1 GBP = 97.50 INR                       

BREAKING NEWS

മോഷ്ടാക്കളെ കൊണ്ട് പൊറുതിമുട്ടി ഹേവാര്‍ഡ് ഹീത്ത് മലയാളികളും; ദിവസങ്ങള്‍ക്കകം ഇരയായത് നാലു വീടുകള്‍; മോഷ്ടാക്കളുടെ തന്ത്രങ്ങള്‍ കേട്ടാല്‍ ഞെട്ടും; മലയാളികളുടെ പരിപാടികള്‍ നിരീക്ഷിക്കാന്‍ മോഷ്ടാക്കള്‍ക്ക് പ്രത്യേക സംഘവും; പരിഹാരം സ്ട്രീറ്റ് വാച്ച് പോലെയുള്ള നിരീക്ഷണ സംവിധാനങ്ങള്‍

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: രണ്ടു വര്‍ഷം മുന്‍പ് ഒരു ഡസനോളം മലയാളി വീടുകളില്‍ ആഴ്ചകളുടെ ഇടവേളയില്‍ മോഷണം നടത്തി ലെസ്റ്റര്‍ മലയാളികളെ ഞെട്ടിച്ച മോഷണത്തെ ഓര്‍മ്മിപ്പിച്ചു ഹേവാര്‍ഡ് ഹീത്തില്‍ തുടര്‍ച്ചയായ മോഷണ ശ്രമം. ഇക്കഴിഞ്ഞ ഒക്ടോബറില്‍ അവസാന വാരത്തില്‍ തുടര്‍ച്ചയായ മോഷണം പ്രദേശത്തു ഉണ്ടായതിനെ തുടര്‍ന്ന് മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടാണ് മിഡ് സസെക്സ് പോലീസ് താല്‍ക്കാലികമായി പ്രദേശത്തെ മോഷണ പരമ്പരയ്ക്ക് തടയിട്ടത്.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഏഷ്യന്‍ വീടുകള്‍ തിരഞ്ഞു പിടിച്ചു സ്വര്‍ണത്തിനു വേണ്ടി ഹേവാര്‍ഡ് ഹീത്തില്‍ നടന്ന മോഷണത്തില്‍ നാലു മലയാളി വീടുകളാണ് ടാര്‍ജറ്റ് ചെയ്യപ്പെട്ടത്. ലെസ്റ്ററിനെ അപേക്ഷിച്ചു മലയാളികളുടെ എണ്ണം വളരെ കുറവുള്ള സ്ഥലമാണ് ഹേവാര്‍ഡ് ഹീത്ത്. ഏകദേശം നൂറിലേറെ കുടുംബങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്. എന്നിട്ടും നാലു വീടുകള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മോഷണത്തിന് ഇരയായി എന്നത് ഇവിടെ താമസിക്കുന്നവരുടെ ഉറക്കം കെടുത്തുകയാണ്. ഇതില്‍ ഒരു വീട്ടില്‍ നിന്നും മാത്രമാണ് സ്വര്‍ണം ഉള്‍പ്പെടെ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയതെങ്കിലും ഉടന്‍ മറ്റു വീടുകളിലും മോഷ്ടാക്കള്‍ ഉടനെ എത്തുമോ എന്ന ആശങ്കയാണ് ഇവിടെയുള്ളവര്‍ പങ്കിടുന്നത്.

തങ്ങളുടെ വീടുകളില്‍ മോഷ്ടാക്കള്‍ എത്തുന്നത് തടയാന്‍ പൊലീസിന് ആകുമോ എന്ന ശ്രമമാണ് ഇവിടെയുള്ള രണ്ടു മലയാളി സംഘടനകള്‍ ചേര്‍ന്ന് ആലോചിക്കുന്നത്. എന്നാല്‍ അഞ്ഞൂറിലേറെ മലയാളി വീടുകള്‍ ഉള്ള ലെസ്റ്ററില്‍ മലയാളികള്‍ ഒറ്റക്കെട്ടായി വിചാരിച്ചിട്ട് നടക്കാതെ പോയ കാര്യം ഹേവാര്‍ഡ് ഹീത്തില്‍ നടത്തിയെടുക്കാന്‍ സാധിക്കുമോ എന്ന കാര്യവും ആശങ്ക ഉയര്‍ത്തുന്നു. സാമ്പത്തിക മാന്ദ്യം ഉണ്ടായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തുന്ന ചെലവ് ചുരുക്കലില്‍ ഏറ്റവും അധികം നട്ടം തിരിയുന്ന പോലീസ് ഇത്തരം കാര്യങ്ങളില്‍ സമീപിക്കുമ്പോള്‍ തങ്ങളുടെ പരാധീനതകളാണ് ഉയര്‍ത്തിക്കാട്ടുന്നത്.

ഏതാനും ദിവസങ്ങള്‍ക്കകം എത്തുന്ന ബജറ്റിലും അഞ്ചു ശതമാനം വെട്ടിക്കുറവ് പ്രതീക്ഷിക്കാം എന്നാണ് ധന സെക്രട്ടറി മുന്‍കൂര്‍ സൂചന നല്‍കിയിരിക്കുന്നത്. ഇതോടെ യുകെയില്‍ എങ്ങും പോലീസ് സാന്നിധ്യം വീണ്ടും കുറയും എന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ളവ വീടുകളില്‍ സൂക്ഷിക്കുന്നത് സ്വത്തിനും ജീവനും ഭീക്ഷണി ഉയര്‍ത്തുന്ന ഘടകം ആണെന്ന് മലയാളി സമൂഹം തിരിച്ചറിയുക മാത്രമാണ് പ്രധാന പോംവഴി.

അതേ സമയം ഹേവാര്‍ഡ് ഹീത്തില്‍ നിന്നും മലയാളികളെ ഇരകളാകുന്ന മോഷ്ടാക്കളെ സംബന്ധിച്ച് ചില സൂചനകളും ലഭിക്കുന്നു എന്നത് പ്രത്യേകതയാണ്. കഴിഞ്ഞ ദിവസം നടന്ന ഒരു സംഘടനയുടെ ന്യു ഇയര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയ വീട് കേന്ദ്രീകരിച്ചാണ് മോഷണം നടന്നത്. ഇതിലൂടെ മലയാളികളുടെ സഞ്ചാര നീക്കം പോലും കൃത്യമായി മനസിലാക്കിയാണ് മോഷ്ടാക്കള്‍ എത്തുന്നത് എന്നും തെളിയുകയാണ്. മറ്റൊരു വീട്ടില്‍ മോഷ്ടാക്കള്‍ എത്തിയപ്പോള്‍ വീട്ടില്‍ ആളുണ്ടെന്ന് മനസിലായതിനെ തുടര്‍ന്ന് വീട് മാറി കയറിയതാണ് എന്ന ന്യായം പറഞ്ഞു മോഷ്ടാക്കള്‍ തടി തപ്പുക ആയിരുന്നു. ലെസ്റ്ററില്‍ മുഖം മൂടി സംഘമാണ് എത്തിയതെങ്കില്‍ ഹേവാര്‍ഡ് ഹീത്തില്‍ മുഖം മറയ്ക്കാതെയാണ് മോഷ്ടാക്കള്‍ എത്തിയത് എന്നും ഇതിലൂടെ തെളിയുന്നു.
മറ്റൊരു വീട്ടില്‍ ആളുകള്‍ ഉണ്ടോ എന്നറിയാന്‍ സംഘം ഉപയോഗിച്ചത് ഒരു സ്ത്രീയെയാണ്. വീട് തുറന്നപ്പോള്‍ തന്റെ കാണാതെ പോയ പൂച്ചയെ തേടി വന്നതാണ് എന്നാണ് ഇവര്‍ പറഞ്ഞത്. എന്നാല്‍ പൂച്ചയെ തേടി മറ്റൊരു വീട്ടിലും ഇവര്‍ എത്തിയില്ല എന്നതും സംശയത്തിന് കാരണമായി. ഇതോടെ മലയാളി വീടുകളാണ് ഹേവാര്‍ഡ് ഹീത്തില്‍ എത്തിയ മോഷ്ടാക്കള്‍ക്ക് ലക്ഷ്യം എന്ന് ഉറപ്പായിരിക്കുകയാണ്.

ലെസ്റ്റര്‍ മലയാളികള്‍ സ്വീകരിച്ച മാര്‍ഗം തന്നെ തേടാന്‍ ആണ് ഹേവാര്‍ഡ് ഹീത്തിലും തീരുമാനം. ലെസ്റ്റര്‍ മലയാളികള്‍ പ്രദേശത്തെ സ്വാധീനമുള്ള ലെസ്റ്റര്‍ മെര്‍ക്കുറി പത്രത്തിന്റെ സഹായത്തോടെ തുടര്‍ച്ചയായ കാമ്പയിന്‍ നടത്തിയതോടെ പോലീസ് ചീഫ് നേരിട്ടെത്തി മലയാളി സമൂഹത്തിനു ആത്മവിശ്വാസം പകര്‍ന്നിരുന്നു. എന്നാല്‍ ഒരു ഡസന്‍ വീടുകളില്‍ തുടര്‍ച്ചയായി നടന്ന ആക്രമണത്തില്‍ ഒരു കേസില്‍ പോലും മോഷ്ടാക്കളെ പിടിക്കാനായില്ല എന്നത് പോലീസിനെ ഇത്തരം കാര്യത്തില്‍ അമിതമായി വിശ്വസിക്കുന്നത് കൊണ്ട് പ്രയോജനം ഇല്ലാത്ത കാര്യമായി മാറുകയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
അതേ സമയം മോഷണം ഉള്‍പ്പെടെയുള്ള സാമൂഹിക ശല്യം കുറയ്ക്കാന്‍ മലയാളി സമൂഹം സ്വയം മുന്നോട്ട് വരിക എന്നതിന് രണ്ടു പതിറ്റാണ്ടായി യുകെയില്‍ ജീവിച്ചിട്ടും പലയിടത്തും മലയാളികള്‍ തയ്യാറാകുന്നില്ല എന്നതാണ് ലെസ്റ്ററിലെയും ഹേവാര്‍ഡ് ഹീത്തിലെയും അനുഭവങ്ങള്‍ തെളിയിക്കുന്നത്. യുകെയില്‍ പലയിടത്തും നൈബര്‍ഹുഡ് സംവിധാനത്തില്‍ മലയാളികള്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യം കാട്ടുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇത്തരം കേന്ദ്രങ്ങളുടെ സഹായത്തോടെ പോലീസ് നടത്തുന്ന യോഗങ്ങളിലും ആരും എത്താറില്ല.

മറ്റൊരു പോലീസ് സംവിധാനമായ സ്ട്രീറ്റ് വാച്ചില്‍ വളരെ കുറച്ചു മലയാളികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം സംവിധാനങ്ങള്‍ ഉള്ള പ്രദേശങ്ങളില്‍ മോഷണം കുറവാണെന്നാണ് പോലീസിന്റെ തന്നെ കണക്കുകള്‍ പറയുന്നത്. സുരക്ഷിതം ആയി ജോലി ചെയ്യാന്‍ ആര്‍ക്കും താല്‍പ്പര്യം ഉള്ളത് പോലെ മോഷ്ടാക്കളും തങ്ങളുടെ ജോലിയില്‍ സുരക്ഷിതത്വം ആഗ്രഹിക്കുന്നുണ്ട് എന്നാണ് പോലീസ് ഭക്ഷ്യം. ഇത് മൂലം ഇത്തരം നിരീക്ഷണ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ സ്വാഭാവികമായും മോഷ്ടാക്കള്‍ ഒഴിവാക്കും.

തങ്ങള്‍ക്കു മേല്‍ ആരുടെയോ കണ്ണ് ഉണ്ടെന്ന സംശയം മൂലമാണ് മോഷ്ടാക്കള്‍ ഇത്തരം സ്ഥലങ്ങളില്‍ എത്താന്‍ മടികാട്ടുന്നത്. തങ്ങള്‍ ജീവിക്കുന്ന പ്രദേശവും ചുറ്റുപാടും സുരക്ഷിതം ആയിരിക്കാന്‍ പൗരന്‍ എന്ന നിലയില്‍ ഏവര്‍ക്കും ഉത്തരവാദിത്തം ഉണ്ടെന്നും പോലീസ് ഓര്‍മ്മിപ്പിക്കുന്നു. മാസത്തില്‍ വെറും രണ്ടു മണിക്കൂര്‍ സേവനം മാത്രമാണ് സ്ട്രീറ്റ് വാച്ചില്‍ പോലീസ് ആവശ്യപ്പെടുന്നത്.

കവന്‍ട്രിയില്‍ ഏതാനും മലയാളികള്‍ സ്ട്രീറ്റ് വാച്ചില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ക്ക് കൃത്യമായ പരിശീലവും വെസ്റ്റ് മിഡ്ലാന്റ്്സ് പോലീസ് നല്‍കുന്നുണ്ട്. ഇവരില്‍ നിന്നും ലഭിച്ച സേവനം മൂലം ഏതാനും ആഴ്ച മുന്‍പ് കാര്‍ കത്തിക്കല്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങളില്‍ പൊലീസിന് അറസ്റ്റ് ചെയ്യാനായ കുറ്റവാളികള്‍ക്ക് ഈ ആഴ്ച ലെമിങ്ടന്‍ കോടതി ശിക്ഷ നല്‍കാന്‍ തയ്യാറെടുക്കുകയാണ്. പോലീസിനെ സഹായിക്കാന്‍ തയ്യാറായ സ്ട്രീറ്റ് വാച്ച് അംഗത്തെ പോലീസ് സംഘം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തിരിക്കുകയാണ്. വെറുതെ എന്തിനു പൊല്ലാപ്പുകളുടെ പിന്നാലെ പോകണം എന്ന സ്വാഭാവികമായ മലയാളിപ്പേടിയാണ് ഇത്തരം സംവിധാങ്ങളോട് മുഖം തിരിക്കാന്‍ സാധാരണ മലയാളികളെ പ്രേരിപ്പിക്കുന്നത് എന്നും വ്യക്തം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category