1 GBP = 93.00 INR                       

BREAKING NEWS

വര്‍ണാഭമായ കലാവിരുന്നും സമ്മാന ദാന ചടങ്ങും; നൂറു കണക്കിനു പേര്‍ പങ്കെടുത്ത സീറോ മലബാര്‍ ബൈബിള്‍ ഫെസ്റ്റിന് ബെല്‍ഫാസ്റ്റില്‍ ഗംഭീര സമാപനം

Britishmalayali
അജി ജോസഫ്

ബെല്‍ഫാസ്റ്റ്: ഡൗണ്‍ ആന്റ് കോണ്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച രണ്ടു ദിവസത്തെ ബൈബിള്‍ ഫെസ്റ്റ് സമാപിച്ചു. ബൈബിളിനെ കുറിച്ചും സഭയിലെ വിശുദ്ധരെക്കുറിച്ചും സഭയുടെ പ്രബോധനങ്ങളെക്കുറിച്ചും അറിവു നേടുവാന്‍ വിശ്വാസ സമൂഹത്തെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും ബൈബിള്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

ഡൗണ്‍ ആന്റ് കോണര്‍ രൂപതയിലെ മാസ് സെന്റേഴ്സായ ആന്‍ട്രിം ബാങ്കര്‍ ബെല്‍ഫാസ്റ്റ് ബാലിഹക്കമോര്‍, ലിസ്ബണ്‍ എന്നീ അഞ്ചു സെന്റേഴ്സിലെ 100 കണക്കിന് വിശ്വാസികള്‍ ഇതില്‍ പങ്കെടുത്തു. പോപ്പ് ഫ്രാന്‍സിസിന്റെ ചാക്രിക ലേഖനമായ ലുഡേറ്റോ സി തന്നെയായിരുന്നു ഈ വര്‍ഷത്തെ ബൈബിള്‍ ഫെസ്റ്റിന്റെ പൊതുവായ വിഷയം.

കൊടുമുടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രസംഗം, വശുദ്ധരെ കുറിച്ചുള്ള വിവരണം, ഉപന്യാസം, ബൈബിള്‍ ക്വിസ്, കളറിംഗ് ആന്റ് ഡ്രോയിംഗ്, ബൈബിള്‍ ഗാന മത്സരം, ബൈബിള്‍ ഡാന്‍സ് എന്നിങ്ങനെ വിവിധ മത്സരങ്ങള്‍ ഒത്തു ചേര്‍ന്നപ്പോള്‍ അവിസ്മരണീയമായ ഒരു കലാ സന്ധ്യയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

സമാപന ദിവസത്തില്‍ രാവിലെ 10 മണിയോടെ മത്സരങ്ങള്‍ ആരംഭിക്കുകയും തുടര്‍ന്ന് നാലു മണിയ്ക്ക് ആരംഭിച്ച വിശുദ്ധ കുര്‍ബാന്യ്ക്ക് ശേഷം നടന്ന സമാപന ചടങ്ങില്‍ ബൈബിള്‍ ഫെസ്റ്റ് കോര്‍ഡിനേറ്റര്‍ മിസ്റ്റര്‍ ബാബു ജോസഫ് എല്ലാവര്‍ക്കും സ്വാഗതം പറയുകയും സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്ററും ഡൗണ്‍ ആന്റ് കോണര്‍ ചാപ്ലയനുമായ മോണ്‍സിഞ്ഞോര്‍ ഡോക്ടര്‍ ആന്റണി പെരുമായന്‍ ആശംസകള്‍ അര്‍പ്പക്കുകയും തുടര്‍ന്ന് അസിസ്റ്റന്റ് ചാപ്ലയിന്‍ ഫാ: പോള്‍ മോറേലി സംഘാടകര്‍ക്കും പരിശീലിപ്പിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും കൃതജ്ഞത പ്രകാശിപ്പിച്ചു.

കലയിലൂടെയും സാഹിത്യത്തിലൂടെയം ബൈബിളിനെയും സഭാ പ്രബോധനങ്ങളെയും എങ്ങനെ ആകര്‍ഷകമായി ഉപ.യോഗിക്കണമെന്നതിന് ഉത്തമ ഉദാഹരണമായിരുന്നു ഈ വര്‍ഷത്തെ ബൈബിള്‍ ഫെസ്റ്റ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category