1 GBP = 102.00 INR                       

BREAKING NEWS

അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയില്‍ താമസിക്കുമ്പോള്‍ മഹാനഗരത്തെ കലാപഭൂമിയാക്കാന്‍ ശ്രമിച്ചവര്‍ ആരാണെങ്കിലും മാപ്പ് അര്‍ഹിക്കുന്നില്ല; ഗൂജറാത്തില്‍ പൊലിഞ്ഞ ജീവനുകളുടെ കണക്കെടുക്കും മുമ്പ് സമാനമായ അക്രമത്തിന് തുടക്കമിട്ടവരും പ്രതിരോധമെന്ന പേരില്‍ പച്ച ജീവനുകള്‍ തല്ലികൊഴിക്കാന്‍ ഇറങ്ങിയവരും മാപ്പര്‍ഹിക്കുന്നില്ല; ഡല്‍ഹിയെ കലാപഭൂമിയാക്കി മാറ്റിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും കൈ കഴുകാന്‍ ആരും ശ്രമിക്കേണ്ട

Britishmalayali
kz´wteJI³

കേവലം 36 മണിക്കൂര്‍ നീണ്ട ഒരു യാത്രക്കാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇന്ത്യയിലെത്തിയത്. ട്രംപിന്റെ സന്ദര്‍ശനോദ്ദേശം എന്ന് പറയുന്നത് മോദിയുമായുള്ള വ്യക്തിബന്ധം ഊട്ടിയുറപ്പിക്കുക എന്നതിനപ്പുറം ഇന്ത്യക്ക് എന്തെങ്കിലും നേട്ടം കൊയ്യുന്ന വ്യാപാര ബന്ധങ്ങളെ കുറിച്ചുള്ള ചര്‍ച്ചക്കൊന്നും ആയിരുന്നില്ല. അതിനെ വിമര്‍ശിക്കുന്നതിനുള്ള അവകാശം നിലനില്‍ക്കുമ്പോഴും ലോകത്തെ ഏറ്റവും ശക്തനായ രാഷ്ട്രത്തലവന്‍ ഈ രാജ്യത്ത് എത്തുമ്പോള്‍ ആ രാഷ്ട്രത്തലവന്‍ താമസിക്കുന്ന നഗരത്തില്‍ കലാപം അഴിച്ച് വിടുകയും സ്ഥാവരജംഗമ വസ്തുക്കളും സ്ഥാപനങ്ങളും കത്തിച്ചാമ്പലാക്കുകയും മനുഷ്യരുടെ പച്ചജീവന്‍ പോലും കലാപകാരികള്‍ കൊത്തിയെടുക്കുകയും ചെയ്യുന്ന സാഹചര്യം ഈ നാടിന് മുഴുവന്‍ അപമാനവും ദുഃഖകരവുമാണ്.

അതുകൊണ്ട് തന്നെ പറയട്ടെ, ഡല്‍ഹിയില്‍ ഇപ്പോള്‍ കലാപത്തിനിറങ്ങിയിരിക്കുന്നവര്‍ ആരാണോ അവര്‍ രാജ്യദ്രോഹികളാണ്. ഒരു കൂട്ടര്‍ പറയുന്നു, അവര്‍ സംഘപരിവാറുകാര്‍ ആണ് എന്ന്. ഇടത്-ഇസ്ലാമിക രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളും സോഷ്യല്‍ മീഡിയായും ആരോപിക്കുന്നത് മുസ്ലീമുകളെ പച്ചക്ക് കത്തിക്കുകയും മുസ്ലിം വീടുകള്‍ തെരഞ്ഞെടുത്ത് കത്തിച്ച് കളയുകയും മുസ്ലിം വ്യാപാര സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുന്നു എന്നാണ്. എന്നാല്‍, മറുവശത്ത് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നവര്‍ പറയുന്നു കലാപം ആരംഭിച്ചത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവരാണ് എന്നും അവര്‍ ട്രംപിന്റെ സന്ദര്‍ശനത്തിന്റെ ശോഭ കെടുത്തി മോദിയെ നാണം കെടുത്തുന്നതിന് വേണ്ടി ബോധപൂര്‍വം കലാപം അഴിച്ച് വിട്ടിരിക്കുന്നു എന്നും.

ദേശീയ മാധ്യമങ്ങളും ഉത്തരവാദിത്തമുള്ള മാധ്യമങ്ങളും ആരാണ് കലാപത്തിന് നേതൃത്വം കൊടുക്കുന്നത് എന്നോ കാണിക്കുന്നുമില്ല പറയുന്നുമില്ല. അതാണ് ശരിയായ നിലപാട്. ഇപ്പോള്‍ രണ്ട് വിഭാഗത്തില്‍ പെട്ടവര്‍ ഡല്‍ഹി നഗരം കത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ പുറത്ത് കുറ്റം ചുമത്തിക്കൊണ്ട് മറുവിഭാഗത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നവര്‍ കലാപത്തില്‍ പങ്കെടുക്കുകയാണ് ചെയ്യുന്നത്. ആരാണ് കുറ്റക്കാരെന്നോ ആരാണ് ഇരകളെന്നോ ഇപ്പോഴും നിശ്ചയിക്കാന്‍ സമയമായിട്ടില്ല. ഒരു വിഭാഗം പറയുന്നത് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നവര്‍ റോഡുകള്‍ കൂടുതല്‍ കൂടുതല്‍ ബ്ലോക്കാക്കിക്കൊണ്ടും വെല്ലുവിളിച്ചുകൊണ്ടും നിരത്തിലിറങ്ങിയപ്പോള്‍ അതിനെ, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ ചോദ്യം ചെയ്തെന്നും അങ്ങനെയാണ് കലാപം പൊട്ടിപുറപ്പെട്ടതെന്നും.


ആം ആദ്മിയില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന, ഡല്‍ഹിയിലെ ബാല്‍ താക്കറെ എന്ന് വിശേഷിപ്പിക്കുന്നതില്‍ അഭിമാനിക്കുന്ന ഒരു നേതാവ് കലാപത്തിന് ആഹ്വാനം ചെയ്തു എന്നത് എല്ലാവരും കണ്ടതാണ്. എന്നാല്‍, അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയില്‍ തങ്ങുമ്പോള്‍ ബിജെപിക്കാര്‍ കലാപത്തിനിറങ്ങുമോ എന്ന ചോദ്യം സംഘപരിവാര്‍ വൃത്തങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അതിലും ശരിയുണ്ടെന്ന് തോന്നും. കൊല്ലപ്പെട്ട ഏഴുപേരുടെ രാഷ്ട്രീയവുമൊക്കെ മറുവശത്തെ ന്യായീകരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category