1 GBP = 92.00INR                       

BREAKING NEWS

കേരള-കൊങ്കണ്‍ തടത്തില്‍ എണ്ണവാതക നിക്ഷേപം തേടിയുള്ള തിരച്ചിലുകള്‍ക്കു 33 വര്‍ഷത്തെ പഴക്കം; വന്‍തോതില്‍ വാതക ഹൈഡ്രേറ്റ് നിക്ഷേപം ഉണ്ടെന്ന നിഗമനത്തില്‍ ശതകോടികളിറക്കി പഠനം; പുതിയ മാതൃകകളും സാങ്കേതിക വിദ്യയും സ്വീകരിക്കാന്‍ തീരുമാനം; 660 മില്യണ്‍ ടണ്‍ ഹൈഡ്രോ കാര്‍ബണ്‍ നിക്ഷേപമുണ്ടെന്ന് ഗവേഷകരുടെ നിഗമനം; പ്രകൃതിവാതകവും കടല്‍ജലവും ചേര്‍ന്നുള്ള ഐസ് പാളികളായ ഗ്യാസ് ഹൈഡ്രേറ്റ് തേടി ഒഎന്‍ജിസി

Britishmalayali
kz´wteJI³

കൊച്ചി: സ്വന്തമായി വളരെക്കുറച്ചുമാത്രം പ്രകൃതിവിഭവങ്ങള്‍ ഉള്ള സിംഗപ്പൂര്‍, സ്വാതന്ത്ര്യം നേടുന്ന സമയത്ത് സമൂഹിക- രാഷ്ട്രീയാരക്ഷിതാവസ്ഥയിലും സാമ്പത്തികപരമായി അവികസിതവുമായിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. വ്യവസായവല്‍ക്കരണവും തല്‍ശേഷം ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും തുറമുഖത്തിലൂടെയുള്ള കയറ്റുമതിയിലും അധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥയുടെ നിര്‍മ്മാണത്തിലും ഊന്നിയുള്ള അതിവേഗ വികസനത്തിലൂടെ സിംഗപ്പൂര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ വികസിത രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു സിംഗപ്പൂര്‍. ഈ മാതൃകയാണ് കേരളവും ലക്ഷ്യമിടുന്നത്. ഇതിന് ഗള്‍ഫിലെ എണ്ണ വറ്റിയാലും അവസാനിക്കാത്ത അത്ര വിഭവങ്ങള്‍ കൊച്ചു കേരളത്തിന്റെ തീരത്തുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകള്‍.

കേരള - കൊങ്കണ്‍ പുറങ്കടലില്‍ എണ്ണ, പ്രകൃതിവാതക നിക്ഷേപം കണ്ടെത്താന്‍ കഴിയുമോ? എന്നതാണ് ഉയരുന്ന ചോദ്യം. പര്യവേക്ഷണച്ചുമതലയുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പറേഷന്‍ അഥവാ ഒഎന്‍ജിസി ദൗത്യം തുടരുകയാണ്. ശുഭ പ്രതീക്ഷയിലാണ് അവര്‍. ഈ മേഖലയില്‍ ഹൈഡ്രോകാര്‍ബണ്‍ നിക്ഷേപം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണു പ്രാഥമിക സൂചനകള്‍. അതു സംബന്ധിച്ച പഠനങ്ങള്‍ തുടരുകയാണ്. ശതകോടികളാണു പഠനച്ചെലവ്. അതുകൊണ്ടു തന്നെ മറ്റു സംരംഭകരുമായി സഹകരിച്ചാണ് ഒഎന്‍ജിസി മുന്നോട്ടു നീങ്ങുന്നത്. യുഎസ് കമ്പനി എക്സണ്‍ മൊബൈലുമായി ഒഎന്‍ജിസി സാങ്കേതിക സഹകരണത്തിനു കരാറിലെത്തിയിരുന്നു. പഠനങ്ങള്‍ തുടരുകയാണ്.

പുതിയ ഡേറ്റ ലഭിക്കണം. ഇതിനകം ലഭിച്ച ഡേറ്റ പുനഃപരിശോധിക്കണം. മുന്നോട്ടുപോകുന്നതിനായി പുതിയ മാതൃകകളും സാങ്കേതികവിദ്യകളും തീരുമാനിക്കണം. അതിനെല്ലാം ശേഷമേ സര്‍ക്കാര്‍ അനുമതിയോടെ പര്യവേക്ഷണം തുടങ്ങാന്‍ കഴിയൂവെന്നാണ് ഒഎന്‍ജിസി പറയുന്നത്. കേരള - കൊങ്കണ്‍ തടത്തില്‍ എണ്ണ, വാതക നിക്ഷേപം തേടിയുള്ള തിരച്ചിലുകള്‍ക്കു 33 വര്‍ഷത്തെ പഴക്കമുണ്ട്. 1977 മുതല്‍ നടക്കുന്ന ഗവേഷണങ്ങള്‍ കൊതിപ്പിക്കുന്ന ചില സൂചനകള്‍ നല്‍കിയെങ്കിലും അന്തിമ ഫലം നിരാശാജനകമായിരുന്നു. അതേസമയം, പ്രതീക്ഷ ബാക്കിവയ്ക്കുന്നതും. 660 മില്യണ്‍ ടണ്‍ ഹൈഡ്രോ കാര്‍ബണ്‍ നിക്ഷേപമുണ്ടെന്നാണു ഗവേഷകരുടെ നിഗമനം. എന്നാല്‍, പര്യവേക്ഷണങ്ങളിലൊന്നും എണ്ണ നിക്ഷേപം കയ്യിലെത്തിയില്ല.

2009 ലും 2013 ലും വിപുലമായ രീതിയില്‍ എണ്ണ തേടല്‍ പര്യവേക്ഷണങ്ങള്‍ നടത്തി. കടല്‍ത്തട്ടില്‍ 4,600 മീറ്റര്‍ വരെ ആഴത്തില്‍ ഖനനം നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. എണ്ണ നിക്ഷേപം കാര്യമായില്ലെങ്കിലും വാതക നിക്ഷേപം ഉണ്ടാകുമെന്ന വിശ്വാസത്തിലാണു പര്യവേക്ഷകര്‍ ഇപ്പോള്‍. വന്‍തോതില്‍ വാതക ഹൈഡ്രേറ്റ് നിക്ഷേപം ഉണ്ടാകാന്‍ സാധ്യതയുള്ളതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ നടത്തിയ വിലയിരുത്തലാണ് ഇതിന് കാരണം. 300 വര്‍ഷത്തേക്ക് രാജ്യത്തിന്റെ ഊര്‍ജാവശ്യം നിറവേറ്റാനുതകുന്ന വന്‍ വാതക നിക്ഷേപമാണ് കൊച്ചിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ തീരത്ത് പ്രതീക്ഷിക്കുന്നത്.

കൊച്ചി തീരം, കൃഷ്ണ-ഗോദാവരി തടം, കാവേരി തടം എന്നിവിടങ്ങളിലായി 130 ലക്ഷം കോടി ക്യുബിക് അടി ഹൈഡ്രേറ്റ് പ്രകൃതിവാതക ശേഖരമുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയാണ് കണ്ടെത്തിയത്. ഇത് കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതുവേഗം നല്‍കുന്നതാണ്. വരും തലമുറയെ വികസിനത്തിലേക്ക് എത്തിക്കാന്‍ പര്യാപ്തമായ വിഭവങ്ങള്‍. കണ്ടെത്തിയ നിക്ഷേപത്തില്‍ മൂന്നിലൊന്നും കൊച്ചി തീരത്താണെന്ന് കരുതുന്നു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപങ്ങളിലൊന്നാണ് ഇതെന്നും വിലയിരുത്തുന്നു. ഹൈഡ്രേറ്റ് പ്രകൃതിവാതകം പര്യവേക്ഷണം ചെയ്ത്, വാണിജ്യപരമായി ഉത്പാദിപ്പിക്കാനുള്ള ശ്രമം ഇന്ത്യ ഉടന്‍ തുടങ്ങും.

കൃഷ്ണ-ഗോദാവരി തടത്തിലാവും ആദ്യം പര്യവേക്ഷണം നടത്തുക. അതുകഴിഞ്ഞാല്‍ കൊച്ചി തീരത്തും. കടലിനടിയില്‍ ഐസിന്റെ രൂപത്തിലാണ് ഹൈഡ്രേറ്റ് പ്രകൃതിവാതകം (ഗ്യാസ് ഹൈഡ്രറ്റ്) ഉണ്ടാവുക. പ്രകൃതിവാതകങ്ങളില്‍പെടുന്ന ഗ്യാസ് ഹൈഡ്രേറ്റിന്റെ നിക്ഷേപം കൂടുതലും അമേരിക്കയിലാണ്. അതുകഴിഞ്ഞാല്‍ ഇന്ത്യയിലാണെന്നാണ് പുതിയ കണ്ടെത്തല്‍. ഇത് വാണിജ്യപരമായി ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ എണ്ണ-പ്രകൃതി വാതക കോര്‍പ്പറേഷന്‍ (ഒ.എന്‍.ജി.സി.), യു.എസ്. ജിയോളജിക്കല്‍ സര്‍വേ, ജാപ്പനീസ് ഡ്രില്ലിങ് കമ്പനി എന്നിവയുമായി ചേര്‍ന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

കാനഡയുടെ സഹായവും തേടിയേക്കും. ഓയില്‍ ഇന്‍ഡസ്ട്രി ഡെവലപ്മെന്റ് ബോര്‍ഡ് (ഒ.ഐ.ഡി.ബി.), ഒ.എന്‍.ജി.സി, ഗെയില്‍, ഓയില്‍ ഇന്ത്യ, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവ ചേര്‍ന്ന് ചെലവ് വഹിക്കും. ഇതിനായി ഒ.ഐ.ഡി.ബി. 200 കോടി രൂപ അനുവദിച്ചു. മുംബൈയിലെ പനവേലില്‍ പ്രകൃതിവാതക ഹൈഡ്രേറ്റിന്റെ ഗവേഷണങ്ങള്‍ക്കായി പ്രത്യേക കേന്ദ്രം തുടങ്ങുമെന്ന് ഒ.എന്‍.ജി.സി. ചെയര്‍മാന്‍ ശശി ശങ്കര്‍ പറഞ്ഞു. കൊച്ചി ഉള്‍പ്പെടെ രാജ്യത്ത് മൂന്നിടത്ത് ഹൈഡ്രേറ്റ് വാതകശേഖരം കണ്ടെത്തിയതോടെ ഇതിന് വേഗം കൂട്ടും.

അമേരിക്കയിലെ ഷെയ്ല്‍ ഗ്യാസിന്റെ മാതൃകയിലുള്ള പ്രകൃതിവാതകശേഖരമാണ് ഹൈഡ്രേറ്റ് പ്രകൃതിവാതകം. ഭൂനിരപ്പിന് താഴെ, ഷെയ്ല്‍ എന്നറിയപ്പെടുന്ന പാറയില്‍നിന്നാണ് ഷെയ്ല്‍ ഗ്യാസ് തുരന്നെടുക്കുന്നത്. കടലിനടിയില്‍ ഐസ് രൂപത്തിലാണ് ഗ്യാസ് ഹൈഡ്രേറ്റ് ശേഖരം. പ്രകൃതിവാതകവും കടല്‍ജലവും ചേര്‍ന്നുള്ള ഐസ് പാളികളായാണ് ഗ്യാസ് ഹൈഡ്രേറ്റ് കാണപ്പെടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category