1 GBP = 93.50 INR                       

BREAKING NEWS

56ാം വയസില്‍ ഭാര്യയ്ക്ക് പുതിയ കാമുകന്‍; ആന്‍ രാജകുമാരിയുടെ നായപരിശീലകന്‍ ബോറിസ് ജോണ്‍സന്റെ കുടുംബ എസ്റ്റേറ്റില്‍ ഭാര്യയെ വെടി വച്ച് കൊന്ന ശേഷം സ്വയം നിറയൊഴിച്ചു

Britishmalayali
kz´wteJI³

ന്‍ രാജകുമാരിയുടെ മുന്‍ നായപരിശീലകനായ  67കാരന്‍ ജോണ്‍ സുറിക്ക് തന്നില്‍ നിന്നും അകന്ന് കഴിയുന്ന ഭാര്യ ഡെബിയെ വെടിവച്ച് കൊന്നുവെന്ന് റിപ്പോര്‍ട്ട്. 56ാം വയസില്‍ ഭാര്യയ്ക്ക് പുതിയ കാമുകനുണ്ടെന്ന വിവരം വെളിപ്പെട്ടതിലുള്ള പ്രതികാരം സുറിക്ക് ഇത്തരത്തില്‍ തീര്‍ക്കുകയായിരുന്നുവെന്നാണ് സൂചന. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ വളര്‍ന്ന അദ്ദേഹത്തിന്റെ കുടുംബ എസ്റ്റേറ്റില്‍ വച്ചാണ് സുറിക്ക് ഭാര്യയെ വെടിവച്ച് കൊന്നതെന്നും അതിന് ശേഷം അദ്ദേഹം സ്വയം നിറയൊഴിച്ച് മരിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്.

സുറിക്കിന്റെ സുഹൃത്തുക്കളാണ് ഇന്നലെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് ശേഷം നടന്ന സംഭവത്തെ തുടര്‍ന്ന് സോമെര്‍സെറ്റിലെ ഈ എസ്റ്റേറ്റിലെ  കോട്ടേജിലേക്ക് പാരാമെഡിക്സിനെ വിളിച്ച് വരുത്തിയിരുന്നു. എന്നാല്‍ ഡെബിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സ്വയം വെടിവച്ച  സുറിക്കിനെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാണ്. 30 വര്‍ഷം മുമ്പാണ്  ഇവര്‍ വിവാഹിതരായിരുന്നത്. ബോറിസ് തന്റെ കുട്ടിക്കാലത്തിന്റെ ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്ന ഈ എസ്റ്റേറ്റ് സുറിക് പിന്നീട് വാങ്ങുകയായിരുന്നു. ബോറിസിന്റെ പിതാവായ സ്റ്റാന്‍ലി 2013ലായിരുന്നു സുറിക്കിന് ഈ എസ്റ്റേറ്റ് 4,40,000 പൗണ്ടിന് വിറ്റിരുന്നത്.

ഷൂട്ടിംഗ് ഗെയിമില്‍ സുറിക്കും ഭാര്യയും ഒരു കാലത്ത് സജീവ സാന്നിധ്യമായിരുന്നു. ഇവര്‍ ക്ലംബര്‍ സ്പാനിയല്‍ സൊസൈറ്റിയ്ക്ക് വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആനി രാജകുമാരി ഈ സൊസൈറ്റിയുടെ പ്രസിഡന്റാണ്. ആനിയുടെ നായയായ സ്പാര്‍ക്കിളിനെ താന്‍ പരിശീലിപ്പിച്ച അനുഭവങ്ങള്‍ ഈ സൊസൈറ്റിയുടെ വെബ്സൈറ്റില്‍ സുറിക്ക് വിശദീകരിച്ചിട്ടുണ്ട്. തന്റെ മുന്‍ എസ്റ്റേറ്റില്‍ ഉണ്ടായ കൊലപാതകത്തില്‍ ബോറിസിന്റെ പിതാവ് സ്റ്റാന്‍ലി ജോണ്‍സന്‍ കടുത്ത ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്. താനും കുടുംബവും ഇതില്‍ ഞെട്ടിപ്പോയെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

ഭര്‍ത്താവായ സുറിക്കില്‍ നിന്ന് അകന്ന ശേഷം ഡെബി  അയര്‍ലണ്ടിലെ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് താമസം മാറ്റുകയായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നത്. തന്റെ ഭാര്യക്ക് ഈ പ്രായത്തില്‍ ഒരു കാമുകനുണ്ടെന്ന് അറിഞ്ഞപ്പോള്‍ സുറിക്ക് വല്ലാത്ത മാനസികാവസ്ഥയിലായിരുന്നുവെന്നും ആ പ്രതികാരമാണ് ഭാര്യയുടെ കൊലയില്‍ കലാശിച്ചതെന്നും സുഹൃത്തുക്കള്‍ പറയുന്നു. സുറിക്ക് കാന്‍സറിനുള്ള ചികിത്സ തേടിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഭാര്യയെ കൊലപ്പെടുത്തിയിരിക്കുന്നത്. തന്റെ ചില സാധനങ്ങളെടുക്കാന്‍ ശനിയാഴ്ച ഒരു പെണ്‍സുഹൃത്തിനൊപ്പം സോമര്‍സെറ്റിലെ എസ്റ്റേറ്റിലെത്തിയിരുന്നത്.  ആ വിവരമറിഞ്ഞെത്തിയ സുറിക്ക് പ്രതികാരപൂര്‍വം ഇവരെ വെടിവച്ച് കൊല്ലുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category