1 GBP = 100.50 INR                       

BREAKING NEWS

മിഡ്-വെയില്‍സിന്റെ പ്രകമ്പനം കൊള്ളിച്ചു; യുകെകെസിവൈഎല്‍ ജൂനിയര്‍ ക്യാമ്പിന് ഗംഭീര സമാപനം

Britishmalayali
kz´wteJI³

ഴിഞ്ഞ ആഴ്ചത്തെ വീക്കെന്‍ഡ് വെയില്‍സിലെ കെഫന്‍ ലീ പാര്‍ക്കിന്റെ പുറത്തുള്ള അന്തരീഷം തണുപ്പുകൊണ്ടും മഞ്ഞുകൊണ്ടും കൊടുംകാറ്റുകൊണ്ടും  മുഖരിതമായിരുന്നെങ്കില്‍ അതിലും ശബ്ദ മുഖരിതമായിരുന്നു ക്‌നാനായ ആരവങ്ങളാല്‍ യുകെകെസിവൈഎല്‍ ജൂനിയര്‍ ക്യാമ്പ് നടന്ന കെഫന്‍ലീ ഹോളിഡേ പാര്‍ക്ക്.

നടവിളികളും വികാരഭരിതമായ ക്‌നാനായ ചര്‍ച്ചകളും, ക്ലാസുകളും, ഗെയിമുകളും, വര്‍ക് ഷോപ്പുകളും, കുര്‍ബാനയും, സ്‌കിറ്റുകളും, മാര്‍ഗംകളികളും ഡാന്‍സുകളും കൊണ്ട് ക്‌നാനായ ചുണക്കുട്ടന്മാരും ക്‌നാനായ പെണ്‍കുട്ടികളും അരങ്ങു നിറഞ്ഞു തകര്‍ത്തപ്പോള്‍ തണുത്തുറഞ്ഞ മലനിരകള്‍ വരെ പുളകമണിഞ്ഞു.

2011-ഇല്‍ യുകെകെസിവൈഎല്‍ ആരംഭിച്ച അന്നുമുതല്‍ ഇന്നുവരെ ക്‌നാനായ യുവജനങ്ങള്‍ക്കായി പല യുവജന ക്യാമ്പുകള്‍ നടത്തിയിട്ടുണ്ടെങ്കിലും ചരിത്രത്തിലാദ്യമായാണ് ടീന്‍സിനു തന്നെയായി അണ്ടര്‍ 18 ക്യാമ്പ് നടത്തപ്പെടുന്നത്. ഫെബ്രുവരി ഏഴ്, എട്ട്, ഒന്‍പത് തീയതികളിലായി നടന്ന ക്യാമ്പ്, പങ്കെടുത്ത കുട്ടികള്‍ക്കും സപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഡയറക്ടേഴ്‌സിനും ഇത് ഒരു മറക്കാനാവാത്ത അനുഭവമായി.

ക്‌നാനായ യുവജനങ്ങള്‍ കേരളത്തിന് പുറത്തു വളരുമ്പോള്‍ പ്രത്യേകിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ ജീവിക്കുമ്പോള്‍ ക്‌നാനായ തനിമയും ആചാരങ്ങളുമെല്ലാം കൈവിട്ടുപോകും എന്ന് നിലവിളിക്കുന്നവരോടും തെറ്റിദ്ധരിക്കുന്നവര്‍ക്കുള്ള മറുപടിയായിരുന്നു ഈ വര്‍ഷത്തെ യുകെകെസിവൈഎല്‍ ജൂനിയര്‍ ക്യാമ്പ്.

ഓരോ വര്‍ഷം കഴിയുമ്പോളും യുകെകെസിവൈഎല്‍ ക്യാമ്പുകളും തെക്കന്‍സ് പോലുള്ള ക്‌നാനായ യുവജന മാമാങ്കങ്ങള്‍ വഴിയായി, ക്‌നാനായ പൈതൃകവും ആചാരങ്ങളുമൊക്കെ യുവജനങ്ങള്‍ നെഞ്ചോടു ചേര്‍ക്കുന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്, അതാണ് ഇന്ന് കണ്ടു വരുന്നത്. ക്‌നാനായ സമുദായത്തിന്റെ ഭാവി ക്‌നാനായ യുവജനങ്ങളുടെ കയ്യില്‍ ഭദ്രമാണെന്ന് അവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു.

മൂന്നു ദിവസമായി നടന്ന ക്യാമ്പില്‍ ക്ലാസ്സുകളും, ചര്‍ച്ചകളും വര്‍ക് ഷോപ്പുകളും ഗെയിമുകളും കുര്‍ബാനയും പ്രാര്‍ത്ഥനയും സ്‌കിറ്റുകളും ഡാന്‍സുകളും പാട്ടുകളും ഓഡിയോ വിഷ്വല്‍ മത്സരങ്ങളും, കൊളാഷ് മത്സരങ്ങളും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഈ മൂന്നു ദിനങ്ങള്‍ കുട്ടികള്‍ക്ക് അവിസ്മരണീയമായി.

യുകെകെസിവൈഎല്ലിന്റെ ഒന്‍പതാം പിറന്നാള്‍ യുകെകെസിവൈഎല്‍ ക്യാമ്പില്‍ വച്ച് കേക്ക് മുറിച്ചു മധുരം പങ്കുവെച്ചുകൊണ്ടു അതി ഗംഭീരമായി ആഘോഷിച്ചു. നാഷണല്‍ ചാപ്ലയിന്‍ സജി മലയില്‍ പുത്തന്‍പുരയില്‍ കേക്ക് മുറിക്കുകയും സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍ക്കു നല്‍കുകയും ചെയ്തു. ഈ അവസരത്തില്‍ കുട്ടികള്‍ എല്ലാവരും ചേര്‍ന്നു മാര്‍ത്തോമന്‍ പാടുകയും തുടര്‍ന്ന് ക്‌നാനായ പാട്ടുകള്‍ പാടി കൊണ്ട് ആവേശത്തോടെ താളത്തില്‍ ചുവടുകള്‍ വെച്ചു. യുകെകെസിവൈഎല്‍ ന്റെ മുന്‍ നേതാക്കളെ അനുസ്മരിച്ചു. ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, 2011ല്‍ ഇതേ കെഫന്‍ ലീ പാര്‍ക്കില്‍ വച്ചായിരുന്നു യുകെകെസിവൈഎല്‍ രൂപം കൊണ്ടത്. 

മൂന്നു ദിവസങ്ങളായി നടന്ന ക്യാമ്പില്‍ യേശുദാസ് ജോസഫ്, ആല്‍ബിന്‍ ജോസഫ്, ഷെറി ബേബി എന്നിവരായിരുന്നു കുട്ടികള്‍ക്ക് വിവിധങ്ങളായ ക്ലാസ്സുകള്‍ നയിച്ചത്. ക്‌നാനായ ഹെറിറ്റേജിനെക്കുറിച്ചു ആല്‍ബിന്‍ ജോസഫ് എടുത്ത ക്ലാസ് യുവജനങ്ങള്‍ക്ക് വളരെ ആവേശം വിതറുന്നതായിരുന്നു.

സെന്‍ട്രല്‍ കമ്മിറ്റിയില്‍ നിന്ന് തന്നെയുള്ള യേശുദാസ് ജോസഫ്, ക്‌നാനായ ചരിത്രം പുതിയ തലമുറയ്ക്ക് മനസിലാകുന്ന വിധത്തില്‍ ഇന്‍ട്രാക്റ്റീവ് ആയി വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചത് വളരെ പുതുമയായിരുന്നു. യുവജനങ്ങളെ, പ്രത്യേകിച്ച് ടീനേജുകാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന, അവരുടെ ഭാവിയും, കുടുംബവും എല്ലാം തകര്‍ക്കുന്ന ഒരു വില്ലനാണ് ഡ്രഗ്‌സ് ആന്‍ഡ് ആല്‍ക്കഹോള്‍! മാഞ്ചസ്റ്ററില്‍ നിന്നും വന്ന ഷെറി ബേബി തന്റെ യുകെയിലെ അധ്യാപക ജോലിയുടെ മാസ്മരിക ടെക്നിക്കുകള്‍ ഉപയോഗിച്ച് ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോളിനെക്കുറിച്ച് എടുത്ത ഇന്‍ട്രാക്റ്റീവ് സെഷന്‍ അത്യുജ്ജ്വലമായിരുന്നു.
ഇത്തവണത്തെ ക്യാമ്പില്‍ ഡ്രഗ് ആന്‍ഡ് ആല്‍ക്കഹോളിനെക്കുറിച്ചു ക്ലാസ് ക്രമീകരിച്ച സെന്‍ട്രല്‍ കമ്മിറ്റി പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു.

ക്യാമ്പില്‍ പങ്കെടുത്ത ഓരോ കുട്ടികളുടെയും ഡയറക്ടേഴ്‌സിന്റെയും കൈ മുദ്ര പതിയിപ്പിച്ച യുകെകെസിവൈഎല്‍ ബാനര്‍ പ്രത്യേകം ശ്രദ്ധ നേടി. കുട്ടികള്‍ മത്സരിച്ചു, കുട്ടികളുടെ കയ്യൊപ്പു പതിഞ്ഞ യുകെകെസിവൈഎല്‍ ബാനറിന്റെ മുന്‍പില്‍ നിന്ന് സെല്‍ഫി എടുക്കുന്നത് കാണാമായിരുന്നു.

ജൂയിഷ് വംശതരുടെ ട്രഡീഷണല്‍ വിളക്കായ 7 നാമ്പുള്ള 'മനോറ' കത്തിച്ചുകൊണ്ടു ക്യാമ്പിന്റെ ഉദ്ഘാടനം കെസിവൈഎല്ലിന്റെ നാഷണല്‍ ചാപ്ലയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ നിര്‍വഹിച്ചു. യുകെകെസിവൈഎല്‍ പ്രസിഡന്റ് ടെനിന്‍ ജോസ് കടുതോടിന്റെയും സെക്രട്ടറി ബ്ലെയിസ് തോമസ് ചേത്തലിന്റെയും നേതൃത്വത്തില്‍ കമ്മിറ്റിയംഗങ്ങളായ വൈസ് പ്രസിഡണ്ട് സെറിന്‍ സിബി ജോസഫ്, ട്രഷറര്‍ യേശുദാസ് ജോസഫ്, ജോയിന്റ് സെക്രട്ടറി ജസ്റ്റിന്‍ പാട്ടാറുകുഴിയില്‍ എന്നിവര്‍ യൂണിറ്റുകളില്‍ നിന്നും വന്ന പത്തോളം ഡയറക്ടേഴ്്‌സിനോപ്പം തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍, 2020 ജൂനിയര്‍ ക്യാമ്പ് എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറം  ക്‌നാനായ യുവജനങ്ങള്‍ക്കു മറക്കാനാവാത്ത ഒരു അനുഭവം സമ്മാനിക്കുകയായിരുന്നു.

യുകെകെസിവൈഎല്‍ നാഷണല്‍ ചാപ്ലൈന്‍ ഫാ. സജി മലയില്‍ പുത്തെന്‍പുരയിലിന്റെ ശക്തമായ ആല്‍മീയ നേതൃത്വത്തില്‍ നാഷണല്‍ ഡയറക്ടേഴ്‌സായ   ജോമോള്‍ സന്തോഷ്, സിന്റോ വെട്ടുകല്ലേല്‍ എന്നിവരുടെ ഗൈഡന്‍സില്‍ കമ്മറ്റി അംഗങ്ങള്‍ അടുക്കും ചിട്ടയോടും കൂടി ഒന്നു ചേര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ ക്യാമ്പ് ക്‌നാനായ യുവജനങ്ങളുടെ കഴിവിന്റെയും ഒത്തൊരുമയുടേയും പര്യായമായി മാറി. ക്യാമ്പിന്റെ അവസാനം ബേസ്ഡ് ക്യാമ്പറായി ജോസിന്‍ ജിബുവും (ലിവര്‍പൂള്‍), ജൂവല്‍ വിനോദും (ബര്‍മിങ്ഹാം) തെരഞ്ഞെടുക്കപ്പെട്ടു. ആവേശകരമായി നടന്ന ക്‌നാനായ സ്‌കിറ്റ് മത്സരത്തില്‍ ഏഴ് ടീമുകള്‍ പങ്കെടുത്തു. ഓരോ സ്‌കിറ്റും ഒന്നിനൊന്നു മെച്ചമായിരുന്നു.

ക്‌നാനായ സ്‌കിറ്റില്‍ ബേസ്ഡ് ആക്ടര്‍ ആയി അലന്‍ ബിജു, ഫ്ളാവിയ ജോണ്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

സമ്മാനാര്‍ഹമായവര്‍ :
1. Best Actress (F )- Flavia John 
2. Best Actor (M )- Alan Biju
3. Best Camper (Girl)- Juwel Vinod
4. Best Camper (Boy)- Josin Jibu 
5. Special Camper Award- Riya Rose Reji
6. Video Competition Winners- Team The Chosen Ones
7. Collage Competition Winners- Team Straight Outta Syria
8. Skit Competition Winners- Team The Chosen Ones 
9 .Best Group Winners- Team Straight out of  Syria

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category