1 GBP = 94.20 INR                       

BREAKING NEWS

കൊട്ടും കുഴല്‍വിളിയും താളമേളങ്ങളേക്കാള്‍ ട്രംപിനും ഭാര്യയ്ക്കും കൗതുകമായത് മഹാത്മാ ഗാന്ധിയുടെ പവിത്രമായ സബര്‍മതി ആശ്രമം; സാധാരണക്കാരില്‍ സാധാരണക്കാരനെ പോലെ ചെരുപ്പ് വെളിയിലിട്ട് ഗാന്ധിമാലയില്‍ പുഷ്പാര്‍ച്ചന'; ചര്‍ക്ക കണ്ട് അത്ഭുതം തോന്നിയ മിലാനിക്കും ട്രംപിനും ചര്‍ക്ക കറക്കണമെന്ന് ആഗ്രഹവും; തയ്യല്‍കാരിയായ അമ്മയുമൊത്തുള്ള നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് ചര്‍ക്ക കറക്കി മിലാനിയ; സബര്‍മതി സന്ദര്‍ശിച്ചതിന്റെ പുണ്യവുമായി ട്രംപിന്റേയും ഭാര്യയുടേയും മടക്കം

Britishmalayali
kz´wteJI³

അഹമ്മദാബാദ്: മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിയപ്പോള്‍ രാജ്യം നല്‍കിയത് ഹൃദയം നിറഞ്ഞ സ്വീകരണം. എയര്‍ഫോഴ്സ് വണ്ണില്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ട്രംപിനേയും കുടുംബത്തേയും പ്രധാനമന്ത്രി മോദി ഹസ്തദാനം നല്‍കിയും ആലംഗനം ചെയ്തുമാണ് സ്വീകരിച്ചത്. ഇവിടുന്ന് പ്രത്യോക സുരക്ഷാ ക്രമീരണത്തിലൊരുക്കിയ ഇരു വാഹനങ്ങളിലുമാണ് ട്രംപും ഭാര്യ മെലാനയും ആദ്യ ഇന്ത്യാസന്ദര്‍ശന പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.

വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോ ആയി സബര്‍മതി ആശ്രമം സന്ദര്‍ശനത്തിനായി ട്രംപ് നീങ്ങിയതോടെ വഴിയരികില്‍ ഇന്ത്യയുടെ പമ്പര്യം വിളിച്ചോതുന്ന കലാപൂരങ്ങളുമായി കലാകാരന്മാര്‍ നിറഞ്ഞു. പാട്ടുപാടിയും നൃത്തം ചെയ്തുമാണ് ഇന്ത്യന്‍ മണ്ണിലേക്ക് ട്രംപിനെ സ്വാഗതം ചെയ്തത്. 16,000 പൊലീസുകാരുടെ കാവലിലാണ് അഹമ്മദാബാദ് എയര്‍പോര്‍ട്ട് മുതല്‍ സബര്‍മതി ആശ്രമം വരെ ട്രംപിന്റെ വാഹനവും അക്മ്പടി വാഹനങ്ങളും കടത്തി വിട്ടത്. സബര്‍മതി ആ്ശ്രമത്തിലെത്തിയ ട്രംപ് പതിനഞ്ച് മിനിട്ട് നേരമാണ് ഇവിടെ ചിലവഴിച്ചത്.

ആതിഥേയ മര്യാദകള്‍ എല്ലാം പാലിച്ചാണ് പ്രധാനമന്ത്രി മോദി ട്രംപിനെ വരവേറ്റത്. വഴിയരികില്‍ ഇരുരാജ്യത്തിന്‍രേയും തലവന്മാര്‍ക്ക് ആസംസനേര്‍ന്നും ആര്‍പ്പുവിളിച്ചും പതിനായിരക്കണക്കിന് ആളുകളാണ് തടിച്ച് കൂടിയത്. വിമാനമാര്‍ഗം ഇന്ത്യയിലെത്തിച്ച ട്രംപിന്റെ ഔദ്യോഗിക വാഹനത്തിലാണ് അദ്ദേഹം സഞ്ചാരിച്ചതത്. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക വാഹനമായ ബുള്ളറ്റ് പ്രൂഫ് വാഹമായ ലാന്‍സ് റോയിസിലുമാണ്. സബര്‍മതി ആശ്രമത്തിലെത്തിയ അദ്ദേഹം ചെരുപ്പ് ഊരി കാലില്‍ ഗ്ലൗസ് ധരിച്ചാണ് ആശ്രമത്തിലേക്ക് പ്രവേശിച്ചത്. ആശ്രമത്തിന് വെളിയില്‍ ഒരുക്കിയിരുന്ന തടിക്കസേരയില്‍ അല്‍പനേരം ഇരുന്ന് സമയം ചിലവഴിക്കാനും അദ്ദേഹം മറന്നില്ല. ശേഷം ഗാന്ധിയുടെ ഫോട്ടോയില്‍ പുഷ്പഹാരം ചാര്ത്തിയ ശേഷം മോദിയും ട്രംപും ഗാന്ധിയെ വണങ്ങി. പിന്നീട് ആശ്രമത്തിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചര്‍ക്കയാണ് അദ്ദേഹത്തിന് കൗതുകമായിരുന്നത്.

ചര്‍ക്ക എങ്ങനെ ഉപയോഗിക്കണം എന്ന് മോദി വിശദീകരിച്ചപ്പോള്‍ ട്രംപിന്റെ ഭാര്യ മിലാനയ്ക്ക് ഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന ആഗ്രഹവുമായി ചര്‍ക്കയുടെ പിടിയില്‍ പിടിച്ച് കറക്കിയാണ് മെലാനിയ ആദ്യം ചര്‍ക്ക കറക്കുന്നത് പരിശീലിനിച്ചത്. തയ്യല്‍കാരിയായ അമ്മയുടെ മകള്‍ ഇന്ത്യയിലെത്തിയപ്പോള്‍ ചര്‍ക്കയിലെ കൗതുകം കണ്ട് അത്ുഭം പേറിയതാകാമെന്നാണ് കാഴ്ചകണ്ടുനിന്നവര്‍ പറഞ്ഞത്. ജനിച്ചത് യൂഗോസ്ലോവിയുടെ ഭാഗമായിരുന്ന ഇന്നത്തെ സ്ലോവേനിയയില്‍. മാതാവ് ഫാഷന്‍ രംഗത്തും പിതാവ് കാര്‍ വില്‍പന രംഗത്തുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഫാഷന്‍ പറുദീസകളായ മിലാനിയ പാരീസിലുമായിരുന്നു പഠനം.അമ്മയായ അമലിജയ്ക്ക് വസ്ത്രനിര്‍മ്മാണ കമ്പനിയിലായിരുന്നു ജോലി. അതിലൂടെയാണ് മകള്‍ മോഡലിങ് രംഗത്തെത്തിയത്.

തയ്യല്‍ പണി ചെയ്ത സ്ലോവാനിയന്‍ പെണ്‍കുട്ടിയായ മെലാനിയ വൈറ്റ് ഹൗസില്‍ ഫസ്റ്റ് ലേഡി ആയ കഥ ആരെയും ആവേശം കൊള്ളിക്കുന്നതാണ്. ഈ കഥയാണ് മെലിനായി ഇന്ത്യയിലെത്തി മഹാത്മാ ഗാന്ധിയുടെ ചര്‍ക്ക കറക്കുമ്പോള്‍ ആരാധകര്‍ ഓര്‍ത്തെടുക്കുന്നത്. ചര്‍ക്ക കറക്കുന്നത് തങ്ങള്‍ക്ക് പരിശീലിക്കണമെന്ന് ആഗ്രഹം പ്രകടിച്ചപ്പോള്‍ ആശ്രമത്തിലെ അന്തേവാസി അടുത്തെത്തി പ്രവര്‍ത്തിപ്പിക്കുന്ന രീതി പറഞ്ഞു കൊടുത്തു. ക്ഷമയോടെയാണ് ട്രംപും മെലാനിയയും ഇത് കേട്ടുനിന്നത്.

ശേഷം സബര്‍ബതി ആശ്രമത്തിന്റെ വരാന്തയില്‍ ഒരു സാധാരണക്കാരനെ പോലെ ഇരുന്ന ട്രംപും ഭാര്യയും മോദിക്കൊപ്പം കുശലം പറയാനും മറന്നില്ല. ശേഷം ആശ്രമത്തിലെ ഡയറിക്കുറിപ്പില്‍ തന്റെ ആശംസയും അറിയിച്ചാണ് അദ്ദേഹം ആശ്രമത്തില്‍ നിന്ന് മടങ്ങിയത്. റോഡ് ഷോ ആയി തന്നെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡയത്തിലേക്ക് നീങ്ങും. മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന 'നമസ്‌തേ ട്രംപ്' പരിപാടിയില്‍ ഇരു നേതാക്കളും പങ്കെടുക്കും. മകള്‍ ഇവാന്‍കയും അവരുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നറുമാണ് ആദ്യം വിമാനത്തില്‍ നിന്നിറങ്ങിയത്.

ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തില്‍ പുതിയ അധ്യായമായി മാറാവുന്ന സന്ദര്‍ശനത്തെ നയതന്ത്രലോകം ഉറ്റു നോക്കുകയാണ്. ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നല്‍കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. വൈകീട്ട് ഡല്‍ഹിയിലെത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category