1 GBP = 92.00INR                       

BREAKING NEWS

മേയാന്‍ വിട്ട പശുവിനെ കൊണ്ടു വരാന്‍ തേയിലത്തോട്ടത്തിലേക്ക് പോയ അമ്പതു വയസ്സുകാരി; മൊട്ടക്കുന്നിന് സമീപം കേട്ട കരച്ചിലിനെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തിയത് മൃതദേഹം; വീട്ടമ്മയെ പുലി പിടിച്ചതെന്ന് വരുത്താനും നീക്കം; അന്വേഷണം നീളുന്നത് വന്‍ മരങ്ങളില്‍ കൂടു കൂട്ടുന്ന പക്ഷിക്കളെ പിടിക്കുന്ന സംഘത്തിലേക്ക്; വണ്ടിപ്പെരിയാറില്‍ നടന്നത് പീഡന ശ്രമത്തിനിടെയുള്ള കൊലപാതകം; വിക്രമന്‍ നായരുടെ ഭാര്യ വിജയമ്മയുടെ മരണത്തിലെ ചുരുള്‍ അഴിയുമ്പോള്‍

Britishmalayali
kz´wteJI³

വണ്ടിപ്പെരിയാര്‍: വീടിനു സമീപം ഉള്ള കാട്ടില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയതു കൊലപാതകമെന്നും പീഡന ശ്രമത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും സൂചന. സംഭവത്തില്‍ പ്രദേശവാസിയായ യുവാവ് കസ്റ്റഡിയില്‍. ഡൈമുക്ക് പുന്നവേലി വീട്ടില്‍ വിക്രമന്‍ നായരുടെ ഭാര്യ വിജയമ്മ (50) ആണ് കൊല്ലപ്പെട്ടത്. ഡൈമുക്ക് ബംഗ്ലാവ് മുക്ക് സ്വദേശി രതീഷാണ് കസ്റ്റഡിയിലുള്ളത്.

പീഡനശ്രമത്തിനിടെ ആണു വീട്ടമ്മ കൊല്ലപ്പെട്ടത് എന്നാണു പൊലീസ് നിഗമനം. പീഡന ശ്രമത്തെ എതിര്‍ത്തപ്പോള്‍ കത്തി ഉപയോഗിച്ച് തലയോട്ടിയില്‍ വെട്ടുകയായിരുന്നു. രക്തം വാര്‍ന്നാണു വീട്ടമ്മ മരിച്ചത് എന്നാണു പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ ലഭ്യമാകൂ എന്നും പൊലീസ് പറഞ്ഞു.

പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ മൊബൈല്‍ ഫോണുകളിലൊന്ന് സമീപത്ത് നിന്നു കണ്ടുകിട്ടിയിരുന്നു. 2 ഫോണുകളാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ഇതിലൊന്നാണ് കണ്ടെത്തിയത്. യുവാവിന്റെ വീട്ടിലെ പരിശോധനയില്‍ രക്തക്കറ പുരണ്ട ഷര്‍ട്ടും ലഭിച്ചു. ഞായറാഴ്ച രാത്രി ഡൈമുക്ക് മൈതാനത്താണ് വിജയമ്മയുടെ മൃതദേഹം കണ്ടെത്തിയത്. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും കണ്ടെത്തി.

മേയാന്‍ വിട്ട പശുവിനെ കൊണ്ടു വരാന്‍ വീട്ടില്‍ നിന്നു തേയിലത്തോട്ടത്തിലേക്കു പോയതായിരുന്നു വിജയമ്മ. വൈകിട്ട് ആറോടെ മൊട്ടക്കുന്നിന് സമീപം കരച്ചില്‍ കേട്ട സമീപവാസി ഒച്ച വച്ചു. പിന്നാലെ ഒരാള്‍ കാട്ടില്‍ നിന്നു ഇറങ്ങി ഓടുന്നതായും കണ്ടു. നാട്ടുകാര്‍ കാട്ടില്‍ കയറി തിരച്ചില്‍ നടത്തിയപ്പോഴാണ് വിജയമ്മയുടെ മൃതദേഹം കണ്ടത്.

കസ്റ്റഡിയിലുള്ള യുവാവ്, വന്‍ മരങ്ങളില്‍ കൂട് കൂട്ടുന്ന പക്ഷികളെ പിടിക്കുന്ന സംഘത്തിലെ അംഗമാണ്. ഞായറാഴ്ച രാത്രി, വീട്ടമ്മയെ പുലി പിടിച്ചുവെന്ന് അറിയിച്ച് വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ സന്ദേശം എത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടന്നു വരികയാണ്.

ഡൈമുക്ക് ഗ്രൗണ്ടിനു സമീപം കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹം. തോട്ടത്തില്‍ മേയാന്‍ വിട്ടിരിക്കുന്ന പശുവിനെ തിരികെ കൊണ്ടുവരാന്‍ പോയ വിജയമ്മയെ പിന്നീട് കണ്ടില്ലെന്ന് ഭര്‍ത്താവ് വിക്രമന്‍ നായര്‍ പറയുന്നു. തേയില തോട്ടത്തിലൂടെ സംശയാസ്പദമായ സാഹചര്യത്തില്‍ യുവാക്കള്‍ ഓടി മറയുന്നത് കണ്ട പ്രദേശവാസി നടത്തിയ പരിശോധനയിലാണ് മൃതദേഹം ആദ്യം കണ്ടത്. സമീപത്തെ ഇരുപത് മീറ്റര്‍ അകലെയുള്ള കാറ്റാടി മരത്തിന്റെ സമീപത്തു നിന്ന് മൃതദേഹം വലിച്ചപാടുകളുണ്ട്. മൃതദേഹം തേയില ചെടികള്‍ക്കിടയില്‍ കമിഴ്ന്നു കിടന്ന നിലയിലായിരുന്നു. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചു.

വിജയമ്മയെ കൊലപ്പെടുത്തിയതാണെന്നും, തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും കട്ടപ്പന ഡിവൈ.എസ്പി.എന്‍.സി. രാജ്മോഹന്‍ പറഞ്ഞു. ഏഴു പേരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിയെ കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category