1 GBP = 93.00 INR                       

BREAKING NEWS

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഒന്‍പത് വര്‍ഷക്കാലത്തെ വിസാ വിലക്ക്; പ്രധാനമന്ത്രിയായതോടെ വിലക്ക് മാറ്റിയത് ഒബാമ ഭരണത്തില്‍; അമേരിക്കയുമായി സൗഹൃദം ആഗ്രഹിച്ചിരുന്ന മോദി ഒടുവില്‍ ട്രംപിന്റെ ഏറ്റവും അടുത്ത സുഹൃത്തായി; നമസ്തേ ട്രംപ് വേദിയില്‍ മോദിയെ വിശേഷിപ്പിച്ചത് എന്റെ സത്യസന്ധനായ സുഹൃത്തെന്ന്; വിസ നിഷേധിച്ച രാഷ്ട്രത്തിന്റെ തലവനെ ഇന്ത്യയിലെത്തിച്ച് മോദിയുടെ മധുരപ്രതികാരം; ഇരു രാഷ്ട തലവന്മാര്‍ക്കും കൈയടി!

Britishmalayali
kz´wteJI³

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ മോദി ഇന്ത്യയിലെത്തിക്കുമ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത് മോദിയുടെ ഒരു മധുരപ്രതികാരത്തിന്റെ കഥ. മുപ്പത്തിയാറ് മണിക്കൂറുകള്‍ നീളുന്ന സന്ദര്‍ശനത്തിനായി അമേിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തിക്കഴിഞ്ഞു. ആവേശ്വോജ്ജ്വലമായ സ്വീകരണമായിരുന്നു ട്രംപിന് കേന്ദ്ര സര്‍ക്കാര്‍ ഒരുക്കിയിരുന്നത്.

ഇന്ത്യയുടെ വൈവിധ്യങ്ങലെ എണ്ണിപറഞ്ഞും ലോകം കണ്ട ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കെന്നും വിശേഷിപ്പിച്ചാണ് ട്രംപിന്റെ പ്രസംഗം ആവര്‍ത്തിച്ചത്. ഹോളിയും ദീപാവലിയും, വിവേകാനന്ദനുമെല്ലാം ട്രംപിന്റെ പ്രസംഗത്തില്‍ നിറഞ്ഞപ്പോള്‍ നിറഞ്ഞ കൈയടിയാണ് ലഭിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിനെ ജന്മനാട്ടിലേക്ക് ആനയിക്കുമ്പോഴും അമേരിക്കയോട് മോദി വീട്ടുന്ന ഒരു മധുര പ്രതികാരമുണ്ട്.

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ഒരിക്കല്‍ വിസ നിഷേധിച്ച രാഷ്ട്രത്തിന്റെ തലവനെ ഒടുവില്‍ ഗുജറാത്തില്‍ തന്നെ എത്തിക്കുകയാണ് മോദി ചെയ്തിരിക്കുന്നത്. നീണ്ട ഒന്‍പത് വര്‍ഷക്കാലം നീണ്ടു നിന്ന ഈ വിലക്ക് നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതോടെയാണ് പിന്‍വലിക്കാന്‍ അമേരിക്ക തയ്യാറായത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരെ പോലെ നരേന്ദ്ര മോദിയുമായി സൗഹൃദം പുലര്‍ത്താന്‍ ആദ്യം ഡോണള്‍ഡ് ട്രംപും തയ്യാറായിരുന്നില്ല. എന്നാല്‍, അമേരിക്കയുമായുള്ള സൗഹൃദത്തിന് എക്കാലവും ശ്രമിച്ചുകൊണ്ടിരുന്നത് നരേന്ദ്ര മോദിയായിരുന്നു. ഒടുവില്‍ ട്രംപും മോദിയും ചങ്ങാത്തത്തിലായി.

2017ന് ശേഷം ഏഴ് വട്ടമാണ് നരേന്ദ്ര മോദിയും ട്രംപും പരസ്പരം കണ്ടത്. അവസാനത്തെ മൂന്ന് പ്രാവശ്യത്തെ കൂടിക്കാഴ്ച ഇരുവരും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ ദൃഢമാക്കി. പ്രത്യേകിച്ച് ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി സ്വീകരണം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. അമേരിക്കന്‍ പ്രസിഡന്റുമായി മോദി ഉണ്ടാക്കുന്ന ഈ വ്യക്തി ബന്ധം ഇന്ത്യ- അമേരിക്ക സഹകരണത്തില്‍ പ്രധാനപ്പെട്ട ഘടകമായി മാറുകയാണ്.

വിമാനമിറങ്ങിയ ട്രംപിനെ മോദി ആശ്ലേഷിച്ചുകൊണ്ടാണ് സ്വീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വാഹനത്തില്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്തിയിരുന്നു. പ്രോട്ടോക്കോള്‍ മാറ്റിവച്ചാണ് പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റിനെ സ്വീകരിക്കാനായി പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് എത്തിയിട്ടുള്ളത്.

മേരിക്കയുടെ ഹൃദയത്തില്‍ ഇന്ത്യ എപ്പോഴുമുണ്ടാകും ഇത്രും വലി സ്വീകറണം ഒരുക്കിയത് വലിയ അംഗീകാരമെന്നും അമേരിക്കന്‍ പ്രസിഡന്റ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ ട്രംപ്- മോദി ഷോയായി നമസ്‌തേ ട്രംപ് വേദി മാറുകയായിരുന്നു.

മോദിയെ 'ചാമ്പ്യന്‍ ഒഫ് ഇന്ത്യ' എന്നും 'രാജ്യത്തിനായി രാപ്പകല്‍ അധ്വാനിക്കുന്ന നേതാവെ'ന്നും വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നുവെന്നും ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.തന്റെ അച്ഛന്റെ കൂടെ 'ചായ്വാല' ആയിട്ടാണ് മോദി തന്റെ ജീവിതം ആരംഭിച്ചതെന്നും അദ്ദേഹം ഈ നഗരത്തിലാണ് ഒരു ചായക്കടയില്‍ ജോലി ചെയ്തതെന്നും പറഞ്ഞുകൊണ്ട് മോദിയോട് എഴുന്നേറ്റുനില്‍ക്കാന്‍ പറഞ്ഞ് ട്രംപ് ഹസ്തദാനം നല്‍കി. എല്ലാവര്‍ക്കും മോദിയെ ഇഷ്ടമാണ് അതേസമയം അദ്ദേഹം വളരെ കര്‍ക്കശക്കാരന്‍ ആണെന്നും ട്രംപ് പറഞ്ഞു. തങ്ങളുടെ പൗരന്മാരെ ഇസ്ലാമിക തീവ്രവാദത്തില്‍ നിന്നും രക്ഷിക്കാനായി ഇരു രാജ്യങ്ങളും ഐക്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.

യുഎസ് ഇന്ത്യയെ സ്‌നേഹിക്കുന്നു. യുഎസ് ഇന്ത്യയെ ബഹുമാനിക്കുന്നു. യുഎസ് എക്കാലത്തും ഇന്ത്യയുടെ നല്ല സുഹൃത്തായിരിക്കും. ഞങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യയ്ക്ക് എക്കാലത്തും സ്ഥാനമുണ്ടാകും. അഞ്ചു മാസം മുന്‍പ് ടെക്‌സസിലെ വലിയ സ്റ്റേഡിയത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയെ യുഎസ് സ്വീകരിച്ചു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യ യുഎസ്സിനെ സ്വീകരിച്ചിരിക്കുന്നു' നിറഞ്ഞ കയ്യടികള്‍ക്കിടെ ട്രംപ് പറഞ്ഞു.

ഇത്രയേറെ വൈവിധ്യമുണ്ടായിട്ടും ഇന്ത്യ പുലര്‍ത്തുന്ന ഐക്യം ലോകത്തിന് പ്രചോദനമാണ്. ജനാധിപത്യം നിലനിര്‍ത്തിക്കൊണ്ട് ഇത്രയേറെ പുരോഗതി കൈവരിച്ച് മറ്റുരാജ്യങ്ങളില്ല. അമേരിക്കയിലെ ഇന്ത്യന്‍ പൗരാവലിയെ അഭിവാദ്യം ചെയ്ത് ട്രംപ്. ''മോദി ഗുജറാത്തിന്റെ മാത്രം അഭിമാനമല്ല. കഠിനാധ്വാനം, സമര്‍പ്പണം എന്നിവയുടെ ജീവിക്കുന്ന തെളിവാണ് താങ്കള്‍. ഇന്ത്യക്കാര്‍ക്ക് എന്തും, ആഗ്രഹിക്കുന്ന എന്തും നേടിയെടുക്കാനാവും. പ്രധാനമന്ത്രി അവിശ്വസനീയമായ ഒരു ഉയര്‍ച്ചയുടെ ചലിക്കുന്ന കഥയാണ്.'' - ട്രംപ് പറഞ്ഞു.

നേരത്തെ തുടക്കത്തില്‍ സംസാരിച്ച പ്രധാനമന്ത്രി മോദി മൊട്ടേര സ്റ്റേഡിയത്തില്‍ പുതിയ ചരിത്രം പിറന്നെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധം എക്കാലത്തേയും ഏറ്റവും ശക്തമായ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ- യുഎസ് സൗഹൃദത്തില്‍ കുറഞ്ഞകാലം കൊണ്ട് വലിയമാറ്റം വന്നെന്ന് മോദി വ്യക്തമാക്കി.

ഹൗഡി മോദിയുടെ ചരിത്രം നമസ്‌തേ ട്രംപിലൂടെ ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലേക്ക് സ്വാഗതം. ഇതു ഗുജറാത്താണ് എന്നാല്‍ നിങ്ങളെ വരവേല്‍ക്കുന്നത് മൊത്തം രാജ്യവും ചേര്‍ന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രം ഇന്ന് ആവര്‍ത്തിക്കുകയാണെന്നും മോദി പറഞ്ഞു.

ട്രംപിനെ സ്വീകരിക്കാനായി വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ ഇരുവശങ്ങളിലും ഇന്ത്യയുടെ സംസ്‌കാരം വിളിച്ചോതുന്ന കലാപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നല്‍കുന്ന ഉച്ചവിരുന്നില്‍ പങ്കെടുത്ത ശേഷം ട്രംപ് ആഗ്രയിലേക്കു പോകും. വൈകീട്ട് 4.45-ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. വൈകീട്ട് ഡല്‍ഹിയിലെത്തും.


 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category