1 GBP = 93.00 INR                       

BREAKING NEWS

അയോധ്യ പ്രശ്‌നകാലത്ത് മലപ്പുറത്ത് ആറുപേരും വയനാട്ടില്‍ ഒരാളും കൊല്ലപ്പെട്ടിരുന്നു; ബാബറി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കേരളത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായില്ലായെന്ന് പറയുന്നത് അവാസ്തവമാണ്; ഇക്കാര്യം തുറന്ന് പറഞ്ഞാല്‍ വാഴ്ത്തപ്പെട്ടവര്‍ വീഴ്ത്തപ്പെട്ടവരാകും; കോഴിക്കോട് പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരുന്നത് ശക്തമായ രാഷ്ട്രീയ ഇടപെടലുകളെ തുടര്‍ന്ന്; മിസോറം ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍ വന്‍ വിവാദത്തിലേക്ക്

Britishmalayali
kz´wteJI³

കോഴിക്കോട്: ബാബറി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കേരളത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായില്ലായെന്ന് പറയുന്നത് അവാസ്തവമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവും മിസോറാം ഗവര്‍ണറുമായ പി.എസ് ശ്രീധരന്‍പിള്ള. അയോധ്യ പ്രശ്‌നകാലത്ത് മലപ്പുറത്തും വയനാട്ടിലും കലാപങ്ങള്‍ ഉണ്ടായെന്നും എന്നാല്‍ അവയെല്ലാം മറച്ചുവെക്കുകയും ഇല്ലാത്ത സമാധാനം ഉണ്ടെന്ന് പ്രചരിപ്പിച്ച് അതിന്റെ ക്രെഡിറ്റ് ചിലര്‍ക്ക് ചാര്‍ത്തിക്കൊടുക്കുകയാണ് ചെയ്തത്. ഇക്കാര്യം തുറന്ന് പറഞ്ഞാല്‍ വാഴ്ത്തപ്പെട്ടവര്‍ വീഴ്ത്തപ്പെട്ടവരാകുമെന്ന് അദേഹം പറഞ്ഞു. ലോക ചെസ് ഫെഡറേഷന്‍ (ഫിഡ) വൈസ് പ്രസിഡന്റായിരുന്ന പി.ടി ഉമ്മര്‍കോയ അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോധ്യ പ്രശ്‌നകാലത്ത് ചിലര്‍ പ്രശ്‌നം ഒന്നും നടന്നില്ലായെന്ന് പറഞ്ഞ് കേമത്തരം അവകാശപ്പെടുന്നത് വെറുതെയാണ്. ഒന്നും നടന്നില്ലായെന്ന് പറയുന്നത് തെറ്റാണ്. മലപ്പുറത്ത് ആറുപേരും വയനാട്ടില്‍ ഒരാളും കൊല്ലപ്പെട്ടു. അക്കാലത്ത് അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷനെയും ജില്ലാ അധ്യക്ഷനെയും കൂട്ടി എംപിയായിരുന്ന ബി.വി അബ്ദുല്ലക്കോയയുടെ വീട്ടില്‍ പോയി ചര്‍ച്ച നടത്തി. ഒരു പ്രശ്‌നവും ജില്ലയില്‍ ഉണ്ടാകാതിരിക്കാന്‍ തീരുമാനങ്ങളെടുത്തു. അതിനാലാണ് കോഴിക്കോട് ജില്ലയില്‍ ഒരു പ്രശനവും ഉണ്ടാകാതിരുന്നതെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു.

ഒരു വിഭാഗത്തെ പൗരത്വ ഭേദഗതിയുടെ പേരില്‍ പുറത്താക്കുന്ന അവസ്ഥ ഉണ്ടായാല്‍ ഇന്ത്യ ഇന്ത്യയല്ലാതാകുമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. അങ്ങനെയൊന്നുമുണ്ടാകില്ല. എന്നാല്‍ ഇന്ന് സി.എ.എയെക്കുറിച്ച് ഏറെ തെറ്റിദ്ധരിപ്പിക്കല്‍ നടക്കുന്നതുകൊണ്ടാണിത്. സത്യം വരുന്നതിന് മുന്‍പേ അസത്യത്തിന് വേരോട്ടം കിട്ടിയിരിക്കുന്ന അവസ്ഥയാണിന്നെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.ഗവണ്‍മെന്റ് കൊണ്ടുവരുന്ന ബില്ലിനെതിരെ ജനങ്ങള്‍ക്ക് തങ്ങളുടെ എതിരഭിപ്രായം പറയാം. വിമര്‍ശിക്കാം. അതൊന്നും തെറ്റായ കാര്യമല്ല. അതവരുടെ സ്വാതന്ത്ര്യമാണ്. നജ്മ ഹെപ്ത്തുല്ലയെയും ആരിഫ് മുഹമ്മദ് ഖാനെയും തടയുകയാണ് കേരളത്തില്‍. എന്നാല്‍ അരിഫ് ഖാനെ അനുകൂലിച്ച എന്നെ ഇതുവരെ കേരളത്തില്‍ തന്നെ ആരും തടഞ്ഞിട്ടില്ല.

എന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കാമിതെന്നും ഗവര്‍ണര്‍ പറഞ്ഞു. അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.അബൂബക്കറിന്റെ പൗരത്വ ഭീതി പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ശ്രീധരന്‍ പിള്ള പൗരത്വ വിഷയത്തില്‍ തുറന്ന അഭിപ്രായ പ്രകടനം നടത്തിയത്. മൂന്നു പതിറ്റാണ്ടിലേറെക്കാലം പാര്‍ലമെന്റംഗമായിരുന്ന തന്റെ പിതാവിന്റെ ജനനത്തിയതി തപ്പേണ്ട അവസ്ഥയിലാണ് താനെന്നും അടുത്ത ഒരു അനുസ്മരണ പ്രഭാഷണത്തിന് താന്‍ തന്നെ ഇവിടെ ഉണ്ടാകുമോ യെന്നറിയില്ലെന്നും ഇപ്പോഴത്തെ ഭരണകൂടം തുടരുന്ന അവസ്ഥയാണെങ്കില്‍ അതിനാണ് സാധ്യതയെന്നുമായിരുന്നു മുന്‍ എംപി ബി.വി അബ്ദുല്ലക്കോയയുടെ മകനും മലയാള മനോരമ മുന്‍ റസിഡന്റ് എഡിറ്ററുമായിരുന്ന കെ. അബൂബക്കറിന്റെ പ്രസംഗം.

വിജില്‍ ഹ്യൂമന്‍ റൈറ്റ്സ് നടത്തിയ അനുസ്മരണ പരിപാടിയില്‍ ശ്രീധരന്‍ പിള്ള രചിച്ച ചെസിന്റെ കുതിപ്പും കുരുക്കും എന്ന പുസ്തക പ്രകാശനവും ചടങ്ങില്‍ നടന്നു. പി വി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category