1 GBP = 93.00 INR                       

BREAKING NEWS

ടെലികോം മേഖലയെ കാത്തിരിക്കുന്നത് വന്‍ പ്രതിസന്ധി; സമീപ ഭാവിയില്‍ ഇന്ത്യയില്‍ ഉണ്ടാകുക ഒന്നോ രണ്ടോ ടെലികോം സേവന ദാതാക്കള്‍; എജിആര്‍ കുടിശിക ഉടന്‍ ഈടാക്കണമെന്ന സുപ്രീംകോടതി നിലപാട് രാജ്യത്തെ ടെലികോം വ്യവസായത്തെ മാറ്റിമറിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്ത് ടെലികോം വ്യവസായം വന്‍ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍. സമീപ ഭാവിയില്‍ തന്നെ രണ്ടോ മൂന്നോ സേവനദാതാക്കള്‍ മാത്രമേ രാജ്യത്ത് അവശേഷിക്കൂ എന്നും നിലവിലുള്ള താരിഫുകള്‍ എല്ലാം സ്വപ്നങ്ങള്‍ മാത്രമായി മാറുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ടെലികോം കമ്പനികള്‍ അടയ്ക്കാനുള്ള അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എജിആര്‍) കുടിശിക തുകയായ 1.47 ലക്ഷം കോടി രൂപ വിട്ടുവീഴ്ച്ച കൂടാതെ പിരിച്ചെടുക്കണം എന്ന സുപ്രീംകോടതി നിര്‍ദ്ദേശമാണ് ടെലികോം മേഖലയെ പുതിയ പ്രതിസന്ധിയിലാക്കുന്നത്.

ചെറുതും വലുതുമായ 15 കുടിശികക്കാരാണ് ഉള്ളത്. ഇവര്‍ക്കെല്ലാം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം കത്തുകളയച്ചെങ്കിലും രണ്ടു കമ്പനികള്‍ മാത്രമാണ് പ്രതികരിച്ചിരിച്ചിരിക്കുന്നത്. മറ്റു കമ്പനികളെ അപേക്ഷിച്ച് താമസിച്ചു പ്രവര്‍ത്തനം തുടങ്ങിയ റിലയന്‍സ് ജിയോയുടെ കുടിശിക 195 കോടി രൂപയായിരുന്നു. അവര്‍ തുക ജനുവരിയില്‍ അടച്ച് കുടിശിക തീര്‍ത്ത ഏക ഓപ്പറേറ്ററായി.

നിലവിലുള്ള നിയമങ്ങള്‍ പ്രകാരം ടെലികോം കമ്പനികള്‍ 3-5 ശതമാനം സ്‌പെക്ട്രം യൂസേജ് ചാര്‍ജ് ആയും 8 ശതമാനം ലൈസന്‍സ് ഫീ ആയും നല്‍കണം. ഇതെല്ലാം അടയ്ക്കാതെ കിടന്ന് വര്‍ധിച്ചാണ് 1.47 ലക്ഷം കോടി എന്ന തുകയിലേക്ക് എത്തിയത്. ഇതില്‍ 92,642 കോടി രൂപ അടയ്ക്കാത്ത ലൈസന്‍സ് ഫീ ആണ്. 55,054 കോടി രൂപസ്‌പെക്ട്രം യൂസേജ് ചാര്‍ജും. ഭാര്‍തി എയര്‍ടെല്‍ (35,500 കോടി രൂപ), വോഡഫോണ്‍-ഐഡിയ (53,000 കോടി രൂപ), ടാറ്റാ ടെലിസര്‍വീസസ് (14,000 കോടി രൂപ) എന്നിങ്ങനെയാണ് അടയ്ക്കാതെ കിടക്കുന്ന തുക. ബിഎസ്എന്‍എലിനുമുണ്ട് കുടിശിക- 4,989 കോടി രൂപ. എംടിഎന്‍എല്‍ 3,122 കോടി രൂപ. ചില കമ്പനികള്‍ തങ്ങളുടെ കുടിശികയുടെ ഒരു ഭാഗം അടച്ചെങ്കിലും ഇനിയും ബാക്കിയുണ്ട്.

കഴിഞ്ഞ 14 വര്‍ഷമായി തുടര്‍ന്നുവന്നിരുന്ന നിയമ യുദ്ധത്തിനൊടുവില്‍, കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കോടതി ടെലികോം ഭീമന്മാര്‍ അടയ്ക്കാതെ കിടക്കുന്ന കുടിശിക അടയ്ക്കണമെന്ന വിധി പ്രസ്താവിച്ചത്. ഇനിയും തുക അടയ്ക്കാത്ത കാര്യത്തില്‍ കോടതി ഉല്‍കണ്ഠയും രേഖപ്പെടുത്തിയതോടെ സര്‍ക്കാര്‍ പണം ഈടാക്കാനുള്ള നടപടി തുടങ്ങി. ഇതോടെയാണ് വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ടെലികോം വ്യവസായം കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നീങ്ങും എന്നാണ് വിലയിരുത്തല്‍. ഒരു പക്ഷേ, ഇനി ജിയോയും എയര്‍ടെലും മാത്രം ശേഷിക്കുന്ന ഒരു അവസ്ഥാവിശേഷം പോലും ഉരുത്തിരിയാമെന്നും അങ്ങനെ വന്നാല്‍ അത് ഉപയോക്താകവിന് ഭാവിയില്‍ വലിയ തുകകള്‍ നല്‍കേണ്ടിവരും എന്നും വിലയിരുത്തപ്പെടുന്നു. കമ്പനികള്‍ക്ക നിലനില്‍ക്കണമെങ്കില്‍ അവര്‍ക്കു നഷ്ടമാകുന്ന തുക ഉപയോക്താക്കളില്‍ നിന്നു പിടിച്ചെടുക്കുക എന്നത് മാത്രമാണ് മാര്‍ഗം. അത്തരത്തില്‍ സംഭവിച്ചാല്‍ കോള്‍, ഡേറ്റാ നിരക്കുകള്‍ ഉയരാം.

എയര്‍ടെല്‍ തങ്ങളുടെ കുടിശികയില്‍ 10,000 കോടി രൂപ കെട്ടി. ബാക്കി തുക മാര്‍ച്ച് 17ന് മുന്‍പ് അടയ്ക്കാമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. വോഡഫോണ്‍-ഐഡിയ പറയുന്നത് തങ്ങള്‍ക്ക് ഇപ്പോള്‍ 2500 കോടി രൂപയെ അടയ്ക്കാനാകൂ എന്നാണ്. ആയിരം കോടി രൂപ കൂടെ പിന്നീട് അടയ്ക്കാമെന്നും അവര്‍ പറയുന്നു. തങ്ങളുടെ അവസ്ഥ മനസ്സിലാക്കി തങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് അവര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചത്. തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന കാര്യവും അവര്‍ ഗൗരവത്തോടെ പരിഗണിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടെലികോം മേഖലയ്ക്ക് ഉണ്ടാകുന്ന പ്രതിസന്ധി രാജ്യത്തിന്റെ വിവിധ വ്യാവസായിക മേഖലകളെയും ഗുരുതരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എസ്ബിഐ മേധാവി രജ്‌നിഷ് കുമാര്‍ പറയുന്നത് ബാങ്കുകള്‍ക്കായിരിക്കും അവസാനം അതിന്റെ ആഘാതം ഏല്‍ക്കുക എന്നാണ്. പ്രശ്‌നമുണ്ടായാല്‍ അത് ഒതുങ്ങിത്തീരില്ല. അത് വിവിധ മേഖലകളിലേക്ക് പകരാമെന്നാണ് അദ്ദേഹം പറയുന്നത്. ഇത്ര വലിയ തുക നല്‍കാനാവില്ല, തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് കമ്പനികള്‍ ആവശ്യപ്പെട്ടാല്‍ പുറമേ നിന്നുള്ള സഹായത്തോടെ മാത്രമെ ടെലികോം സെക്ടറിന് പിടിച്ചുനില്‍ക്കാനാകൂ. പാപ്പരാകലിനേക്കാളേറെ ചില കമ്പനികള്‍ തങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തും. എതിരാളികള്‍ കുറയും. അങ്ങനെ വരുമ്പോള്‍ ടെലികോം രംഗത്ത് കാര്യമായ മത്സരമില്ലാതെ വരും. ഇവിടെ നഷ്ടം ഉപയോക്താവിനായിരിക്കും. ഏതാനും കമ്പനികള്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിക്കുന്ന രീതി വരാം. ഒരു പക്ഷേ, അത്തരം സാഹചര്യം മുന്നില്‍ക്കണ്ട് കരുക്കള്‍ നീക്കിയവരും ഉണ്ടായരിക്കാം. ശേഷിക്കാന്‍ പോകുന്ന കമ്പനികള്‍ ഒരു പക്ഷേ റിലയന്‍സ് ജിയോയും, എയര്‍ടല്ലും മാത്രമാകാം.

ശേഷിക്കന്ന ടെലികോം ഓപ്പറേറ്റര്‍മാര്‍ ലാഭമുണ്ടാക്കുന്ന രീതി മാറ്റിയേക്കാം. നിരക്കു വര്‍ധന ഒരു സാധ്യതയാണ്. അതിന്റെ സൂചനകള്‍ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. ഡേറ്റയുടെയും കോളിന്റെയും നിരക്ക് ചെറുതായി ആണെങ്കില്‍ പോലും വര്‍ധിപ്പിച്ചു കഴിഞ്ഞു. ടെലികോം കമ്പനികളെ സഹായിക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടാല്‍ അതും ഉപയോക്താക്കളെ ബാധിച്ചേക്കും. നഷ്ടം നികത്തല്‍ ഉപയോക്താക്കളില്‍ നിന്നാവില്ല എന്നൊക്കെയാണ് വാദമെങ്കിലും മറ്റൊരു വഴിയും കാണുന്നില്ലെന്നും പറയുന്നു.

രാജ്യത്തെ ടെലികോം കമ്പനികളുടെ ഇപ്പോഴത്തെ അവസ്ഥ ദുഷ്‌കരമാണ് എന്ന് എയര്‍ടെല്‍ ഉടമകളായ ഭാരതി എയര്‍ടെല്‍ സിഇഒ സുനില്‍ മിത്തല്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. വോഡഫോണ്‍ ഐഡിയ നഷ്ടത്തിലാണ്, എയര്‍ടെല്‍ നഷ്ടത്തിലാണ്, ബിഎസ്എന്‍എല്‍ നഷ്ടത്തിലാണ് മിത്തല്‍ സൂചിപ്പിച്ചു. എന്നാല്‍ തങ്ങളുടെ ഒരു എതിരാളിക്ക് മാത്രം അളവില്ലാത്ത ലാഭം ലഭിക്കുന്നുണ്ട്. അതിനെക്കുറിച്ച് കൂടുതല്‍ പറയാനില്ലെങ്കിലും സ്ഥിതിഗതികള്‍ ഗുരുതരമാണ് എന്നായിരുന്നു ജിയോയെ പരോക്ഷമായി പരാമര്‍ശിച്ച് എയര്‍ടെല്‍ മേധാവി പറഞ്ഞത്.

അതേ സമയം ഇന്ത്യയിലെ ടെലികോം മേഖലയില്‍ കുറഞ്ഞത് മൂന്ന് സ്വകാര്യ കമ്പനികള്‍ വേണമെന്നും സുനില്‍ മിത്തല്‍ പറഞ്ഞു. സുപ്രീംകോടതി എജിആര്‍ അടവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവില്‍ കേന്ദ്രം അനുഭാവ പൂര്‍വ്വമായ ആശ്വസ നടപടികള്‍ നല്‍കണം എന്നാല് മാത്രമേ ഈ രംഗത്ത് പിടിച്ച് നില്‍ക്കാന്‍ സാധിക്കൂ. നികുതികള്‍ കുറച്ചും മറ്റും ഈ മേഖലയെ ഈ രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ നിലനിര്‍ത്തണം.

ടെലികോം മേഖലയിലെ പ്രശ്നങ്ങള്‍ ആ മേഖലയെ മാത്രമല്ല, നമ്മുക്ക് കാണാന്‍ കഴിയാത്ത പ്രത്യാക്ഷതങ്ങള്‍ ഉണ്ടാക്കും. എജിആര്‍ ഉടന്‍ അടക്കണം എന്ന സുപ്രീംകോടതി വിധി മാത്രമല്ല ടെലികോം മേഖലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം. രാജ്യത്തെ വിവിധ മേഖലകളിലെ പ്രശ്നങ്ങള്‍ ടെലികോം മേഖലയിലും പ്രതിഫലിക്കാം. ഇപ്പോള്‍ പൊതുമേഖല സ്ഥാപനങ്ങള്‍ പോലും പ്രതിസന്ധിയിലാണ്.

ടെലികോം മേഖലയിലെ പ്രതിസന്ധി മറ്റു മേഖലകളെയും പ്രതിസന്ധിയിലാക്കും എന്നതിനാല്‍ അതിനെ ആരോഗ്യത്തോടെയും ചുറുചുറുക്കോടെയും നിലനിര്‍ത്തേണ്ടത് അത്യവശ്യമാണ്. ഉടന്‍ തന്നെ ടെലികോം മേഖലയില്‍ അടിസ്ഥാന നിരക്ക് പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category