1 GBP = 93.00 INR                       

BREAKING NEWS

തടി വഞ്ചി ഉലഞ്ഞ് മറിഞ്ഞത് അപകടമായി; ട്രിച്ചി സെന്റ് ജോസഫ് കോളേജില്‍ എംഫില്‍ വിദ്യാര്‍ത്ഥിയായ വൈദികനെ രക്ഷിക്കാന്‍ സഹയാത്രികര്‍ നടത്തിയ ശ്രമം വിഫലമായി; രക്ഷാപ്രവര്‍ത്തനെത്തിയവര്‍ കരയില്‍ എത്തിച്ചത് ഫാ ജോണിന്റെ ചേതനയറ്റ ശരീരം; നേര്യമംഗലത്തിന് സമീപം വഞ്ചി മറിഞ്ഞ് മരിച്ചത് കോതമംഗലം രൂപതാംഗമായ യുവ വൈദികന്‍; ഫാ. ജോണിന്റെ സംസ്‌കാരം പിന്നീട്

Britishmalayali
kz´wteJI³

കോതമംഗലം: നേര്യമംഗലത്തിന് സമീപം വഞ്ചി മറിഞ്ഞ് കോതമംഗലം രൂപതാംഗമായ യുവ വൈദികന്‍ മരിച്ചു. ട്രിച്ചി സെന്റ് ജോസഫ് കോളജ് എംഫില്‍ വിദ്യാര്‍ത്ഥി മുവാറ്റുപുഴ രണ്ടാര്‍ പടിഞ്ഞാട്ടുവയലില്‍ ഫാ.ജോണ്‍ (33) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30 ഓടെ ആവോലിച്ചാലിന് സമീപം പെരിയാറിലായിരുന്നു അപകടം.

ആവോലിച്ചാല്‍ കടവില്‍ നിന്നും അല്‍പ്പദൂരം നീങ്ങിയപ്പോഴേക്കുമായിരുന്നു തടികൊണ്ടുള്ള വഞ്ചി ഉലഞ്ഞ് മറിഞ്ഞത്. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വൈദികര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിഫലമാകുകയായിരുന്നു. പുഴയില്‍ സമീപത്തുണ്ടായിരുന്ന മറ്റൊരു വഞ്ചി ഉടന്‍ തുഴഞ്ഞെത്തി അപകടത്തില്‍പ്പെട്ട മൂവരെയും കരക്കെത്തിച്ചെങ്കിലും ഫാ.ജോണിന്റെ ജിവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന ഇഞ്ചത്തൊട്ടി പള്ളി വികാരി ഫാ.ജെയിംസ് ചൂരത്തൊട്ടി, മലയിഞ്ചി സെന്റ് തോമസ് പള്ളി വികാരി ഫാ. ആന്റണി മാളിയേക്കല്‍ എന്നിവരെയും കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൂവാറ്റുപുഴ രണ്ടാര്‍ പടിഞ്ഞാറ്റുവയലില്‍ പരേതനായ റിട്ട. പൊലീസ് ഓഫീസര്‍ ജേക്കബ് - റിട്ടയേര്‍ഡ് അദ്ധ്യാപിക റോസിലി ദമ്പതികളുടെ മകനാണ് ഫാ.ജോണ്‍. ഏക സഹോദരന്‍ സോബിന്‍. സോബിന്റെ ഭാര്യ ആര്‍ച്ച. മ്യതദേഹം ധര്‍മ്മഗിരി ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം പിന്നീട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category