ ചര്‍ച്ചാ വിഷയമായിത്താരുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഇയാളെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും സൂചനയുണ്ട്.

വാരം തുണ്ടിക്കോട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും ഭക്തര്‍ കാണിക്ക അര്‍പ്പിച്ച പണം മോഷ്ടിച്ചതിനായിരുന്നു ഇയാള്‍ക്കെതിരെ ഉയര്‍ന്ന മോഷണക്കുറ്റം. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്‍വശം സ്ഥാപിച്ചിരുന്ന ഭണ്ഡാരം കുത്തി തുറന്ന് പണം മുഴുവന്‍ ഇയാള്‍ അപഹരിച്ചു. പൊലീസ ് ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ച് വരുമ്പോഴാണ് സിസിടിവി ദൃശ്യങ്ങളില്‍ നിധിനെ കണ്ടത്. നിധിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മോഷണക്കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് വാരത്തുള്ള ഒരു വീട്ടില്‍ നിന്നും പണം അടങ്ങിയ ബാഗുമായി ഇയാള്‍ കടന്നു കളയാന്‍ ശ്രമിച്ചിരുന്നു. വീട്ടുകാര്‍ ഇത് കാണുകയും ഒച്ചവച്ച് ആളുകളെ കൂട്ടി പിടികൂടുകയുമായിരുന്നു. അന്നും ആവിശ്യത്തിന് തല്ല് നിധിന്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

അതു പോലെ തന്നെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ നാട്ടുകാരുടെ തല്ല് വേണ്ടുവോളം കിട്ടിയിട്ടുണ്ട്. ഇത് പാര്‍ട്ടീ നേതാക്കള്‍ ഇടപെട്ട് കേസാക്കാതെ ഒതുക്കി തീര്‍ക്കുകയായിരുന്നു. കൂടാതെ സി.എച്ച്.എം ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ പെണ്‍കുട്ടികളെ ശല്യം ചെയ്തതിനും നാട്ടുകാര്‍ താക്കീത് നല്‍കിയിട്ടുണ്ട്. പൊതുവേ ക്രിമിനല്‍ സ്വഭാവമുള്ള ആളാണ് നിധിനെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനാല്‍ കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നില്‍ ഇയാളുടെ കൈകളും ഉണ്ടാകാം എന്നും നാട്ടുകാര്‍ സംശയിക്കുന്നു. ഇത്തരം ക്രിമിനല്‍ സ്വഭാവമുള്ളയാളെ എന്തു കൊണ്ടാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തത് എന്നാണ് നാട്ടുകാരുടെ ചോദ്യം. ഇയാളുടെ ഫെയ്സ് ബുക്കില്‍ നിറയുന്നത് കമ്മ്യൂണിസ്റ്റ് ബന്ധങ്ങളാണ്.

നിധിന്‍ ശരണ്യയുടെ വീടിന്റെ പരിസരത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ചൊവ്വ സ്പിന്നിങ് മില്ലിന് സമീപത്തെ സിസിടിവി ക്യാമറയിലാണ് നിധിന്‍ ബൈക്കില്‍ പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയെങ്കിലും ഹാജരായില്ല. ഇന്ന് സ്റ്റേഷനില്‍ ഹാജരാകുമെന്നാണ് ലഭിക്കുന്ന വിവരം. ഹാജരായില്ല എങ്കില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് പോകും. ശരണ്യയുടെയും നിധിന്റെയും മൊബൈല്‍ ഫോണുകളുടെ കോള്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ 7000 സെക്കന്റ് ദൈര്‍ഘ്യമുള്ള സംഭാഷണം വരം നടന്നിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

നിധിന്റെ മൊഴി വീണ്ടും എടുത്തതിന് ശേഷം ശരണ്യയുടെ മൊഴിയുമായി വൈരുദ്ധ്യമുണ്ടെങ്കില്‍ മാത്രമേ ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിയൂ എന്ന് കണ്ണൂര്‍ സിറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ സതീശന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. നിധിന്റെ മൊഴിയെടുത്തതിന് ശേഷം മാത്രമേ ശരണ്യയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കുകയുള്ളൂ. ശാസ്ത്രീയമായ തെളിവുകളെല്ലാം ഉള്ള സ്ഥിതിക്ക് 90 ദിവസങ്ങള്‍ക്കകം കുറ്റ പത്രം സമര്‍പ്പിക്കാനാവും എന്നാണ് പൊലീസ് പറയുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ തയ്യിലെ ശരണ്യയും ഭര്‍ത്താവ് പ്രണവും പ്രണയബദ്ധരായത് ഫെയ്സ് ബുക്ക് എന്ന സോഷ്യല്‍ മീഡിയ വഴിയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം പൂത്തുലഞ്ഞ് വിവാഹത്തിലെത്തി നില്‍ക്കുമ്പോള്‍ ശരണ്യയെ മറ്റൊരാള്‍ പ്രണയിക്കുന്നുണ്ടായിരുന്നു. ശരണ്യയും പ്രണവും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് നിധിന്‍ തന്നെ പ്രണയിച്ചിരുന്നു എന്ന് ശരണ്യ അറിയുന്നത്. ശരണ്യയുടെ ഒരു സുഹൃത്താണ് ഇക്കാര്യം പറയുന്നത്. ഇതറിഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് പ്രണയിച്ചിരുന്ന കാര്യം വിവാഹത്തിന് മുന്‍പ് പറയാതിരുന്നത് എന്ന് ചോദിച്ചു. അത് തനിക്കറിയില്ലെന്നും നേരിട്ട് ചോദിക്കാനും സുഹൃത്ത് പറഞ്ഞു. നിധിന്‍ തന്റെ ഫെയ്സ് ബുക്ക് സുഹൃത്താണ് എന്നതിലുപരി മറ്റൊന്നും ഇയാളെ പറ്റി ശരണ്യയ്ക്ക് അറിയില്ലായിരുന്നു.

ഒരു ദിവസം ഇക്കാര്യം ഫെയ്സ് ബുക്ക് മെസ്സെഞ്ചര്‍ വഴി നിധിനോട് ശരണ്യ ചോദിച്ചു. ഒരാപാടിഷ്ടമായിരുന്നു എന്നും തന്റെ ജീവന്റെ പാതിയാക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും നിധിന്‍ മറപടി പറഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ലാ എന്നും നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം എന്നും നിധിന്‍ പറഞ്ഞു. അങ്ങനെ ഇരിക്കെയാണ് പ്രണവ് ഗള്‍ഫിലേക്ക് പോകുന്നത്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കായിട്ടാണ് പോയത്. ഗള്‍ഫില്‍ പോയ ശേഷം ഭര്‍തൃമാതാവുമായി സ്ഥിരം കലഹിക്കുന്നത് പതിവായി. ഇതിനിടയിലാണ് നിധിനോട് ഇതേപറ്റിയുള്ള വിഷമങ്ങളും ആകുലതകളും പറയുന്നത്. നിധിന്‍ ഇത് പരമാവധി മുതലെടുക്കാന്‍ തീരുമാനിച്ചു.

വിഷമങ്ങള്‍ക്ക് ആശ്വാസ വാക്കേകി കൂടുതല്‍ ശരണ്യയുമായി അടുത്തു. അങ്ങനെ എല്ലാ ദിവസവും നിധിനുമായി ഫോണില്‍ സംസാരിക്കുന്നത് പതിവായി. ഒരു ദിവസം നിധിന്‍ ശരണ്യയെ നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഇരുവരും കണ്ണൂരിലുള്ള ഒരു ബേക്കറിയില്‍ കൂടിക്കാഴ്ച നടത്തി. പിന്നീട് കൂടിക്കാഴ്ചകള്‍ പതിവാക്കി. അങ്ങനെയാണ് ഇരുവരും പ്രണയത്തിലേക്ക് കടന്നത്. കുഞ്ഞില്ലായിരുന്നുവെങ്കില്‍ ഒന്നിച്ച് ജീവിക്കാമെന്ന് നിധിനോട് ശരണ്യ പറഞ്ഞതായി പൊലീസ് മൊഴിയില്‍ പറയുന്നുണ്ട്. പുറത്തുള്ള കൂടിക്കാഴ്ചകള്‍ മാറി വീട്ടില്‍ വച്ചായി പിന്നെ. ഇതോടെ ശരണ്യ പൂര്‍ണ്ണമായും നിധിന് വഴങ്ങി.

ഭര്‍തൃവീട്ടിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മമൂലം ഗള്‍ഫില്‍ നിന്നും പ്രണവ് മടങ്ങിയെത്തി ശേഷം വാടക വീട്ടിലേക്ക് മാറി. ഗള്‍ഫിലെ ജോലി മതിയാക്കിയായിരുന്നു പ്രണവ് എത്തിയത്. പിന്നീട് നാട്ടില്‍ പോളിഷിങ് ജോലിക്കായി പോകുകയായിരുന്നു. ഗള്‍ഫിലേക്ക് തിരികെ പോകാന്‍ ശരണ്യ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവിടെ വലിയ ശമ്പളം ഇല്ലാത്തതിനാല്‍ പോയിട്ട് കാര്യമില്ല എന്ന് പ്രണവ് പറഞ്ഞു. ഭര്‍ത്താവ് നാട്ടിലായതിനാല്‍ നിധിനുമായുള്ള കൂടിക്കാഴ്ചകള്‍ നടക്കാതെയായി. ഇതുമൂലമാകണം ശരണ്യ സ്വന്തം വീട്ടിലേക്ക് മാറിയത് എന്നാണ് നിഗമനം.

വീട്ടില്‍ പോയി നില്‍ക്കാനായി ശരണ്യ പറഞ്ഞ കാരണം തനിക്ക് പാചകം ചെയ്യാനും കുഞ്ഞിനെ നോക്കാനും വയ്യ എന്നായിരുന്നു. ശരണ്യയെ പ്രേമിച്ച് വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയതിനാലും വ്യത്യസ്ഥ ജാതിയായതിനാലും ശരണ്യയുടെ അച്ഛന് പ്രണവിനെ അത്ര സ്വീകാര്യമല്ലായിരുന്നു. അതിനാല്‍ വീട്ടില്‍ പോയി നില്‍ക്കുമ്പോള്‍ പ്രണവ് ശരണ്യയെ കാണാനെത്തുന്നത് പിതാവ് വത്സരാജ് കടലില്‍ മീന്‍ പിടിക്കാനായി പോകുമ്പോഴായിരുന്നു. അങ്ങനെ ഒരു ദിവസമാണ് കാമുകനുമൊത്ത് ജീവിക്കാനായി ഒന്നര വയസ്സുള്ള തന്റെ മകനെ ശരണ്യ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category