1 GBP = 94.20 INR                       

BREAKING NEWS

നായിക നടിമാരുടെ തോളില്‍ കയ്യിട്ട് നടത്തം; കരിയര്‍ ഭീഷണി ഉയര്‍ത്തി നിരന്തര പീഡനം; ഏറെ ഇഷ്ടം വദനസുരതം; ഐശ്വര്യ റായ് രക്ഷപ്പെട്ടത് ഹോളിവുഡ് മോഹം ഉപേക്ഷിച്ച്; മീടൂ വിപ്ലവത്തില്‍ പെട്ട് ജയിലിലാകുന്ന ഹാര്‍വേ വെയിന്‍സ്റ്റീന്‍ ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗിക മനോരോഗി

Britishmalayali
kz´wteJI³

ലൈംഗികമായി തനിക്ക് എന്നും കീഴ്പ്പെട്ട് നിന്നില്ലെങ്കില്‍ കരിയറില്‍ ഒന്നുമല്ലാതാക്കിത്തീര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു സിനിമാ രംഗത്തെത്തുന്ന അഭിനേത്രികളെ വിശ്രുത ഹോളിവുഡ് സംവിധായകന്‍ ഹാര്‍വേ വിന്‍സ്റ്റീന്‍ തന്റെ ലൈംഗിക വൈകൃതങ്ങള്‍ സഫലമാക്കിയിരുന്നതെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നു. നായികാ നടിയേയും സഹസംവിധായികയെയും ബലാത്സംഗം ചെയ്ത കേസില്‍ അദ്ദേഹത്തിനെതിരെ മാര്‍ച്ച് 11ന് ശിക്ഷ വിധിക്കാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. സെറ്റുകളില്‍ എപ്പോഴും നായിക നടിമാരുടെ തോളില്‍ കൈയിട്ടായിരുന്നു വിന്‍സ്റ്റീന്‍ നടന്നിരുന്നത്.

സ്ത്രീകളെ കൊണ്ട് വദനസുരതം നടത്തിച്ച് രസിക്കുകയായിരുന്നു ഇയാള്‍ക്ക് ഏറെ ഇഷ്ടമെന്നും റിപ്പോര്‍ട്ടുണ്ട്. ബോളിവുഡ് നടിയും മിസ് യൂണിവേഴ്സും അഭിഷേക് ബച്ചന്റെ പത്നിയുമായ ഐശ്വര്യ റായ് വിന്‍സ്റ്റീന്റെ വലയില്‍ നിന്നും രക്ഷപ്പെട്ടത് ഹോളിവുഡ് മോഹം ഉപേക്ഷിച്ചാണെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും അതിനിടെ പുറത്ത് വന്നിട്ടുണ്ട്. മീടൂ വിപ്ലവത്തില്‍ പെട്ട് കടപുഴകി വീണ് ജയിലിലാകുന്ന ഹാര്‍വേ വെയിന്‍സ്റ്റീന്‍ ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ലൈംഗിക മനോരോഗിയാണെന്നാണ് ഇതോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.

ഒരു പറ്റം സുന്ദരികളായ നടിമാരെ എപ്പോഴും തന്റെ അരികില്‍ നിര്‍ത്തിക്കൊണ്ട് മാത്രമേ വിന്‍സ്റ്റീനെ ലൊക്കേഷനുകളില്‍ കാണാന്‍ സാധിച്ചിരുന്നുള്ളൂ. ഇതിന് പുറമെ പ്രീമിയറുകള്‍ക്കും അവാര്‍ഡ് പരിപാടികള്‍ക്കും അല്ലെങ്കില്‍ പാര്‍ട്ടിക്ക് പോകുമ്പോഴും സുന്ദരിമാരായ നടിമാരുടെ  തോളില്‍ കൈയിട്ട് മാത്രമേ വിന്‍സ്റ്റീന്‍ പോയിരുന്നുള്ളൂ. തങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നത് പുറത്ത് പറയരുതെന്നും അങ്ങനെ സംഭവിച്ചാല്‍ സിനിമാ മേഖലയില്‍ നിന്ന് തന്നെ ഔട്ടാക്കുമെന്നും ഇവരെ ഭീഷണിപ്പെടുത്തിയായിരുന്നു വിന്‍സ്റ്റീന്‍ ഇവരെ തന്റെ ഇംഗിതങ്ങള്‍ വിധേയരാക്കിയിരുന്നതെന്നത്.

ജിവൈനെത്ത് പാല്‍ട്രോ, കേയ്റ്റ് വിന്‍സ്ലെറ്റ് എന്നിവരുമായുള്ള വിന്‍സ്റ്റീന്റെ ബന്ധം ഇതിനെ തുടര്‍ന്നായിരുന്നു താറുമാറായിരുന്നത്. 1996കളില്‍ മുഖ്യ കഥാപാത്രങ്ങളായി പാല്‍ട്രോവിനെ തെരഞ്ഞെടുത്തത് വിന്‍സ്റ്റീനായിരുന്നു. തുടര്‍ന്ന് വിന്‍സ്റ്റീന്റെ പ്രൊഡക്ഷനായ ഷേക്സ്പിയര്‍ ഇന്‍ ലൗവിലെ അഭിനയത്തിന് പാല്‍ട്രോവിന് പിന്നീട് ഓസ്‌കര്‍ വരെ ലഭിക്കുകയും ചെയ്തിരുന്നു. തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ വിന്‍സ്റ്റീന്‍ തന്നെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് 47 കാരിയായ പാല്‍ട്രോ പിന്നീട് വെളിപ്പെടുത്തിയിരുന്നു. പക്വതയില്ലാത്ത പ്രായത്തില്‍ വിന്‍സ്റ്റീന്‍ തന്നെ മുതലാക്കുകയായിരുന്നുവെന്നും പാല്‍ട്രോ ആരോപിക്കുന്നു.

വിന്‍സ്റ്റീന്റെ 2009ലെ സിനിമയായ ദി റീഡറിലെ അഭിനയത്തിനായിരുന്നു കേയ്റ്റ് വിന്‍സ്ലെറ്റിന് ഓസ്‌കര്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഓസ്‌കര്‍ സ്വീകരിക്കുന്ന വേളയില്‍ വിന്‍സ്റ്റീന് നന്ദി പറയാന്‍ വിന്‍സ്ലെറ്റ് തയ്യാറായിരുന്നില്ല. തന്നെ അദ്ദേഹം ചൂഷണം ചെയ്തത് ഓര്‍ക്കുമ്പോള്‍ നന്ദി പറയേണ്ട കാര്യമില്ലെന്നാണ് വിന്‍സ്ലെറ്റ് പിന്നീട് ഇതിന് വിശദീകരണം നല്‍കിയിരുന്നത്. കിടപ്പറയിലേക്ക് തന്നെ വിന്‍സ്റ്റീന്‍ നിര്‍ബന്ധിച്ച് എത്തിക്കാന്‍ ശ്രമിച്ചുവെങ്കിലും താന്‍ അത് നിഷേധിച്ചുവെന്ന് ജെന്നിഫര്‍ ലോറെന്‍സ് എന്ന 29 കാരിയായ അഭിനേത്രി വെളിപ്പെടുത്തിയിരുന്നു.

നിരവധി സ്ത്രീകളെ  വിന്‍സ്റ്റീന്‍ ഇത്തരത്തില്‍ കെണിയില്‍ പെടുത്തി ചൂഷണം ചെയ്തിരുന്നുവെന്ന വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്നാണ് തനിക്ക് അദ്ദേഹത്തിന്റെ കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇത്തരത്തില്‍ ധൈര്യമുണ്ടായതെന്നും ലോറെന്‍സ് പറയുന്നു. നിരവധി ക്യൂന്‍ടിന്‍ ടാറന്റിനോ സിനിമകളില്‍ വിന്‍സ്റ്റീനൊപ്പം പ്രവര്‍ത്തിച്ചിരുന്ന അമേരിക്കന്‍ നടിയായ ഉമ തേണ്‍മാനും താനും അദ്ദേഹത്തിന്റെ ഇരയായിരുന്നുവെന്ന് വെളിപ്പെടുത്തുന്നു. വിന്‍സ്റ്റീനുമായുളള ദുരനുഭവങ്ങള്‍ പങ്ക് വച്ച് ജെസീക്ക് മാന്‍  എന്ന അഭിനേത്രി രംഗത്തെത്തിയിരുന്നു.

2016ല്‍ മാന്‍ഹാട്ടലിനിലെ ഹോട്ടലിലെ വിന്‍സ്റ്റീന്റെ മുറിയിലേക്ക് തന്നെ വിളിച്ച് വരുത്തിയപ്പോള്‍ അദ്ദേഹം ബെഡില്‍ നഗ്‌നനായി ഇരിക്കുകയായിരുന്നുവെന്നാണവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ലൈംഗികമായി എന്തെങ്കിലും ചെയ്ത് തരാന്‍ അയാള്‍ തന്നോട് നിര്‍ദേശിച്ചുവെന്നും ജെസീക്ക ഈ മാസം കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 2013ല്‍ ജെസീക്കകയെയും  2006ല്‍ മുന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റായ മിമി ഹാലെയിയെയും വിന്‍സ്റ്റീന്‍ ബലാത്സംഗം ചെയ്തുവെന്ന് ഇന്നലെ കോടതിയില്‍ സ്ഥിരീകരിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ ശിക്ഷാവിധി ഉടനുണ്ടാകുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. 29 വര്‍ഷം വരെയുള്ള തടവ് ശിക്ഷയാണ് പ്രതീക്ഷിക്കുന്നത്.

ന്യൂയോര്‍ക്കില്‍ നടന്ന വിചാരണക്കിടെ ആറ് സ്ത്രീകളാണ് വിന്‍സ്റ്റീനെതിരെ മൊഴി നല്‍കാനെത്തിയിരുന്നത്. ഇതില്‍ ജെസീക്ക മാനും മിമിയും ഉള്‍പ്പെടുന്നു. ഫസ്റ്റ് ഡിഗ്രിയും തേഡ് ഡിഗ്രിയുമായ അഞ്ച് ചാര്‍ജുകളാണ് വിന്‍സ്റ്റീന് മുകളില്‍ ചുമത്തിയിരിക്കുന്നത്. ജെസീക്കയെ ബലാത്സംഗം ചെയ്തുവെന്നും മിമിയെ സമ്മര്‍ദം ചെലുത്തി വദനസുരതത്തിന് ഇരയാക്കിയെന്നുമുള്ള ചാര്‍ജുകള്‍ ഇതില്‍ പെടുന്നു.പ്രിഡേറ്ററ്റി സെക്ഷ്വല്‍ അസാള്‍ട്ട് ചാര്‍ജുകള്‍ വിന്‍സ്റ്റീന് മേല്‍ ചുമത്തിയിരിക്കുന്നത് നടിയായ സോപ്രാനോസ് അനബെല്ല സ്‌കിയോറയുടെ ആരോപണങ്ങളെ തുടര്‍ന്നാണ്.

1990കളില്‍ മാന്‍ഹാട്ടനിലെ അപാര്‍ട്ട്മെന്റില്‍ വച്ച് വിന്‍സ്റ്റീന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സ്‌കിയോറ ആരോപിച്ചിരിക്കുന്നത്. വിന്‍സ്റ്റീന് മേല്‍ ആരോപിച്ചിരിക്കുന്ന ഏറ്റവും ഗുരുതരമായ കുറ്റമാണിത്. ആറാഴ്ച നീണ്ട വിചാരണക്കിടെ കോസ്റ്റിയൂം ഡിസൈനറായ ഡാണ്‍ ഡണ്ണിംഗ്, മോഡലായ ടറാലെ വുള്‍ഫ്, നടിയായ ലോറന്‍ മേരി യംഗ്, തുടങ്ങിയവരും വിന്‍സ്റ്റീനെതിരെ മൊഴി നല്‍കാനെത്തിയിരുന്നു.വിന്‍സ്റ്റീനെതിരെ ഇത്തരത്തില്‍ വെട്ടിത്തുറന്ന് വെളിപ്പെടുത്താന്‍ സന്നദ്ധരായി മുന്നോട്ട് വന്ന ഈ സ്ത്രീകളുടെ ധൈര്യത്തെ ഡിസ്ട്രിക്ട് അറ്റോര്‍ണി സൈ വാന്‍സ് പ്രശംസിച്ചിരുന്നു.

ഐശ്വര്യ റായിയെയും വലയില്‍ കുരുക്കാന്‍ ശ്രമിച്ച വിന്‍സ്റ്റീന്‍
വിന്‍സ്റ്റീന്‍ ഐശ്വര്യ റായിയെയും വലയില്‍ കുരുക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ഇതിനെ തുടര്‍ന്ന് ഹോളിവുഡ് മോഹം ഉപേക്ഷിച്ചാണ് ഐശ്വര്യ അതില്‍ നിന്നും രക്ഷപ്പെട്ടതെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും പുറത്ത് വന്നിട്ടുണ്ട്. വിന്‍സ്റ്റീന്‍ ഐശ്വര്യയെ ഒറ്റയ്ക്ക് കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന കാര്യം വെളിപ്പെടുത്തി ഐശ്വര്യയുടെ മാനേജരായ സ്ത്രീ സൈമണ്‍ ഷെഫീല്‍ഡ് 2017ല്‍ ന്യൂയോര്‍ക്ക് ടൈസിനോട് വെളിപ്പെടുത്തിയിരുന്നു.

1994ല്‍ മിസ് വേള്‍ഡ് കിരീടം ഐശ്വര്യ നേടിയതിനെ തുടര്‍ന്ന് അവര്‍ 2004ല്‍ ബ്രൈഡ് ആന്‍ഡ് പ്രെജുഡൈസ്, 2005ല്‍ മിസ്ട്രസ് ഓഫ് സ്പൈസസ്, 2009ല്‍ ദി പിങ്ക് പാന്തര്‍ എന്നീ ഇന്റര്‍നാഷണല്‍ പ്രൊജക്ടുകളില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതില്‍ ഐശ്വര്യയുടെ മാനേജരായി പ്രവര്‍ത്തിച്ചിരുന്നത് സൈമണ്‍ ഷെഫീല്‍ഡായിരുന്നു. തങ്ങള്‍ വിന്‍സ്റ്റീന്റെ ഓഫീസിലായിരുന്നപ്പോള്‍ അദ്ദേഹം തന്നെ ഒരു ഒഴിഞ്ഞ കോണിലേക്ക് വിളിച്ചായിരുന്നു ഐശ്വര്യയെ ഒറ്റയ്ക്ക് കാണണമെന്ന് വിന്‍സ്റ്റീന്‍ തന്നോട് ആവശ്യപ്പെട്ടതെന്നും ഷെഫീല്‍ഡ് വെളിപ്പെടുത്തുന്നു. വിന്‍സ്റ്റീന്‍ തനിക്കെതിരെ കെണിയൊരുക്കുന്നുവെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഹോളിവുഡ് മോഹം തന്നെ ഉപേക്ഷിച്ച് ഐശ്വര്യ രക്ഷപ്പെടുകയായിരുന്നുവെന്നും സ്ഥിരീകരിക്കപ്പെട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category