1 GBP = 93.00 INR                       

BREAKING NEWS

ശരണ്യയുടെ വീട്ടിന് അടുത്ത് രാത്രിയില്‍ നാട്ടുകാരന്‍ കണ്ടത് കാമുകനെ; പന്തികേട് തോന്നി എന്തിന് ഇവിടെ നില്‍ക്കുന്നുവെന്ന് ചോദിച്ചപ്പോള്‍ കിട്ടിയത് താന്‍ മദ്യപിച്ചിട്ടുണ്ട് അതിനാല്‍ മെയിന്‍ റോഡ് വഴി പോകാനാവില്ല അതിനാലാണ് ഇവിടെ നില്‍ക്കുന്നതെന്ന മറുപടി; സിസിടിവി പരിശോധനയില്‍ മൊഴി 100 ശതമാനവും ശരിയെന്ന് വ്യക്തം; വിയാനെ ശരണ്യ കടലില്‍ എറിഞ്ഞ് കൊന്നത് 'ജാരന്റെ' സഹായത്തോടെ? നിധിന്‍ തന്റെ സുഹൃത്തെന്ന പ്രചരണം തെറ്റെന്ന് പ്രണവ് മറുനാടനോട്; തയ്യില്‍ കൊലയില്‍ നിധിന്‍ കുടുങ്ങിയേക്കും

Britishmalayali
ആര്‍ പീയൂഷ്

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നര വയസുകാരന്‍ മകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അമ്മ ശരണ്യയുടെ കാമുനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. വിയാനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അമ്മ ശരണ്യയുടെ കാമുകനായ വലിയന്നൂര്‍ സ്വദേശിയായ യുവാവിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം നിര്‍ദേശിച്ചിരുന്നു.

വിയാനെ ശരണ്യ കൊലപ്പെടുത്തുന്നതിന് തലേ ദിവസം രാത്രി കാമുകനെ ശരണ്യയുടെ വീടിന് പിന്നിലുള്ള വഴിയില്‍ ഒരാള്‍ കണ്ടിരുന്നു. പന്തികേട് തോന്നിയയാള്‍ എന്താണ് ഇവിടെ നില്‍ക്കുന്നതെന്ന് ഇയാളോട് ചോദിച്ചു. താന്‍ മദ്യപിച്ചിട്ടുണ്ട് അതിനാല്‍ മെയിന്‍ റോഡ് വഴി പോകാനാവില്ല അതിനാലാണ് ഇവിടെ നില്‍ക്കുന്നതെന്ന് യുവാവ് പറഞ്ഞു. അല്‍പ സമയത്തിന് ശേഷമാണ് ഇയാള്‍ അവിടെ നിന്ന് പോയതെന്നും ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു. ഇത് കേസില്‍ ഏറെ നിര്‍ണ്ണായകമാണ്.

മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കാമുകന്‍ ബൈക്കുമായി പോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശരണ്യയെ കാമുകന്‍ പ്രേരിപ്പിച്ചിരുന്നോ എന്നാണ് പൊലീസ് അന്വേഷിച്ച് വരുന്നത്. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്ത് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ശരണ്യയുടെ വസ്ത്രങ്ങളും വീട്ടിലെ കിടക്കവിരിയും മറ്റും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ശരണ്യ തന്നെയാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചത്. പല ദിവസങ്ങളായി കുഞ്ഞിനെ കൊലപ്പെടുത്താന്‍ ഒരു അവസരത്തിനായി ശരണ്യ കാത്തിരിക്കുകയായിരുന്നു.

ശരണ്യയുടെ പിതാവുമായി ഭര്‍ത്താവ് പ്രണവ് അത്ര രസത്തിലായിരുന്നില്ല. ശരണ്യയുടെ പിതാവ് മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളില്‍ പ്രണവ് വീട്ടില്‍ എത്താറുണ്ട്. ഇത്തരത്തില്‍ ഒരു ദിവസം ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കുറ്റം ഭര്‍ത്താവിന്റെ തലയില്‍ വെച്ചുകെട്ടാനായിരുന്നു ഇത്. ഭര്‍ത്താവ് ഉറങ്ങിയ സമയം നോക്കി കുഞ്ഞിനെയെടുത്ത് ശരണ്യ കടപ്പുറത്തേക്ക് പോയി. കുഞ്ഞ് കരഞ്ഞപ്പോള്‍ വായ് കൈകള്‍ കൊണ്ട് പൊത്തിവച്ചു. കടലില്‍ എറിയാന്‍ ശ്രമിച്ചെങ്കിലും ജഡം ഒഴുകി വന്നേക്കുമെന്ന ഭയമായി. അങ്ങനെ കടല്‍ഭിത്തിയില്‍ കുഞ്ഞിന്റെ തലയിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

അതേ സമയം നിധിന്‍ തന്റെ സുഹൃത്താണ് എന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് പ്രണവ് മറുനാടന്‍ മലയാളിയോട് പറഞ്ഞു. ഒരേ നാട്ടുകാരാണ് എന്നതിലുപരി മറ്റൊന്നും അറിയില്ലെന്നും പ്രണവ് പ്രതികരിച്ചു. മാധ്യമങ്ങള്‍ തെറ്റായി ഇക്കാര്യം വാര്‍ത്തയാക്കുകയായിരുന്നു എന്നും പ്രണവ് പറഞ്ഞു. ഒരിക്കലും നേരില്‍ പോലും കണ്ടിട്ടില്ലാത്തയാളെ എങ്ങനെയാണ് സുഹൃത്ത് എന്ന് പറയാന്‍ കഴിയുക എന്നും പ്രണവ് ചോദിക്കുന്നു. പ്രണവിന്റെ സുഹൃത്താണ് ശരണ്യയുടെ കാമുകന്‍ എന്ന തരത്തിലാണ് വാര്‍ത്തകള്‍ എത്തിയത്. ഈ സാഹചര്യത്തിലാണ് പ്രണവ് നിലപാട് വിശദീകരിക്കുന്നത്. പ്രണവിന് നിധിനുമായി യാതൊരു ബന്ധവുമില്ലെന്നാണ് ഇതോടെ വ്യക്തമാകുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശരണ്യയുടെ കാമുകന്‍ നിധിന്‍ നാട്ടിലെ അറിയപ്പെടുന്ന ക്രിമിനലാണ് എന്നാണ് പുറത്ത് വരുന്ന വിവരം. നാട്ടിലെ ഒട്ടുമിക്ക പ്രശ്നങ്ങളിലും ഇയാളുടെ പങ്കുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മോഷണക്കുറ്റം ഉള്‍പ്പെടെയുള്ള കേസുകളിലും ഇയാള്‍ പ്രതിയാണ്. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നതും നിധിന്റെ നേരം പോക്കുകലില്‍ ഒന്നാണ്. ഇതിന് വേണ്ടുവോളം മരുന്ന് നാട്ടുകാര്‍ കൊടുത്തിട്ടുമുണ്ട്. ഇയാളുടെ കാമുകി ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തോടു കൂടിയാണ് നിധിന്‍ ഇപ്പോള്‍ നാട്ടില്‍ ചര്‍ച്ചാ വിഷയമായിത്താരുന്നത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഇയാളെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായും സൂചനയുണ്ട്.

വാരം തുണ്ടിക്കോട്ട് കാവ് ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നും ഭക്തര്‍ കാണിക്ക അര്‍പ്പിച്ച പണം മോഷ്ടിച്ചതിനായിരുന്നു ഇയാള്‍ക്കെതിരെ ഉയര്‍ന്ന മോഷണക്കുറ്റം. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്‍വശം സ്ഥാപിച്ചിരുന്ന ഭണ്ഡാരം കുത്തി തുറന്ന് പണം മുഴുവന്‍ ഇയാള്‍ അപഹരിച്ചു. പൊലീസ ് ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ച് വരുമ്പോഴാണ് സിസിടിവി ദൃശ്യങ്ങളില്‍ നിധിനെ കണ്ടത്. നിധിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ മോഷണക്കുറ്റം സമ്മതിക്കുകയായിരുന്നു. പിന്നീട് വാരത്തുള്ള ഒരു വീട്ടില്‍ നിന്നും പണം അടങ്ങിയ ബാഗുമായി ഇയാള്‍ കടന്നു കളയാന്‍ ശ്രമിച്ചിരുന്നു. വീട്ടുകാര്‍ ഇത് കാണുകയും ഒച്ചവച്ച് ആളുകളെ കൂട്ടി പിടികൂടുകയുമായിരുന്നു. അന്നും ആവിശ്യത്തിന് തല്ല് നിധിന്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

നിധിന്റെ മൊഴി വീണ്ടും എടുത്തതിന് ശേഷം ശരണ്യയുടെ മൊഴിയുമായി വൈരുദ്ധ്യമുണ്ടെങ്കില്‍ മാത്രമേ ഇയാളെ അറസ്റ്റ് ചെയ്യാന്‍ കഴിയൂ എന്ന് കണ്ണൂര്‍ സിറ്റി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍ സതീശന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. നിധിന്റെ മൊഴിയെടുത്തതിന് ശേഷം മാത്രമേ ശരണ്യയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ സമര്‍പ്പിക്കുകയുള്ളൂ. ശാസ്ത്രീയമായ തെളിവുകളെല്ലാം ഉള്ള സ്ഥിതിക്ക് 90 ദിവസങ്ങള്‍ക്കകം കുറ്റ പത്രം സമര്‍പ്പിക്കാനാവും എന്നാണ് പൊലീസ് പറയുന്നത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ തയ്യിലെ ശരണ്യയും ഭര്‍ത്താവ് പ്രണവും പ്രണയബദ്ധരായത് ഫെയ്‌സ് ബുക്ക് എന്ന സോഷ്യല്‍ മീഡിയ വഴിയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം പൂത്തുലഞ്ഞ് വിവാഹത്തിലെത്തി നില്‍ക്കുമ്പോള്‍ ശരണ്യയെ മറ്റൊരാള്‍ പ്രണയിക്കുന്നുണ്ടായിരുന്നു. ശരണ്യയും പ്രണവും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് നിധിന്‍ തന്നെ പ്രണയിച്ചിരുന്നു എന്ന് ശരണ്യ അറിയുന്നത്. ശരണ്യയുടെ ഒരു സുഹൃത്താണ് ഇക്കാര്യം പറയുന്നത്. ഇതറിഞ്ഞപ്പോള്‍ എന്തുകൊണ്ടാണ് പ്രണയിച്ചിരുന്ന കാര്യം വിവാഹത്തിന് മുന്‍പ് പറയാതിരുന്നത് എന്ന് ചോദിച്ചു. അത് തനിക്കറിയില്ലെന്നും നേരിട്ട് ചോദിക്കാനും സുഹൃത്ത് പറഞ്ഞു. നിധിന്‍ തന്റെ ഫെയ്‌സ് ബുക്ക് സുഹൃത്താണ് എന്നതിലുപരി മറ്റൊന്നും ഇയാളെ പറ്റി ശരണ്യയ്ക്ക് അറിയില്ലായിരുന്നു.

ഒരു ദിവസം ഇക്കാര്യം ഫെയ്‌സ് ബുക്ക് മെസ്സെഞ്ചര്‍ വഴി നിധിനോട് ശരണ്യ ചോദിച്ചു. ഒരാപാടിഷ്ടമായിരുന്നു എന്നും തന്റെ ജീവന്റെ പാതിയാക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും നിധിന്‍ മറപടി പറഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ലാ എന്നും നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം എന്നും നിധിന്‍ പറഞ്ഞു. അങ്ങനെ ഇരിക്കെയാണ് പ്രണവ് ഗള്‍ഫിലേക്ക് പോകുന്നത്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലിക്കായിട്ടാണ് പോയത്. ഗള്‍ഫില്‍ പോയ ശേഷം ഭര്‍തൃമാതാവുമായി സ്ഥിരം കലഹിക്കുന്നത് പതിവായി. ഇതിനിടയിലാണ് നിധിനോട് ഇതേപറ്റിയുള്ള വിഷമങ്ങളും ആകുലതകളും പറയുന്നത്. നിധിന്‍ ഇത് പരമാവധി മുതലെടുക്കാന്‍ തീരുമാനിച്ചു.

വിഷമങ്ങള്‍ക്ക് ആശ്വാസ വാക്കേകി കൂടുതല്‍ ശരണ്യയുമായി അടുത്തു. അങ്ങനെ എല്ലാ ദിവസവും നിധിനുമായി ഫോണില്‍ സംസാരിക്കുന്നത് പതിവായി. ഒരു ദിവസം നിധിന്‍ ശരണ്യയെ നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഇരുവരും കണ്ണൂരിലുള്ള ഒരു ബേക്കറിയില്‍ കൂടിക്കാഴ്ച നടത്തി. പിന്നീട് കൂടിക്കാഴ്ചകള്‍ പതിവാക്കി. അങ്ങനെയാണ് ഇരുവരും പ്രണയത്തിലേക്ക് കടന്നത്. കുഞ്ഞില്ലായിരുന്നുവെങ്കില്‍ ഒന്നിച്ച് ജീവിക്കാമെന്ന് നിധിനോട് ശരണ്യ പറഞ്ഞതായി പൊലീസ് മൊഴിയില്‍ പറയുന്നുണ്ട്. പുറത്തുള്ള കൂടിക്കാഴ്ചകള്‍ മാറി വീട്ടില്‍ വച്ചായി പിന്നെ. ഇതോടെ ശരണ്യ പൂര്‍ണ്ണമായും നിധിന് വഴങ്ങി.

ഭര്‍തൃവീട്ടിലെ സ്വരച്ചേര്‍ച്ച ഇല്ലായ്മമൂലം ഗള്‍ഫില്‍ നിന്നും പ്രണവ് മടങ്ങിയെത്തി ശേഷം വാടക വീട്ടിലേക്ക് മാറി. ഗള്‍ഫിലെ ജോലി മതിയാക്കിയായിരുന്നു പ്രണവ് എത്തിയത്. പിന്നീട് നാട്ടില്‍ പോളിഷിങ് ജോലിക്കായി പോകുകയായിരുന്നു. ഗള്‍ഫിലേക്ക് തിരികെ പോകാന്‍ ശരണ്യ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അവിടെ വലിയ ശമ്പളം ഇല്ലാത്തതിനാല്‍ പോയിട്ട് കാര്യമില്ല എന്ന് പ്രണവ് പറഞ്ഞു. ഭര്‍ത്താവ് നാട്ടിലായതിനാല്‍ നിധിനുമായുള്ള കൂടിക്കാഴ്ചകള്‍ നടക്കാതെയായി. ഇതുമൂലമാകണം ശരണ്യ സ്വന്തം വീട്ടിലേക്ക് മാറിയത് എന്നാണ് നിഗമനം.

വീട്ടില്‍ പോയി നില്‍ക്കാനായി ശരണ്യ പറഞ്ഞ കാരണം തനിക്ക് പാചകം ചെയ്യാനും കുഞ്ഞിനെ നോക്കാനും വയ്യ എന്നായിരുന്നു. ശരണ്യയെ പ്രേമിച്ച് വീട്ടില്‍ നിന്നും ഇറക്കി കൊണ്ടു പോയതിനാലും വ്യത്യസ്ഥ ജാതിയായതിനാലും ശരണ്യയുടെ അച്ഛന് പ്രണവിനെ അത്ര സ്വീകാര്യമല്ലായിരുന്നു. അതിനാല്‍ വീട്ടില്‍ പോയി നില്‍ക്കുമ്പോള്‍ പ്രണവ് ശരണ്യയെ കാണാനെത്തുന്നത് പിതാവ് വത്സരാജ് കടലില്‍ മീന്‍ പിടിക്കാനായി പോകുമ്പോഴായിരുന്നു. അങ്ങനെ ഒരു ദിവസമാണ് കാമുകനുമൊത്ത് ജീവിക്കാനായി ഒന്നര വയസ്സുള്ള തന്റെ മകനെ ശരണ്യ കടല്‍ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category